ഗ്രീഷ്മം


ഓഫീസിന്റെ കറുത്ത ഗ്ലാസ്സ് ഭിത്തികള്‍ക്കപ്പുറം സൂര്യന്‍ അപ്പോഴും തപിച്ച് നിന്നു. തിരയില്ലാത്ത ഉള്‍ക്കടലില്‍ തളര്‍ന്ന് മടങ്ങുന്ന സൂര്യന്‍ വാരി വിതറിയ കുങ്കുമ വര്‍ണങ്ങള്‍! തൊട്ടടുത്തുള്ള പോര്‍ട്ടില്‍ നങ്കൂരമിട്ടു കിടക്കുന്ന ഏതോ ചരക്കു കപ്പലില്‍ നിന്നും കടല്‍ക്കാക്കകള്‍ അകലേക്ക് പറന്ന് പോകാന്‍ തുടങ്ങി.

ഒരു വട്ടം കൂടി എല്ലാം പരിശോധിച്ചു, ബാക്കിയുണ്ടായിരുന്ന ജോലികള്‍ എല്ലാം തീര്‍ന്നിരിക്കുന്നു. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അണയുന്നതിന് മുമ്പുള്ള അവസാന വെളിച്ചവും മിന്നിപ്പൊലിഞ്ഞു. കസേരയുടെ ഉയര്‍ന്ന ഹെഡ്‌റെസ്റ്റിലേക്ക് തല ചേര്‍ത്ത് ഒരു നിമിഷം കണ്ണുകളടച്ചു.

‘എന്ത് പറ്റി സാര്‍, പോകുന്നില്ലേ?’ കാബിന്‍ ഡോര്‍ തുറന്ന് വാച്ച്മാന്‍ അകത്തേക്ക് തലനീട്ടി.

‘ഉം’

വാച്ച്മാന്റെ പിന്നില്‍ ഓട്ടോമാറ്റിക് ഡോര്‍ മെല്ലെയടഞ്ഞു.

പുറത്ത് പാര്‍ക്കിങ്ങില്‍ കാറുകള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. സന്ധ്യയായിട്ടും ഇനിയും ബാക്കിനില്‍ക്കുന്ന പകല്‍ വെളിച്ചത്തില്‍ വൈദ്യുത ദീപങ്ങള്‍ മിന്നാമിനുങ്ങുകളായി കണ്മിഴിച്ചു.


അകന്ന് മാറുന്ന ഇലക്ട്രിക് ഗേറ്റിന്റെ കറകറ ശബ്ദത്തിനൊപ്പം വാച്ചുമാന്റെ യാന്ത്രികമായ ‘ശുഭരാത്രി’!

ഒരു വട്ടം കൂടി തിരിഞ്ഞ് നോക്കി, പിന്നില്‍ നിശ്ശബ്ദതയുടെ പുതപ്പില്‍ ഓഫീസ്‌സും ഫാക്ടറിയും. ഫാക്ടറിക്കെട്ടിടത്തിന് മുകളിലെ ഹാലൊജന്‍ വിളക്ക് വായില്‍ ജ്വലിക്കുന്ന പന്തവുമായി നില്‍ക്കുന്ന ഏതോ ഭൂതത്തെ ഓര്‍മ്മിപ്പിച്ചു!

നേരം വൈകിയത് കൊണ്ടാവണം ബസ്സിലും തിരക്ക് കുറവ്. അടുത്ത സീറ്റിലെ ഫിലിപ്പീനി പെണ്‍കുട്ടികളുടെ നിര്‍ത്താത്ത ചിലക്കല്‍ വല്ലാത്തൊരു അലോസരമായി.

മെട്രോ സ്റ്റേഷന്റെ സുഖശീതളിമയില്‍ ഒച്ചയും അനക്കവും ഇല്ലാതെ വന്ന് നിന്ന ഇലക്ട്രിക് ട്രെയിന്‍. ഭൂമി കുലുക്കി, ചൂളം വിളിച്ച് അലറിപ്പാഞ്ഞ് വരുന്ന നാട്ടിലെ ട്രെയിനുകള്‍ മനസ്സിലെത്തി. ഒപ്പം മനസ്സിന്റെ ഏതോ ഒരു കോണില്‍ നിന്നും മറക്കാനാവാത്ത ‘ചായ.. ചായേ ...’ വിളികളും!


ട്രെയിനിന്റെ കമ്പാര്‍ട്ട്മെന്റില്‍ അവിടെയും ഇവിടെയുമായി ഏതാനം പേര്‍ മാത്രം. ഗ്ലാസ്സ് ജന്നലിലൂടെ പുറത്തേക്ക് നോക്കി, പിന്നിലേക്ക് ഓടി മറയുന്ന വൈദ്യുത ദീപങ്ങള്‍ എവിടേയും.

എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിഞ്ഞില്ല. തെളിയാതെ പോയ, ഇടക്കെപ്പോഴോ മുറിഞ്ഞുപോയ സ്വപ്നങ്ങളില്‍ സുഖമില്ലാതിരിക്കുന്ന അമ്മയുടേയും, ഭാര്യയുടേയും, മോന്റേയും ഒക്കെ മുഖങ്ങള്‍!


അടുത്തെവിടെ നിന്നോ മുഴങ്ങിക്കേട്ട പൊട്ടിച്ചിരികളാണ് സ്വബോധത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. കുറച്ചപ്പുറത്തുള്ള സീറ്റില്‍ ലോകം തന്നെ മറന്നിരിക്കുന്ന ഒരു പ്രണയജോഡി!

അപ്പോഴേക്കും ട്രെയിനില്‍ അനൌണ്‍സ്മെന്റ് മുഴങ്ങി, തനിക്ക് ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തിയിരിക്കുന്നു.
കണ്‍‌വേയറിലൂടെ സ്റ്റേഷന് പുറത്തെത്തി. റോഡിനപ്പുറം പാര്‍ക്കില്‍ നിറയെ പൂത്തു നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍. വെട്ടിയൊരുക്കിയ പച്ചപ്പുല്‍പ്പരപ്പില്‍ കൊഴിഞ്ഞ്‌ വീണ് കനലുകള്‍ പോലെ തിളങ്ങുന്ന ഗുല്‍മോഹര്‍പ്പൂവുകള്‍! നിറയെ പൂത്തു നിന്ന ഒരു മരത്തിന്റെ ചുവട്ടിലെ ബഞ്ചിലേക്ക് നടന്നു. ഗ്രീഷ്മം പൊള്ളിക്കാന്‍ തുടങ്ങിയത് കൊണ്ടാവണം പാര്‍ക്കില്‍ ആള്‍ക്കാര്‍ വളരെ കുറവ്.പാര്‍ക്കിനു ചുറ്റുമുള്ള വേപ്പുമരങ്ങളില്‍ എവിടെ നിന്നോ ഒരു ചെറുകാറ്റ് വീശി. വരണ്ട കാറ്റ് തൊലിപ്പുറത്ത് ഒരു അസ്വസ്ഥതയായി വീശിയകന്നു. ലൂസാക്കിയിട്ടിരുന്ന ടൈ ഊരി ബാഗിലിട്ടു.

ചെറുകാറ്റില്‍ ഇലയില്ലാതെ പൂത്തു നിന്നിരുന്ന ഗുല്‍മോഹറുകള്‍ ജ്വാലയായി പടര്‍ന്നു!

‘സാര്‍, ഞാനും കൂടി ഇവിടിരുന്നോട്ടേ?’

മുഖമുയര്‍ത്തുമ്പോള്‍ അപരിചിതനായ ഒരു ചെറുപ്പക്കാരന്‍. ക്ഷീണം തോന്നിപ്പിക്കുന്ന മുഖഭാവം, ഒരല്പം മുഷിഞ്ഞു തുടങ്ങിയ വസ്ത്രങ്ങള്‍.

ബെഞ്ചിന്റെ ഒരറ്റത്തേക്ക്
ഒരല്പം ഒതുങ്ങിയിരുന്നു.

‘സാര്‍, ഓഫീസ്സില്‍ നിന്ന് വരികയായിരിയ്ക്കും’ ഒരു സംഭാഷണത്തിന് തുടക്കമിടാന്‍ വേണ്ടി അയാള്‍ തുടങ്ങി.

‘ഉം’

ഒരല്പം നീണ്ട നിശ്ശബ്ദതക്ക് ശേഷം അയ്യാള്‍ വീണ്ടും ചോദിച്ചു,

‘എവിടെയാണ് സാറിന്റെ ഓഫീസ്?’

ഇതൊരു ശല്യമായല്ലോ എന്നോര്‍ത്ത് മുഖമുയര്‍ത്തുമ്പോള്‍ നോട്ടം ചെന്ന് പതിച്ചത് അയാളുടെ ദയനീയമായ കണ്ണുകളിലായിരുന്നു.

‘സാര്‍, ഞാന്‍ ഇവിടെയെത്തിയിട്ട് കുറച്ച് നാളുകളേ ആയിട്ടൊള്ളു. ഏറെ ബുദ്ധിമുട്ടിയാണ് ഒരു ജോലി സമ്പാദിച്ചതും. പക്ഷെ ഇപ്പോള്‍ എനിക്ക് ജോലി നഷ്ടമായിരിക്കുന്നു. തിരിച്ച് പോകാനും വയ്യാത്ത അവസ്ഥയാണ്. വിസ തീരാന്‍ ഇനി കുറച്ച് ദിവസങ്ങളെ ഉള്ളു’

‘സാറിന് കഴിയുമെങ്കില്‍ എന്നെ ഒന്ന് സഹായിക്കാമോ...? ഒരു ജോലി, അതെന്തായാലും വേണ്ടില്ല..’

അയ്യാളുടെ ശബ്ദം ഒരു കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

ഒന്നും മിണ്ടാനാവാതെ ഇരിക്കുമ്പോള്‍ അറിയാതെ എന്റെ ചുണ്ടിന്റെ കോണില്‍ ഒരു വരണ്ട ചിരി പ്രത്യക്ഷപ്പെട്ടു!

‘അല്ല, ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട സാറേ’

അയ്യാള്‍ മെല്ലെ എഴുനേറ്റ് തല താഴ്ത്തി നടന്ന് പോകുന്നത് നിസ്സഹായതയോടെ നോക്കിയിരിക്കുമ്പോള്‍ അറിയാതെ എന്റെ കൈ പോക്കറ്റിലേക്ക് നീണ്ടു - ജോലിയില്‍ നിന്ന് പിരിച്ച് വിട്ടുകൊണ്ട് അന്ന് കിട്ടിയ ടെര്‍മിനേഷന്‍ ലെറ്റര്‍ ഒരു കനലായി എന്നേ പൊള്ളിക്കാന്‍ തുടങ്ങിയിരുന്നു!!

(Sketch: Veena Vijey)

57 Response to "ഗ്രീഷ്മം"

  1. ജോലി നഷ്ടപ്പെടുന്നവരുടെ വേദന, നിസ്സഹായത എല്ലാം വളരെ തീവ്രമായി അനുഭവിപ്പിക്കുന്ന പോസ്റ്റ്...

    വല്ലാതെ സ്പര്‍ശിച്ച എഴുത്ത്.

    നൊമ്പരത്തെ വശ്യമായി അവതരപ്പിച്ചിരിക്കുന്നു. അവസാനത്തെ ടിസ്റ്റ് എനിക്ക് ഒരുപാട് ഇഷ്ടമായി.

    ഒരു നല്ല കഥ..നന്നായി എഴുതി.ആശസകള്‍..

    വായനക്കാരുടെ പ്രതീക്ഷക്കപ്പുറം ചെന്നെത്തി നില്‍ക്കുക എന്നത് കഥയുടെ വിജയം .
    നല്ല കഥ .. :)

    അനിലിന്റെ കഥകളില്‍ പ്രവാസിയുടെ കയ്യൊപ്പ് ഉണ്ട്.
    കഥ നന്നായി പറഞ്ഞിരിക്കുന്നു

    Naushu says:

    കൊള്ളാം മാഷെ... നന്നായിട്ടുണ്ട്....

    ഹംസ says:

    ചെറിയ ഒരു വിഷയം മാത്രം ... അതു പറഞ്ഞ്ത നല്ല രസത്തില്‍ അത് കഥക്ക് കൊഴുപ്പേകി.. സുഖകരമായ വായന.. നല്ല രചന

    ‘റിഡന്റൻസി‘കളുടെ മുഖഛായകൾ നഗരത്തിന്റെ മുഖം വരികൾകൊണ്ടൊന്നാവരണം ചെയ്ത് വരച്ചിട്ടത് നന്നായി..കേട്ടൊ അനിൽ

    വളരെ നന്നായി അനില്‍....അവസാനം തീരെ പ്രതീക്ഷിക്കാത്തത് ആയി......

    Unknown says:

    ഒന്നല്ല ..
    രണ്ടു വട്ടം ഉണ്ടായിട്ടുണ്ട് ഈ അനുഭവം ...
    ആദ്യത്തേത് ഷോക്ക്‌ ആയിരുന്നെങ്കില്‍ രണ്ടാമത്തെ പ്രാവശ്യം എനിക്ക് പരമ പുച്ഛം ആണ് തോന്നിയത് .

    നല്ല എഴുത്ത്

    ജോലി നഷ്ടപ്പെടുന്നവരുടെ വേദനകള്‍ ഉള്‍ക്കൊള്ളുന്ന മനോഹരമായ കുഞ്ഞു കഥ ..
    ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരവസാനം ..സ്പര്‍ശിച്ചു എന്റെ ഉള്ളം ..

    അപ്പൊ ... ജോലി ഗോവിന്ദാ‍... അല്ലേ?

    pravaasikalude mattoru mukham koodi undu ithil ..good

    അറബിക്കഥ എന്ന സിനിമയും, ബെന്യാമിന്റെ ആടുജീവിതം വായിച്ചതിനു ശേഷം ആണ് എനിക്ക് പ്രവാസികളോട് വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നിത്തുടങ്ങിയത്. ഒടുവില്‍ ബ്ലോഗില്‍ എത്തിയപ്പോ മനസ്സിലായി എത്രയോ പ്രവാസികള്‍ മനോഹരമായി സൃഷ്ടിക്കുന്ന അക്ഷരക്കൂട്ടങ്ങളുടെ ചാരുത. എന്‍റെ ആശംസകള്‍.

    കുഞ്ഞൂസ്സ്,
    മേയ്ഫ്ലവര്‍,
    ബിഗു,
    ആറ്ങ്ങോട്ടുകര മുഹമ്മദ്,
    - ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം.

    ചേച്ചിപ്പേണ്ണ്,
    നല്ല വാക്കുകള്‍ക്ക് നന്ദി.

    ഭാനു: വര്‍ഷങ്ങളുടെ പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രമാണത്, മനസ്സിലാകുമല്ലോ അല്ലേ?

    നൌഷു: നന്ദി.

    ഹംസ,
    മുരളീമുകുന്ദന്‍,
    മഞ്ജു,
    ഒറ്റയാന്‍,
    - ഈ സ്നേഹത്തിനു ഒരുപാട് നന്ദി.

    രമേശ്: ഇത്തരം പ്രോത്സാഹനങ്ങളാണ് വീണ്ടും എഴുതാനുള്ള കരുത്ത്.

    പാവപ്പെട്ടവന്‍: ഉം :)

    ആചാര്യന്‍: നന്ദി. ഇന്നത്തെ പ്രവാസിയുടെ മുഖം!

    ആദൃതന്‍: സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. ഒരുപാട് നോവുകള്‍ അമര്‍ത്തിയ തേങ്ങലുകളായി ഉള്ളില്‍ സൂക്ഷിക്കുന്ന ശരാശരി പ്രവാസിയുടെ നെടുവീര്‍പ്പുകളാണ് ഇത്തരം ബ്ലോഗുകള്‍.

    പലപ്പോഴും നിസ്സഹായരായി തീരുന്ന മനുഷ്യര്‍ എവിടെയും ഒന്നുപോലെ...
    കൊച്ചുകഥ ഭംഗിയാക്കി.

    Manoraj says:

    കഥ പറച്ചിലിന്റെ സുഖം ഒട്ടേറെ ഉണ്ടായിരുന്ന പോസ്റ്റ്. എന്‍ഡ്ല് കൊടുത്ത എക്സ്ട്രാ പഞ്ച് അതായിരുന്നു ഈ കഥയുടെ ജീവനെന്ന് തോന്നുന്നു. അല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇതിന് ഇത്രയേറെ ഹൃദ്യമാവില്ലായിരുന്നു. ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ അതിനേക്കാളേറെ കഷ്ടതകള്‍ അനുഭവിക്കുന്നവരെ കണ്ടെത്തുന്ന അവസ്ഥ. അത്തരം അവസ്ഥകളില്‍ പെടുമ്പോഴാവും നമ്മള്‍ നമ്മളെ തിരിച്ചറിയുക അല്ലേ അനില്‍..

    @@
    സര്‍ സീ പി!
    തുടക്കോം തുടര്‍ച്ചയും ഞെട്ടിച്ചു.
    ഒടുക്കം കസറി.
    ജോബ്ലെസ്സ് നൊമ്പരം അത്ര വലുതാണ്‌.!

    Anonymous says:

    നല്ലൊരു എഴുത്ത്... ജോലി ഇല്ലാത്തവരുടെ വിഷമതകൾ ധാരാളം കേട്ടിട്ടുണ്ട്... അവസാനം ഇങ്ങനെ ആഉമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല..ഹൃദയത്തിൽ തട്ടി.. നല്ലൊരു പോസ്റ്റ് സമ്മനിച്ചതിനു നന്ദി...

    ജോലിയില്ലതാകുമ്പോൾ പെട്ടെന്ന് ലോകം മാറുന്നു.

    ഇഷ്ടായി കഥ

    All the Best

    തുല്യ ദു:ഖിതർ!

    നിസ്സഹായത തീവ്രമായി അനുഭവിപ്പിക്കുന്ന കഥ നന്നായി പറഞ്ഞിരിക്കുന്നു.

    റാംജി: നന്ദി

    മനോ: ശരിയാണ്, മറ്റുളളവരുടെ വേദനകള്‍ കാണുമ്പോഴാണ് നമ്മുടേത് എത്ര ഭേദം എന്ന് മനസ്സിലാവുക.

    കണ്ണൂരാന്‍‌ജി: ഈ സന്ദര്‍ശനവും, അഭിപ്രായവും ഏറെ സന്തൊഷം തരുന്നു കേട്ടോ.

    ഉമ്മുഅമ്മാര്‍,
    എച്ച്മു,
    ദി മാന്‍,
    എഴുത്തുകാരി,
    ജിഷാദ്,

    - എല്ലാവരോടും, സ്നേഹം മാത്രം.

    മനുഷ്യന്റെ നിസ്സഹായാവസ്ഥ നന്നായി അവതരിപ്പിച്ചു...

    ഈ കഥ മുമ്പും വായിച്ചിട്ടുണ്ട്. നല്ല്ലൊരു കഥയാണ്. ശരിയാണ്. ലോകം മൊത്തം മാറും.

    അനിലേട്ടാ ഈ കഥയ്ക്ക് അനിലേട്ടന്റെ തന്നെ വേറെ ഒരു കഥയുമായി നല്ല സമയം തോന്നി.
    ഓണത്തിന്റെ ഒരു കഥ. പേര് മറന്നു. കഥ നന്നായി. കഥാന്ത്യം നന്നായി

    ഉരലും മദ്ദളവും..
    അവസാനം നന്നായി.

    അലി says:

    ജോലി അന്വേഷിക്കലും അതു നഷ്ടപ്പെടുന്ന വേദനയും പ്രവാസത്തിന്‍റെ നൊമ്പരങ്ങളില്‍ നിറയുന്നത് ഹൃദയസ്പര്‍ശിയായി എഴുതി.

    ആശംസകള്‍!

    പറഞ്ഞാലും...പറഞ്ഞാലും തീരാത്ത വേദനകള്‍ വായിച്ച് അനുഭവിയ്ക്കുമ്പോള്‍ വല്ലാത്തൊരവസഥ..

    പ്രവാസിയുടെ ഏറ്റവും വലിയ ആകുലത ഏതു എന്ന് ചോദിച്ചാല്‍ ജോലി നഷ്ടപ്പെടല്‍ തന്നെ എന്ന് പറയേണ്ടി വരും..

    നന്നായിട്ടുണ്ട് അനില്‍..

    aashathil sparshikkunna avatharanam.... aashamsakal...

    jayaraj says:

    എന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ക്കും സംഭവിച്ച അവസ്ഥ ഓര്‍ത്തു പോയി ഇത് വായിച്ചു കഴിഞ്ഞപ്പോള്‍. നാട്ടില്‍ നിന്നും ഇവിടെ വന്നു ചിലി നേടി. എന്നാല്‍ രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ ജോലി കുറവാണു എന്ന് പറഞ്ഞു പറഞ്ഞു വിടുക. നാട്ടിലോട്ടു പോകുവാന്‍ വയ്യാത്ത അവസ്ഥ. മനസിനെ സ്പര്‍ശിക്കുന്ന ഒന്നായിരുന്നു പോസ്റ്റ്‌ . നന്നായിരിക്കുന്നു.

    തലയമ്പലത്ത്,
    മുകില്‍,
    ബാച്ചിലേഴ്സ്,
    സാബു,
    അലി,
    വര്‍ഷിണി,
    വില്ലേജ്മാന്‍,
    ജയരാജ് മുരുക്കുമ്പുഴ,
    ജയരാജ്

    - എല്ലാവരോടും നന്ദിയും സ്നേഹവും.

    ഒരു കൊച്ചു നൊമ്പരം എവിടെയൊക്കെയോ തട്ടി ..നന്നായിരിക്കുന്നു ...നല്ലൊരു വായന ..

    നന്നായിരുന്നു...... ജീവിതത്തിലെ ശൂന്യാവഥ ആണു ഇതു... നന്നായിരുന്നു......

    ബൂലോകം ഓണ്‍ലൈന്‍ പോസ്റ്റ്‌ കണ്ടു രണ്ടാം സ്ഥാനത്തിനു അര്‍ഹാനായതില്‍ അഭിനന്ദനങ്ങള്‍

    കഥയും നന്നായി നൊമ്പരം ബാക്കി

    വേദനകളിൽ മുങ്ങിയ ജീവിതം നന്നായി വരച്ചിരിക്കുന്നു.

    ഒരു കഥയെങ്ങിനെയാവണമെന്ന് വ്യക്തമാക്കുന്ന കഥ..
    വളരെ നന്നായി

    A says:

    കഥ പറയാന്‍ വലിയ വിഷയം വേണ്ടതില്ല പറയുന്ന ആള്‍ക് കഴിവുണ്ടെങ്കില്‍ എന്നതിന് തെളിവാണ് ഈ കഥ

    sPidEy™ says:

    ഇഷ്ടമായി.....

    സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും നന്മയുടേയും ഒരു പുതുവത്സരം ആശംസിക്കുന്നു.

    Unknown says:

    വല്ലാതെ സ്പര്‍ശിച്ചു.
    ഈ ടെര്‍മിനേഷന്‍ ലെറ്റര്‍ എന്റെയും ജീവിതത്തിലെത്തിയിരുന്നു, കപ്പിനും ചുണ്ടിനുമിടയിലെന്ന പോലെ..
    ========================
    നല്ല എഴുത്ത്, ഒരു നിര്‍ദ്ദേശം,

    “ഓഫീസിന്റെ കറുത്ത ഗ്ലാസ്സ് ഭിത്തികള്‍ക്കപ്പുറം സൂര്യന്‍ അപ്പോഴും തപിച്ച് നിന്നു. തിരയില്ലാത്ത ഉള്‍ക്കടലില്‍ തളര്‍ന്ന് മടങ്ങുന്ന സൂര്യന്‍ വാരി വിതറിയ കുങ്കുമ വര്‍ണങ്ങള്‍! തൊട്ടടുത്തുള്ള പോര്‍ട്ടില്‍ നങ്കൂരമിട്ടു കിടക്കുന്ന ഏതോ ചരക്കു കപ്പലില്‍ നിന്നും കടല്‍ക്കാക്കകള്‍ അകലേക്ക് പറന്ന് പോകാന്‍ തുടങ്ങി.

    ഒരു വട്ടം കൂടി എല്ലാം പരിശോധിച്ചു, ബാക്കിയുണ്ടായിരുന്ന ജോലികള്‍ എല്ലാം തീര്‍ന്നിരിക്കുന്നു. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അണയുന്നതിന് മുമ്പുള്ള അവസാന വെളിച്ചവും മിന്നിപ്പൊലിഞ്ഞു. കസേരയുടെ ഉയര്‍ന്ന ഹെഡ്‌റെസ്റ്റിലേക്ക് തല ചേര്‍ത്ത് ഒരു നിമിഷം കണ്ണുകളടച്ചു.”

    കഥയുടെ ഇത്തരം ‘ടിപ്പിക്കലായുള്ള’ തുടക്കം മാറ്റാനാണത്. പഴഞ്ചനാണെന്നതല്ല, വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുക എന്നതാണുദ്ദേശം, അതിലൂടെ വ്യത്യസ്ത വായന ലഭിക്കുമെന്ന് തോന്നുന്നു. ഇതെനിക്കും കിട്ടിയ നിര്‍ദ്ദേശമാണ്. അതില്‍ കാര്യമുണ്ടെന്ന തിരിച്ചറിവാണ് അത് ഇവിടെ പ്രതിപാദിക്കാന്‍ കാരണം.
    ==============
    & ബൂലോകം അവാര്‍ഡിന്ന് ആശംസകളും
    കുഞ്ഞൂസിന്റെ ബ്ലോഗില്‍ കണ്ടു.

    ജോലി നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന നിസ്സഹായതയ്ക്ക് വഴിമാറുമ്പോള്‍ തിരിച്ചറിയപ്പെടേണ്ട യാഥാര്‍ത്ഥ്യം; ഇതൊന്നും അനശ്വരമല്ല .ഒന്നു മറ്റൊന്നിനായ് വഴിമാറിയേ മതിയാകൂ ,പൊഴിഞ്ഞു തുടങ്ങുന്ന ഗുല്‍മോഹറിനേപ്പോലെ .
    നല്ലൊരു കഥ .

    സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ കരസ്ഥമാക്കിയതറിഞ്ഞ് വളരെ സന്തോഷം.
    അഭിനന്ദനങ്ങള്‍..
    അറിയിക്കാന്‍ വൈകിയതില്‍ ക്ഷമിക്കണേ..

    Unknown says:

    കഥാപാത്രത്തിന്റെ വേദന വായനക്കാരുടെ മനസ്സിലേക്ക് പകര്‍ന്നു. എഴുത്തു ഇഷ്ടമായി.

    അംഗീകാരലബ്ധിയില്‍ അഭിനന്ദിക്കുന്നു.

    REALLY GREAT !!
    നല്ല അവതരണം ....

    santhoo says:

    oru prevasa jeevithathinte pariayavasanam.... valare nannayittundu...

    അവാസാനം കിടിലമായി സി. പി.
    അവാര്‍ഡിന് അഭിനന്ദനങ്ങള്‍..

    എന്തുപറയാന്‍..ഗംഭീരം എന്നല്ലാതെ..!ആശംസകള്‍..!!

    അനിലേട്ടാആ.......!!
    സിമ്പ്ലി സൂപ്പര്‍ബ്.......!!
    ഞാനും ആക്റ്റീവായി തുടങ്ങി ബൂലോകത്തേക്ക്....!!
    അഭിനന്ദനങ്ങള്‍ സൂപ്പര്‍ ബ്ലോഗര്‍ക്ക്.....!!

    കഥ നന്നായിരിയ്ക്കുന്നു!!
    ആശംസകളോടെ..
    ഇനിയും തുടരുക..

    രണ്ടുമാസമായി ഈ വഴി വരാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ....ബൂലോകം അവാര്‍ഡിന് ഹൃദയം നിറഞ്ഞ ആശംസകള്‍ .....പതിവുപോലെ കഥയുടെ ഹൃദയ ഭാഷ നന്നായി..ഗൃഹാതുരകളുടെയും നഷ്ടങ്ങളുടെയും ലോകം വിട്ട് പുതിയ കഥകള്‍ പ്രതീക്ഷിക്കുന്നു ...

    നല്ല കഥ .. :)

    ഞെട്ടിക്കുന്ന യഥാര്‍ത്ഥ്യം.
    എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

Post a Comment

Related Posts Plugin for WordPress, Blogger...