പറയാൻ വൈകിയൊരു നന്ദി, ക്ഷമാപണത്തോടെ ...
Labels: അനുഭവം
പ്രിയരേ,
എനിക്ക് കിട്ടിയ ഈ പുരസ്കാരലബ്ധിക്ക് പലരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.
അങ്ങനെ പലരോടും.
അറിയാം, ഏറെ വൈകിപ്പോയി ...
ഇപ്പോൾ, ക്ഷമാപണത്തോടെ ... ഹൃദയത്തിൽ നിന്നൊരു നന്ദി, സ്വീകരിച്ചാലും.
കഴിഞ്ഞ ഒന്നര മാസത്തോളമായി നാട്ടിലായിപ്പോകുകയും, പല കാരണങ്ങള്‍ കൊണ്ട് നെറ്റ് ആക്സസ്സ് ഇല്ലാതെ വരികയും ചെയ്തതുകൊണ്ടാണ് ഇങ്ങനെ ഒരു താമസം നേരിട്ടത്.
‘ബൂലോകം ഓൺലൈൻ’ നടത്തിയ ‘സൂപ്പർ ബ്ലോഗ്ഗർ 2010’ തിരഞ്ഞെടുപ്പിൽ‘സൂപ്പർ ബ്ലോഗ്ഗർ2010 - റണ്ണര്‍ അപ്പ് 'ആയി തിരഞ്ഞെടുക്കപ്പെട്ടത് ഞാനായിരുന്നു എന്ന് നിങ്ങൾക്കറിയാമല്ലോ.
പ്രശസ്തരും, പ്രഗൽഭരുമായ നിരവധി ബ്ലോഗ്ഗർമാർക്കിടയിൽ നിന്ന് താരതമ്യേന ഒരു പുതുമുഖ ബ്ലോഗ്ഗർ മാത്രമായ എനിക്ക് നോമിനേഷൻ കിട്ടിയത് തന്നെ ഒരു അവാർഡായാണ് ഞാൻ കരുതിയിരുന്നത്. അപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി ‘സൂപ്പർ ബ്ലോഗ്ഗർ 2010 റണ്ണർ അപ്പ്’ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
എനിക്ക് കിട്ടിയ ഈ പുരസ്കാരലബ്ധിക്ക് പലരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.
- എന്നെ ഞാനാക്കിയ, മലയാളികളുടെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റായ‘കൂട്ടം.കോം '
- നിർദ്ദേശങ്ങളും, വിമർശനങ്ങളുമായി എന്നും എന്നേ പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ട ‘കൂട്ടം’ കൂട്ടുകാരോട്
- കണ്ടിട്ടും, കേട്ടിട്ടും ഇല്ലെങ്കിൽ കൂടി ലോകത്തിന്റെ ഏതെല്ലാമോ കോണുകളിൽ ഇരുന്ന് എന്റെ ബ്ലോഗുകൾവായിക്കുകയും, പ്രോത്സാഹിപ്പിക്കുകയും പിന്നെ എനിക്ക് വോട്ട് ചെയ്യുകയും ഒക്കെ ചെയ്ത ബ്ലോഗർമാരും, വായനക്കാരുമായ സുഹൃത്തുക്കളോട്
- ഒരു കൊച്ചനിയന്റെ സ്നേഹം തന്ന പ്രിയ ജിക്കുവിനോട്
- ഇങ്ങനെ ഒരവാർഡ് ഏർപ്പെടുത്തിയ ബൂലോകംഓൺലൈൻ സാരഥികളോട്
- ഡോ. മോഹൻ ജോർജിനോട്, ഡോ. ബ്രൈറ്റിനോട്
- പിന്നെ എന്റെ പ്രിയപ്പെട്ട അനിയത്തി വാവയോട് ...
അങ്ങനെ പലരോടും.
ഒരു തുടക്കക്കാരനായിരുന്നിട്ടു കൂടി എനിക്ക് കിട്ടിയ ഈ പുരസ്കാരം എഴുതിത്തുടങ്ങുന്ന ബ്ലോഗ്ഗർമാർക്ക് തീർച്ചയായും ഒരു പ്രചോദനമാകും എന്ന കാര്യത്തിൽ സംശയമില്ല, പ്രത്യേകിച്ചും പ്രശസ്തർക്കിടയിൽ തുടക്കക്കാരായ പല നല്ല എഴുത്തുകാർക്കും ശ്രദ്ധ കിട്ടാതെ പോകുന്ന ഇന്നത്തെ സാഹചര്യത്തില്‍ .....
ഇങ്ങനെ ഒരു അവാർഡ് ഏർപ്പെടുത്തുകയും, അവാർഡ്ദാനം ഭംഗിയായി സംഘടിപ്പിക്കുകയും ചെയ്ത ‘ബൂലോകംഓൺലൈൻ’ പ്രവർത്തകരെ ഒരുവട്ടം കൂടി എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
അവാര്‍ഡ് ലഭിച്ചത് നേരത്തെ അറിഞ്ഞിരുന്നു. നേരിട്ടഭിനന്ദിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അത് ചെയ്യുന്നു. അവാര്‍ഡ് തരുന്ന റെസ്പോന്‍സിബിലിറ്റിയില്‍ നിന്നും ഒഴിഞ്ഞുമാറില്ല എന്ന ഉറപ്പോടെ..
അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഞാന്‍ അന്ന് നാട്ടില്‍ ഉണ്ടായിരുന്നു. വരാന്‍ പറ്റിയില്ല. എന്തായാലും സന്തോഷം.
അഭിനന്ദനങ്ങൾ
ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങൾ...
അഭിനന്ദനങ്ങള്‍..അത് നേരത്തെ തന്നതാണ് എന്നാലും ഇരിക്കട്ടെ...എന്തേ അതെന്നെ..
ഒത്തിരി വൈകിയിട്ടാണെങ്കിലും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍...കേട്ടൊ അനിൽ
വിവരമറിഞ്ഞപ്പോള്‍ ഒരഭിനന്ദനം പോസ്റ്റ് ചെയ്തിരുന്നു.
കണ്ടിരിക്കാം.
അര്‍ഹിക്കുന്ന അംഗീകാരം..
ഈ വഴിയില്‍ ഇനിയുമിനിയും ഉയരട്ടെ..
ആശംസകളോടെ..
എന്റെ അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങൾ :)
അഭിനന്ദനങ്ങള്‍...
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങൾ.
വിവരങ്ങള്‍ അപ്പോള്‍ തന്നെ അറിഞ്ഞിരുന്നു.
കുഞ്ഞൂസിന്റെ അഭിമുഖവും വായിച്ചിരുന്നു.
അഭിനന്ദനങ്ങള്‍.
അവാര്‍ഡ് വാര്‍ത്തയും അഭിമുഖവും വായിച്ചു ,,ഇപ്പോള്‍ നന്ദി യും സ്വീകരിച്ചു ,,നല്ല എഴുത്തുകളുമായി തിരിച്ചു വന്നാലും
അഭിനന്ദനങ്ങൾ
ഒത്തിരി ഒത്തിരി സന്തോഷം
(ഏട്ടന്റെ ഓരോ കാളും എനിക്ക് നല്‍കിയ സന്തോഷത്തിന് നന്ദി)
സംഭവം അപ്പോള്‍ തന്നെ അറിയുകയും കുഞ്ഞൂസിന്റെ അഭിമുഖം വായിക്കുകയും ചെയ്തിരുന്നു. വൈകിയിട്ടാണെങ്കിലും ഞാനും അഭിനന്ദനങ്ങള്‍ പറഞ്ഞോട്ടെ!
All the Best
ആശംഷകള്‍
നേരിട്ടു കണ്ട് പറഞ്ഞുവല്ലോ....
അഭിനന്ദനങ്ങള്‍..
അനിലേട്ടന് ആയിരമായിരം അഭിനന്ദനപുഷ്പങ്ങൾ!
അഭിനന്ദനങ്ങളും കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്ന ആശംസയും!
അഭിനന്ദനങ്ങള്‍ അനിലേട്ടാ...........!!!!
ഇനിയുമിനിയും ഒരുപാടുയരങ്ങളിലെക്കെത്തെട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.......!!!
അഭിനന്ദനങ്ങള്‍ അനില്‍... ഇപ്പോഴാണ് അറിഞ്ഞത്....
അഭിനന്ദനങ്ങൾ
എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
അഭിനന്ദനങ്ങള്‍ ട്ടൊ..ഒത്തിരിയൊത്തിരി സന്തോഷവും.
ഇത് ക്ഷമിക്കുന്ന പ്രശനമില്ല ഉം..പിന്നെ,..ഏതായാലും പറഞ്ഞതല്ലേ വൈകിയ ഒരാശംസകള്‍ ..
ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു
വിവരങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നു, അഭിനന്ദനങ്ങള്‍.
Congrats mashe
ഒരായിരം അഭിനന്ദനങ്ങള്‍....
അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ മാഷേ
Valarae vaikiyullathu...Abhnandanagal....