നിലാവ് പരത്തിയൊരു മിന്നാമിനുങ്ങ്ഇല കൊഴിഞ്ഞ റബ്ബര്‍ മരങ്ങളില്‍ ഇരുട്ട് കടവാതിലുകളെപ്പോലെ തലകീഴായി കിടന്നു. ആകാശത്തേക്ക്‌  ഉയര്‍ത്തിയ ഉണങ്ങിച്ചുളുങ്ങിയ കൈവിരലുകളെ തഴുകാന്‍ മടിച്ച്  വഴിതെറ്റിയെത്തിയ കാറ്റ്‌. കശാപ്പ്  കാത്ത് കിടക്കുന്ന വയസ്സന്‍ മരങ്ങളുടെ മടുപ്പിക്കുന്ന ഉഛ്വാസഗന്ധം!

എത്ര നേരമായി ഞാനീ സിറ്റൌട്ടില്‍ ഇരിക്കുന്നു!

എവിടൊക്കെയോ പാതിരാക്കിളികള്‍ ചിലക്കാന്‍ തുടങ്ങിയിരിക്കുന്നു. റബ്ബര്‍ മരങ്ങളുടെ ചില്ലകളിലെവിടെയോ പതുങ്ങിയിരുന്ന്‍ ചിലക്കുന്ന ചീവീടുകള്‍ കൂട്ടായി  കളിയാക്കുന്നത് പോലെ!

വെറുതെയോര്‍ത്തു, കിടപ്പുമുറിയില്‍ തണുപ്പരിച്ചെത്താന്‍ തുടങ്ങിയ ഈ ദിവസങ്ങളിലാണല്ലോ രാവുകള്‍ക്ക് നീളം കൂടാനും തുടങ്ങിയത്‌! തൊട്ടരികില്‍ കേള്‍ക്കുന്ന അമര്‍ത്തിയ വിതുമ്പലുകള്‍ കേട്ടില്ല എന്ന്‍ നടിക്കാന്‍ ശ്രമിച്ചു. ഉറക്കം വരാത്ത രാവുകളില്‍ തൊട്ടരികില്‍ വീണുടയുന്ന
നിശ്വാസങ്ങള്‍ കാണാതിരുന്നതും മനപ്പൂര്‍വ്വം തന്നെയായിരുന്നു.

ഉള്ളിലെരിയുന്ന കനലുകള്‍ ഊതിത്തെളിച്ച് തലക്ക് മുകളില്‍ ഫാനിന്‍റെ മൂളൽ‍. ഫാനിന്‍റെ  കറക്കം ചിന്തകളിലും ചുഴികളും മലരികളുമായി.

ഒരു നിശ്വാസത്തിന്‍റെ  അകലത്ത് നിന്നും എപ്പോഴെങ്കിലും തെറിച്ച് വീണേക്കാവുന്ന  ഒരു ചോദ്യം വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങിയപ്പോഴാണ് സിറ്റൌട്ടില്‍ വന്നിരുന്നത്.

 പകലെപ്പോഴോ കാലംതെറ്റി പെയ്ത മഴ അന്തരീക്ഷത്തില്‍ ആവിയായി നിറഞ്ഞുനിന്നു.

എന്താണ് തനിക്കു പറ്റിയത് ... എവിടെയാണ്  തനിക്കു തന്നെ നഷ്ടമായത് ..?

കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ടില്ലെന്ന് നടിക്കുന്ന ആ കണ്ണുകളിലെ ചോദ്യവും ഇതുതന്നെയല്ലേ?

കഴിഞ്ഞ കുറേ മാസങ്ങൾ ... നാലു ചുവരുകളുടെ സ്വകാര്യതയിൽ, ഒറ്റമുറിയുടെ നിശ്ശബ്ദതയിൽ, സ്വയം തീർത്ത ചിപ്പിക്കുള്ളിൽ മുത്താവാനാവാതെ ഒരു മണൽത്തരി ഹൃദയത്തിന്‍റെ  തീരാത്ത വേദനയായി  മാറി നോവിച്ചുകൊണ്ടിരുന്ന ദിവസങ്ങൾ ...

സൌഹൃദങ്ങൾ സൌകര്യപൂർവ്വം നിർവ്വചിക്കാനാവുന്ന പാഴ് വാക്കുകളെന്നറിഞ്ഞത് ആ
ദിവസങ്ങളിലായിരുന്നു. പുഞ്ചിരി അർത്ഥശൂന്യമായ മുഖപേശികളുടെ വക്രീകരണം മാത്രമാണെന്ന തിരിച്ചറിവും പുതിയതു തന്നെയായിരുന്നു.

അലസ നിമിഷങ്ങളിലെപ്പോഴോ കണ്ണാടിയിൽ ചെന്നുവീണ നോട്ടം ചെന്നു നിന്നത് തനിക്ക്
അപരിചിതമായ ഒരു രൂപത്തിലായിരുന്നു. കുഴിഞ്ഞുതാണ കണ്ണുകളിൽ തകർന്നുപോയ സ്വപ്നങ്ങൾ ചത്തുകിടന്നു.

മേശപ്പുറത്ത്  മുഴങ്ങാൻ മറന്നുപോയ ഫോൺ ... കൂട്ടുകാരുടെ, പ്രിയപ്പെട്ടവരുടെ സ്നേഹാന്വേഷണങ്ങളിൽ വിറ കോണ്ടിരുന്ന മൊബൈൽ ഫോൺ എത്ര പെട്ടെന്നാണ് വിസ്മൃതിയിലായത്! ക്ഷേമാന്വേഷണങ്ങൾക്ക് എന്നും സമയം കണ്ടെത്തിയിരുന്നവർക്ക്, ഫോൺ ചെയ്യാൻ ഒരല്പം വൈകിയാൽ പരിഭവം പറഞ്ഞിരുന്നവർക്ക്  എത്ര പെട്ടെന്നാണ് ഫോൺ അറ്റെൻഡ് ചെയ്യാൻ പോലും സമയമില്ലാത്തത്ര തിരക്കായത്!

ഒറ്റമുറിയിലെ ഇരുട്ട് എപ്പൊഴാണ് മനസ്സിലേക്ക് പടർന്ന്  കയറിയത്?

അപ്രതീക്ഷിതമായി ജോലി നഷ്ടമായപ്പോഴും മനസ്സിൽ പ്രത്യാശയുടെ തെളിച്ചമായിരുന്നു. വർഷങ്ങളുടെ തൊഴിൽ പരിചയവും, ആവിശ്യത്തിലധികമുള്ള യോഗ്യതകളും ആഡംബരങ്ങൾ  മാത്രമായപ്പോഴും തുരങ്കത്തിനപ്പുറം തനിക്കായി ഒരിറ്റു വെളിച്ചം ഇനിയും ബാക്കിയുണ്ടാകുമെല്ലോ എന്നാശ്വസിച്ചു.

നിരാസങ്ങളേക്കാളേറെ അവഗണനകളുടെ നോവ് ...

പിന്നെ, തെളിച്ചം കുറഞ്ഞു തുടങ്ങിയ പകലുകൾ അമാവാസി രാവുകൾ മാത്രമായി മാറിയത് എത്ര പെട്ടെന്നായിരുന്നു!

ഒടുവിൽ പാഴായി പോയ വർഷങ്ങളുടെ ഭാരവും, മറക്കാൻ മാത്രം ഇഷ്ടപ്പെടുന്ന സ്വപ്നങ്ങളുടെ മാറാപ്പുമായി മടങ്ങിയെത്തുമ്പോൾ മനസ്സു ശൂന്യമായിരുന്നു.

അടർന്നുവീഴുന്ന കണ്ണുനീർത്തുള്ളികളിൽ ഒരുപാട്‌ ചൊദ്യങ്ങൾ നീ ഒളിച്ചുവെക്കുമെന്ന് അറിയാമായിരുന്നു; അവക്കൊന്നും എനിക്ക്  ഉത്തരമുണ്ടാകില്ലെന്നും!

കിടപ്പുമറിയിൽ ശൈത്യം കൂടു കൂട്ടിയപ്പോൾ, വാക്കുകൾ ആവിശ്യത്തിനു മാത്രമായി മാറിയപ്പോൾ അടക്കിയ തേങ്ങലുകളിൽ, നീ അനുഭവിച്ച അവഗണനയുടെ നോവ് ഞാൻ അറിയുന്നുണ്ടായിരുന്നു.

നിന്‍റെ  സ്നേഹത്തിന്‍റെ  വെളിച്ചത്തിൽ നിഴലായൊതുങ്ങാനാണ് ഞാൻ കൊതിച്ചതെങ്കിലും, നിന്നെ നോവിക്കാതിരിക്കാനാണ്, നിന്‍റെ  സ്വപ്നങ്ങളിൽ ഇനിയും നിഴൽ വീഴ്ത്താതിരിക്കാനാണ് എന്‍റെ  വാക്കുകളിൽ പിശുക്ക് കാട്ടിയതെന്ന്... മരവിച്ചു തുടങ്ങിയ ഒരു മനസ്സിന്‍റെ  വിങ്ങലുകളാണ്
എനിക്ക് എന്നെ  നഷ്ടമാക്കുന്നതെന്ന് എങ്ങനെയാണ് നിന്നെ ഞാൻ പറഞ്ഞ് മനസ്സിലാക്കുക?

എവിടയാണ് ഞാൻ എന്‍റെ മനസ്സിനു ഒരു ചുമടുതാങ്ങി കണ്ടെത്തുക? ഇത്തിരിനേരമെങ്കിലും   എനിക്കൊന്നു കണ്ണടച്ചുറങ്ങാൻ ഒരു ആൽത്തറ വേണം... ഒരു ഉറക്കുപാട്ടായി ആലിലകൾ താളം പിടിക്കുമ്പോൾ നിഴൽ വീഴാത്ത സ്വപ്നങ്ങൾ കാണാനെങ്കിലും എനിക്കൊന്നു ശ്രമിക്കണം.

പാതിയിലേറെ പിന്നിട്ട ജീവിതത്തിന്‍റെ വഴിത്തിരിവില്‍ ഒറ്റയ്ക്കു നിന്ന് ഇനിയും നഷ്ടങ്ങളുടെ കണക്ക് നോക്കി കരയാന്‍  വയ്യ. നഷ്ടബോധങ്ങളുടെ പുതപ്പ് തലയ്ക്കു മീതെ വലിച്ചിട്ട് ഉറങ്ങി തീര്‍ക്കാനുള്ളതല്ലല്ലോ എന്‍റെ പകലുകൾ‍ .സ്വപ്നങ്ങള്‍ ചവിട്ടിക്കുഴച്ച മണ്ണില്‍ ഇനിയും പ്രത്യാശയുടെ
നാമ്പുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഊര്‍ജ്ജം എന്നിലെവിടെയോ ഉറങ്ങിക്കിടപ്പുണ്ട്.

റബ്ബർ മരങ്ങളെ ഉലച്ചെത്തിയ വരണ്ട കാറ്റ്. കുറ്റാക്കുറ്റിരുട്ടിൽ ഒരു മിന്നാമിനുങ്ങ് എന്‍റെ നേർക്ക് പറന്നുവന്നു. ആകാശത്തിൽ പെട്ടെന്ന് പൊട്ടിവിരിഞ്ഞൊരു നഷത്രം പോലെ അത് കണ്ണ് ചിമ്മാൻ തുടങ്ങി. അതിന്‍റെ ഇത്തിരി വെട്ടം മനസ്സിനുള്ളിലേക്ക് സ്നേഹത്തിന്‍റെ  ഒരു പ്രകാശധാരയായി
ഒഴുകിയിറങ്ങി.

പിന്നെ  ഒരു സാന്ത്വന നിലാവായി അതെന്നെ പൊതിഞ്ഞു ... എന്‍റെ  ജീവിതത്തിൽ വൈകി ഉദിച്ചൊരു പിൻ‌നിലാവ്...

58 Response to "നിലാവ് പരത്തിയൊരു മിന്നാമിനുങ്ങ്"

 1. മിനാമിനുങ്ങിന്റെ നറങ്ങുവെട്ടം ആശംസകള്‍ :)

  നിലാവ് പരത്തിയൊരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെളിച്ചത്തിൽ എഴുതിയ കഥ വളരെ നന്നായിരിക്കുന്നു.

  മനോഹരമായി എഴുതി

  നന്നായീട്ടോ..

  തിരക്ക് എന്ന വാക്ക് ആണെന്ന് തോന്നുന്നു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്..

  വീട്ടില്‍ തിരക്ക്..
  ഓഫീസില്‍ തിരക്ക്..
  കുട്ടികള്‍ക്ക് പഠനത്തിന്റെ തിരക്ക്..

  തിരക്കില്ലതവര്‍ക്ക് എന്തോ കുഴപ്പം ഉണ്ട് എന്ന ചിതയും ഇതിനിടയില്‍ ഉണ്ടോ ?

  "നഷ്ടബോധങ്ങളുടെ പുതപ്പ് തലയ്ക്കു മീതെ വലിച്ചിട്ട് ഉറങ്ങി തീര്‍ക്കാനുള്ളതല്ലല്ലോ എന്‍റെ പകലുകൾ‍ "

  പ്രിയ സീ. പി
  കഥ വളരെ ഇഷ്ടപ്പെട്ടു...
  ഓരോ വരിയും ശരിക്കും ആസ്വദിച്ചു...
  അഭിനന്ദനങ്ങള്‍...ആശംസകള്‍...

  nannayi..

  Best wishes

  nannayi..

  നല്ല കഥ. ആശംസകള്‍

  നന്നായിരിക്കുന്നു. പ്രതീക്ഷകളുടെ നറുങ്ങു വെട്ടവുമായി ജീവിതത്തിന്റെ അന്തകാരത്തിലേക്ക് പറന്നുവന്ന മിന്നാമിന്നിയിലൂടെ ഉര്‍ജ്ജം വീണ്ടടുത്ത് മുന്നോട്ട് പോവുക.

  മൊത്തത്തില്‍ ഒരു നിരാശ ഫീലിംഗ്

  Unknown says:

  കഥ വളരെ ഹൃദയവും മനോഹരവുമായി. ആശംസകള്‍.

  ഒരു കഥയുടെ എല്ലാ രസങ്ങളും ചേര്‍ത്തവതരിപ്പിച്ചു..നന്നായിരിക്കുന്നു.ആശംസകള്‍

  നല്ല മനോഹരമായ വരികളിലൂടെ മികച്ചൊരു കഥ.
  വളരെ ഇഷ്ടപ്പെട്ടു.
  അഭിനന്ദനങ്ങള്‍

  നിരാശയിൽ നിന്നും ഊതിക്കാച്ചിയെടുത്ത ഒരു പൊന്നിൻ തിളക്കത്തിലൂടെ ഈ മിന്നാമിനുങ്ങിന്റെ നുറൂങ്ങുവട്ടം നിലാവിന്റെ വെളിച്ചം തൂകുകയാണല്ലോ..
  അഭിനന്ദനം..കേട്ടൊ അനിൽ

  നാമ്പുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഊര്‍ജ്ജം എവിടേയോ ഉറങ്ങിക്കിടപ്പുണ്ട്....
  ഒരു പുതു മഴയ്ക്കുള്ള പ്രത്യാശ..കുഞ്ഞു നാമ്പുകള് തളിര്‍ക്കട്ടെ, വളരട്ടെ, പൂക്കട്ടെ, കായ്ക്കട്ടെ...
  "നഷ്ടബോധങ്ങളുടെ പുതപ്പ് തലയ്ക്കു മീതെ വലിച്ചിട്ട് ഉറങ്ങി തീര്‍ക്കാനുള്ളതല്ലല്ലോ എന്‍റെ പകലുകൾ‍ "
  നിലാവ് പരത്തും മിന്നാമിന്നി...വൈകിയുദിച്ച പിന് നിലാവ്..
  എല്ലാം വളരെ ഇഷ്ടമായി, എവിടെയൊക്കെയോ മനസ്സ് അടുത്തു വായിയ്ക്കും പോലെ തോന്നി..

  ആശംസകള്‍!

  കഥ ഇഷ്ടമായല്ലോ...

  ഇനിയും കാണാം

  അനിലിന്‍റെ കഥ വായിക്കുന്നയാളിനും ഊര്‍ജ്ജം പകരുന്നു..അഭിനന്ദനങ്ങള്‍ ..

  ആശംസകൾ...

  ആസ്വാദ്യമായ ഒരു വായനക്ക് ഉതകുന്ന ഉള്‍ക്കാമ്പുള്ള രചന ..നന്ദി സുഹൃത്തേ..

  ഈ നുറുങ്ങുവെട്ടം ഒത്തിരി ഇഷ്ടായി...!
  ആശംസകള്‍.

  കഴിഞ്ഞ പ്രാവശ്യം, ജോലി നഷ്ടപ്പെട്ടതായിരുന്നു കഥ..

  ഈ പ്രാവശ്യം, ജോലി അന്വേക്ഷിച്ചിട്ടും കിട്ടാത്ത ദുഃഖം.

  ഉടൻ തന്നെ ജോലി കിട്ടും എന്നു പ്രതീക്ഷിക്കുന്നു!

  'നഷ്ടബോധങ്ങളുടെ പുതപ്പ് തലയ്ക്കു മീതെ വലിച്ചിട്ട് ഉറങ്ങി തീര്‍ക്കാനുള്ളതല്ലല്ലോ എന്‍റെ പകലുകൾ' ഈ മനോഭാവം തനെയാണ് വേണ്ടത്...
  ഇഷ്ടപ്പെട്ടു ഈ കഥ... പ്രതിസന്ധികളിലും പിടിച്ച് നില്‍ക്കാന്‍ ഊര്‍ജ്ജം പകരുന്ന കഥ...

  This comment has been removed by the author.

  കഥ ഇഷ്ടമായി കെട്ടോ..
  അവതരണവും മനസ്സിന്റെ മന്ത്രണവും സ്വാഭാവികത നഷ്ടപ്പെടുത്താതെ ചാരുതയോടെ പകര്‍ത്തി..
  തിരികെ ഒരു യാത്രക്കാവാതെ നമ്മളൊക്കെ കുഴങ്ങുന്നതും തെളിച്ചം കുറഞ്ഞു തുടങ്ങുന്ന ആ പകലുകൾ അമാവാസി രാവുകളായി മാറുന്ന ദിവസങ്ങളെ ഭയന്നിട്ട് തന്നെയാണു..

  അവഗണനയും നിരാസവും മാത്രമല്ല തിരികെയെത്തിവനെ സ്വീകരിക്കാന്‍ പരിഹാസം നിറഞ്ഞകുറ്റപ്പെടുത്തലുകളും ഒപ്പമുണ്ടാവും..
  കഥാ നായകന്റെ ആത്മവിശ്വാസത്തിന്റെ നറുവെട്ടത്തിലേക്ക് കഥയവസാനിച്ചപ്പോള്‍
  അവിടെ അറിഞ്ഞോ അറിയാതെയോ
  സമാന മന്‍സ്കരാവുന്ന വായനക്കാരന്‍ ആശ്വാസം കൊള്ളുന്ന ഒരു തലമുണ്ട്...
  ആ മിന്നാമിന്നിയുടെ ഇത്തിരി വെട്ടം ഒഴുകിപടരുന്നത് വായനക്കാരന്റെ
  വേവലാതി ഉറങ്ങുന്ന മനസ്സിലേക്ക് പടരുന്ന തലം...

  അവിടേയും ഉദിക്കുന്നു ഒരു പിന്‍ നിലാവ്...
  പ്രത്യാശയുടെ ആത്മ ധൈര്യമൂറുന്ന പൊന്‍ നിലാവ്....!

  jayaraj says:

  ellam nashtapettennu thonnunna samayam evide ninnekilum oru minnaminunginte nurungu vettam kadannu varum. pratheekshakalkku puthiya jeevan pakaraan.

  സ്വപ്നങ്ങള്‍ ചവിട്ടിക്കുഴച്ച മണ്ണില്‍ ഇനിയും പ്രത്യാശയുടെ
  നാമ്പുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഊര്‍ജ്ജം എന്നിലെവിടെയോ ഉറങ്ങിക്കിടപ്പുണ്ട്.
  നന്നായി മാഷേ ....

  കഥ നന്നായിട്ടുണ്ട്.. ആശംസകള്‍..:)

  ബിഗു: നന്ദി.
  മിനിടീച്ചർ: സന്തോഷം.
  ശ്രീ: നന്ദി.
  വില്ലേജ്മാൻ: തിരക്കുകൾക്കിടയിൽ തിരക്കില്ലാതായിപ്പോകുന്നവനു തീർച്ചയായും എന്തൊ കുഴപ്പം, എവിടെയോ ഉണ്ടാകും, അല്ലേ?
  മഹേഷ്: നന്ദിയും, സന്തോഷവും.
  ദി മാൻ,
  മുകിൽ,
  കുസുമംജി: നന്ദി
  ഷകീർ: തീർച്ചയായും, നന്ദി.
  ഫെനിൽ: അങ്ങനെ തോന്നിയോ?
  തെച്ചിക്കോടൻ,
  അതിരുകൾ,
  ചെറുവാടി,
  മുരളീ,
  - നല്ല വാക്കുകൾക്ക്, ഇഷ്ടത്തിനു നന്ദി.
  വർഷിണീ: മഴ പോലെ, മഞ്ഞൂപോലെ ...:)
  ശങ്കരനാരയണൻ,
  ധനലക്ഷ്മി,
  വീകെ,
  - നന്ദി.
  കോമിക്കോള: ഇനിയും കാണണം.
  സിദ്ധിക്,
  ഷമീർ,
  - സ്നേഹം
  സാബു: ഒരു ചെറുതരി വെട്ടം കൂട്ടുണ്ട്. നന്ദി.
  ഷബീർ: നന്ദി.
  നൌഷാദ്: ഈ നല്ല വായനക്കും,നല്ല വാക്കുകൾക്കും നന്ദിയും, സ്നേഹവും.
  ജയരാജ്,
  ശ്രിജിത്ത്,
  - നന്ദി.
  ആചാര്യൻ:പ്രോത്സാഹനത്തിനു ഏറെ നന്ദി.

  നാമ്പുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഊര്‍ജ്ജം ... പ്രതീക്ഷ നല്കുന്നു.. നന്നായിരിക്കുന്നു... ആശംസകൾ.

  ഹോ! ഈ മിന്നാമിനുങ്ങ് എന്ന പേര് തന്നെ മറന്നിരുന്നു..

  മിന്നി ഉള്ളിലൊരു മിന്നാമിനുങ്ങ്‌ ...:)

  വൈകിയാണെങ്കിലും സാന്ത്വനമായി എത്തിയ മിന്നാമിന്നി ജീവിക്കാനുള്ള ഊര്‍ജ്ജവും പ്രകാശവും നല്‍കിയല്ലോ... സ്നേഹത്തിന്റെ ആ ഊഷ്മളസ്പര്‍ശം എന്നും കൂടെയുണ്ടാവട്ടെ...!

  കഥ നന്നായി. പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടുള്ള അവസാ‍നവും ഇഷ്ടമായി.

  മനോഹരമായി എഴുതി... ആശംസകള്‍

  കഥ ഇഷ്ടമായി.

  നിരാശയില്‍ നിന്നും തെളിഞ്ഞൊരു തെളിമ.
  കഥ നന്നായി

  ജെഫി,
  അൻവർ,
  കുഞ്ഞൂസ്സ്,
  രമേശ്,
  മുനീർ,
  റ്റോംസ്.
  എച്മു,
  രാംജി,
  - നന്ദിയും സ്നേഹവും എല്ലാവരോടും.

  ആശംസകൾ...

  മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം.

  വശ്യമായ രചന വായനാസുഖം ഉണ്ടാക്കി.

  എവിടെയോ ഒരു വെട്ടം കാത്തിരിക്കുന്നുണ്ട്‌.

  ഇഷ്ടപ്പെട്ടു.ആശംസകള്‍

  കഥ ഇഷ്ടമായി..

  ആശംസകള്‍..

  നന്നായിരിക്കുന്നു.

  നല്ല കഥ. ആശംസകള്‍

  വായനക്കും, അഭിപ്രായങ്ങൾക്കും നന്ദി.

  manoharmay ezhuthi

  നല്ല കഥ. ഇഷ്ടമായി.
  ബ്ലോഗ് മനോഹരം.

  നന്നായി എഴുതി.

  അഞ്ജു: ഈ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി. വീണ്ടും വരിക.

  ജയിംസ് ഭായ്: നല്ല വാക്കുകൾ ഏറെ സന്തോഷം തരുന്നു.

  റിയാസ്: നന്ദി.

  Unknown says:

  കഥ നന്നായി പറഞ്ഞു. ആശംസകൾ

  സാധാരണമായ കഥ.
  വലിച്ചു നീട്ടിയതു പോലെ.
  എന്തോ, എനിക്കിഷ്ടപ്പെട്ടില്ല

  ഭാഷയുടെ മനോഹാരിത നന്നായി പ്രതിഫലിപ്പിചെഴുതിയ കഥ. അവതരണത്തിലെ രീതി ഇഷ്ടമായി.
  വരികള്‍ക്കിടയിലൂടെ ആത്മാംശത്തിന്റെ ഗന്ധം വീശുന്നുണ്ടോന്നൊരു സംശയം

  നല്ല കഥ

  നല്ല ശൈലി..നല്ല അവതരണം..
  വേറിട്ട ഒരു വായന നല്‍കി..
  ഒത്തിരിയൊത്തിരി ആശംസകള്‍....!!
  http://pularipoov.blogspot.com/

  Vayady says:

  കാലിനടിയിലെ മണ്ണ് ഒലിച്ചു പോകയാണെന്നറിഞ്ഞിട്ടും പ്രതീക്ഷ കൈവെടിയാതെ മുന്നോട്ട് നടക്കുന്നവന്‍.

  ഇഷ്ടമായി ഈ കഥ. മനോഹരമായി എഴുതി.

  ഈ പിന്‍നിലാവ്‌ എന്താണെന്ന് പറഞ്ഞു തരാമോ.. അജ്ഞത ക്ഷമിക്കുമല്ലോ..

Post a Comment

Related Posts Plugin for WordPress, Blogger...