വേദനയുടെ ഇതളുകള്‍



പൊഴിയാതെ  പൊഴിയുന്ന
നോവിന്നിതളുകൾ, ചൂടി-
ച്ചുവന്നൊരു ചെമ്പരത്തി
വാടിക്കൊഴിയാത്ത മുള്ളുപോ-
ലായിരം നോവിന്നിതള്‍ ചേര്‍ന്ന 
നെഞ്ചകം നീറ്റുന്ന ചെമ്പരത്തി.


പൊഴിയാതെ പൊഴിയുന്ന 
ഇരുളിന്നിതളുകൾ, രാവിന്റെ
തേങ്ങലായ് പാടുന്നു രാക്കിളി
ഏകയായ് മയങ്ങുന്നു രാക്കുയിലും
പിന്‍നിലാവെത്തി തലോടുന്നിരുട്ടിനെ
താരകം പൂക്കുന്നു രാവിന്‍ മിഴികളില്‍


പൊഴിയാതെ പൊഴിയുന്ന ഓര്‍മ്മകള്‍  
വേദന വിങ്ങും കരള്‍ കുത്തി നോവിക്കാന്‍
വാതിൽക്കലെത്തി തിരിച്ചുപോയി
ഒറ്റയായ്‌ പാറുന്ന മിന്നാമിനുങ്ങിന്റെ
വെട്ടത്തില്‍ ചിന്നുന്ന കുഞ്ഞുകാറ്റില്‍
നോവായ്‌ പിടയുന്നു പൂവിതളും


പൊഴിയാതെ പൊഴിയുന്നു 
ജീവിത പൂവിന്നിതളുകള്‍
കാലത്തിന്‍ കോലായില്‍ 
കാവല്‍ നില്‍ക്കയാണിപ്പോഴും
ദുഖത്തിന്‍ ഭൂതങ്ങള്‍ മൌനമായി
ഇറ്റിറ്റ് വീഴുമെൻ പ്രാണന്റെ തുള്ളികൾ
തൊട്ടുനനച്ച് ഞാൻ കാത്തുവെക്കാം
നിൻ ജീവന്നിതളെന്റെ കൂട്ടുകാരീ

43 Response to "വേദനയുടെ ഇതളുകള്‍"

  1. "പൊഴിയാതെ പൊഴിയുന്നോ-
    രോര്‍മതന്‍ പൂവുകള്‍
    മധുരമായ് നോവിച്ചതെന്തിനീ
    വേളയില്‍ ??
    വിടരുന്ന പൂക്കളില്‍ നിന്നു-
    ധിരം കിനിയവേ
    വിടരാത്ത നൊമ്പര-
    മെത്രയെന്നറിയില്ല.... "

    What a lovely thought...! My wishes..!

    നെഞ്ചകം നീറ്റുന്ന ചെമ്പരത്തി

    ദുഖത്തിന്‍ ഭൂതങ്ങള്‍ മൌനമായി
    ഇറ്റിറ്റ് വീഴുമെൻ പ്രാണന്റെ തുള്ളികൾ

    നല്ലവരികള്‍ കേട്ടോ അനില്‍ ഭായി..!

    കാലത്തിന്‍ കോലായില്‍ കാവല്‍ നില്‍കുന്ന ദുഃഖങ്ങള്‍ ...നല്ല ഭാവന

    ആശംസകള്‍

    ഇറ്റിറ്റ് വീഴുമെന്‍ പ്രാണന്റെ തുള്ളിക ള്‍
    തൊട്ടുനനച്ച് ഞാന്‍ കാത്തുവെക്കാം
    നിന്‍ ജീവന്നിതളെന്റെ കൂട്ടുകാരീ

    എന്തോരാര്ദ്ര മായ പ്രണയം....!!!

    നല്ലൊരു കവിത..
    ആശംസകള്‍

    പൊഴിയാതെ പൊഴിയുന്ന ഓര്‍മ്മകള്‍
    വേദന വിങ്ങും കരള്‍ കുത്തി നോവിക്കാന്‍
    വാതിൽക്കലെത്തി തിരിച്ചുപോയി
    ഒറ്റയായ്‌ പാറുന്ന മിന്നാമിനുങ്ങിന്റെ
    വെട്ടത്തില്‍ ചിന്നുന്ന കുഞ്ഞുകാറ്റില്‍
    നോവായ്‌ പിടയുന്നു പൂവിതളും..

    നല്ല വരികള്‍, വളരെ ഇഷ്ടായി..

    ഇതളുകളായി അടർന്നു വീഴുന്ന നൊമ്പരങ്ങൾ മുഴുവനായി താളമീട്ടുന്ന...
    അഴകാർന്ന ഇക്കവിത ഓരോ വായനക്കാരിലും വേദനയുടെ ഇതളുകൾ വിരിയിച്ചിരിക്കുന്നൂ...

    അഭിനന്ദനം കേട്ടൊ അനിൽ

    ഇറ്റിറ്റ് വീഴുമെൻ പ്രാണന്റെ തുള്ളികൾ
    തൊട്ടുനനച്ച് ഞാൻ കാത്തുവെക്കാം
    നിൻ ജീവന്നിതളെന്റെ കൂട്ടുകാരീ
    good.......

    ഹൃദയത്തോട് ഒട്ടിനില്‍ക്കുന്ന കവിത.

    പെയ്തൊഴിയാതിരുന്നെങ്കില്.....

    നല്ല കവിത. ആശംസകള്‍ :)

    അവസാന വരികൾ വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ.

    തൊട്ടുനനച്ച് ഞാൻ കാത്തുവെക്കാം
    നിൻ ജീവന്നിതളെന്റെ കൂട്ടുകാരീ

    ആശംസകള്‍

    നല്ല കവിത. ആശംസകള്‍.

    പൊഴിയാതെ പൊഴിയുന്നു
    ജീവിത പൂവിന്നിതളുകള്‍
    കാലത്തിന്‍ കോലായില്‍
    കാവല്‍ നില്‍ക്കയാണിപ്പോഴും


    നല്ല എഴുത്ത്

    എല്ലാ ആശംസകളും
    സസ്നേഹം..
    ﺎ‍ലക്~

    മനസ്സിലേക്ക് ഇറ്റിറ്റു വീണ കുറച്ചു മധുര നൊമ്പര തുള്ളികള്‍ ...

    നല്ല വരികള്‍.. ആശംസകള്‍ ..!!

    വേദനിക്കുന്ന വരികൾ, സുന്ദരമായ ചിത്രം.
    സമ്മാനമായി ഏതാനും ചെമ്പരത്തി പൂക്കൾ അയക്കുന്നു,
    തുറക്കുക
    പ്രണയദിനത്തിൽ 18 സുന്ദരികൾ അണിനിരക്കുന്ന ഫാഷൻ പെരേഡ്

    നല്ലത്.

    ഭാവാത്മകം.

    ഒരു കൈനോക്കാം ആ കളത്തിലും

    നല്ല കവിത

    രമേശ്: മനോഹരമായ ഈ വരികൾ ആരുടേതാണ്?

    പ്രണവം,
    കലാവല്ലഭൻ,
    വില്ലേജ്മാൻ,
    ധനലക്ഷ്മി,
    സ്നേഹിത,
    മാണിക്യം ചേച്ചി,
    വർഷിണി,
    മുരളി,
    പ്രയാൺ,
    റഫീക്,
    ഷമീർ,
    ബിഗു,
    എച്മു,
    ദി മാൻ,
    ഉണ്ണി,
    ലക്ഷ്മി,
    സിദ്ധിക്,
    ഉമേഷ്,
    മിനിടീച്ചർ,
    ആളവ്ൻ‌താൻ,
    പള്ളിക്കര,
    ലച്ചു

    - ഈ കവിത വായിച്ചതിനും, നല്ല വക്കുകൾക്കും ഏറെ നന്ദി.

    പാവപ്പെട്ടവൻ:അപ്പോൾ ധൈര്യമായി ഇവിടെയും ഒരു കൈ നോക്കാം അല്ലേ? സന്തോഷം.

    jayaraj says:

    ദുഖത്തിന്‍ ഭൂതങ്ങള്‍ മൌനമായി
    ഇറ്റിറ്റ് വീഴുമെൻ പ്രാണന്റെ തുള്ളികൾ
    തൊട്ടുനനച്ച് ഞാൻ കാത്തുവെക്കാം
    നിൻ ജീവന്നിതളെന്റെ കൂട്ടുകാരീ

    nalla varikal, mashe

    വേദനയുടെ ഇതളുകള്‍
    ഇതളുകളുടെ വേദനകള്‍

    അനില്‍ ,,ഈ കവിത വായിച്ചപ്പോള്‍ എനിക്ക് തോന്നിയ വരികളാണത് ..ഒരു ചോദ്യമായി ഇവിടെ കുറിച്ചുവെന്നു മാത്രം ..

    kavitha assalayittundu.... aashamsakal....

    moh says:

    നെഞ്ചകം നീറ്റുന്ന ചെമ്പരത്തി....
    excellent

    ഹൃദയസ്പര്‍ശിയായ വരികള്‍....നന്നായിരിക്കുന്നു

    ഗീത says:

    കൂട്ടുകാരിക്ക് നൽകുന്ന വാഗ്ദാനം കൊള്ളാം....
    പാലിക്കാനും സാധിക്കട്ടേ.

    Manoraj says:

    അനിലിന്റെ കവിതയും താഴെ രമേശിന്റെ കവിതയും ഏറെ ഹൃദ്യം.

    ജയരാജ്,
    ഇസ്മയിൽ,
    ജയരാജ് മുരുക്കുമ്പുഴ,
    മോഹ്,
    മുസ്തഫ,
    ഗീത,
    മനോരാജ്,
    - ഏറെ നന്ദി.

    രമേശ്: ആ വരികൾ എനിക്കേറെ ഇഷ്ടമായി കേട്ടോ.

    സ്വാഗതം എല്ലാവര്‍ക്കും എന്റെ ബ്ലോഗിലേക്ക്..........

    sreee says:

    മനോഹരമായ കവിത.

    ആശംസകൾ...

    കവിതയിലേക്ക് ഒരു മാറ്റമാണോ.
    വേദന തന്നെ അല്ലെ?

    കഥയില്‍ നിന്നും കവിതയിലേയ്ക്കു മാറിയോ. കൊള്ളാം കവിത

    ജ്യോതിസ്,
    ശ്രീ,
    കുസുമം,
    റാംജി,
    വി.കെ.

    - നന്ദിയും,സ്നേഹവും.

    നല്ല താളത്മകമായ വരികൾ
    നന്നായ് ഇഷ്ടമായി..ഈ പ്രണയ വർണ്ണങ്ങൾ

    താളം പലയിടത്തും നഷ്ടമായി എന്നു തോന്നി.

    എന്താണ്‌ ഉദ്ദേശിച്ചതെന്നും വ്യക്തമായില്ല. എന്താണ്‌ ദുഃഖ കാരണം?..

    "പൊഴിയാതെ പൊഴിയുന്നു
    ജീവിത പൂവിന്നിതളുകള്‍
    കാലത്തിന്‍ കോലായില്‍
    കാവല്‍ നില്‍ക്കയാണിപ്പോഴും"

    ഇതും പിടികിട്ടിയില്ല :(

    ഇഷ്ടായി...

Post a Comment

Related Posts Plugin for WordPress, Blogger...