കണ്ണുകള്‍
Labels: കഥ
പുറത്ത് ആള്‍ക്കാരുടെ അമര്‍ത്തിയ ഒച്ചകള്‍. ആരുടേയൊക്കെയോ അടക്കം പറച്ചിലുകള്‍. ആരെല്ലാമോ വരികയും പോകുകയും ചെയ്യുന്നു. ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കുറച്ചു നേരം തനിച്ചിരിക്കണം എന്ന് തോന്നിയപ്പോഴാണ് മുറിക്കുള്ളിലേക്ക് വന്നത്.
വല്ലാത്ത പുകച്ചില്‍. പുറത്തേക്കുള്ള ജനല്‍പ്പാളികള്‍ തുറന്നു. എവിടെയും ഒരിലപോലും പോലും അനങ്ങുന്നില്ല. ജന്നലിനടുത്ത് ഒഴിഞ്ഞ കൂജ. ഫ്രിഡ്ജിന്റെ ആഡംബരം വന്നിട്ടും എന്നും കൂജയിലെ വെള്ളം കുടിക്കാന്‍ അവള്‍ക്കായിരുന്നല്ലോ കൂടുതല്‍ താല്പര്യം!
‘രാജാ’ തോളില്‍ മെല്ലെയമരുന്ന കൈപ്പടം, ദാസേട്ടനാണ്.
‘അവര് വന്നിരിക്കുന്നു...’
‘ദാസേട്ടന്‍ എന്താണെന്ന് വെച്ചാല്‍ ചെയ്തോളൂ’
‘ഉം... നീ ഈ പേപ്പറില്‍ ഒന്ന് ഒപ്പിടണം... പിന്നെ അതിനുമുമ്പ് ഒന്ന് കൂടി നിനക്കു കാണണമെങ്കില്‍..’
‘ഞാന്‍ വരാം ദാസേട്ടാ ...’
കയ്യിലിരുന്ന പേപ്പര്‍ മേശപ്പുറത്ത് വെച്ചിട്ട് ദാസേട്ടന്‍ പുറത്തേക്ക് പോയി.
മേശപ്പുറത്ത് അവളുടെ, അമ്മുവിന്റെ ഫോട്ടോ. ആ വിടര്‍ന്ന, തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി. ആ മിഴികള്‍ ഒന്ന് ചിമ്മിയടഞ്ഞുവോ? ആ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി വിരിഞ്ഞില്ലേ?
ദാസേട്ടന്‍ കൊണ്ടുവന്ന സമ്മതപത്രത്തില്‍ ഒപ്പിടുന്നതിനു മുമ്പ് ഒരുവട്ടം കൂടി കണ്ണുകള്‍ അവളുടെ ഫോട്ടോയിലുടക്കി.
‘കൈ വിറക്കുന്നുണ്ട് അല്ലേ... നോക്ക്, എന്നോട് പറഞ്ഞത് മറക്കണ്ട കേട്ടോ’
പിന്നെയും ആ ചിരിക്കുന്ന കണ്ണുകള്‍.
'ഒന്നും, ഒന്നും എനിക്ക് മറക്കാന്‍ വയ്യല്ലോ അമ്മൂ.'
എന്നായിരുന്നു ഈ കണ്ണുകള്‍ ആദ്യമായി കണ്ടത്?
ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങിന് പോയത് ഒരു തമാശയായിട്ടായിരുന്നു. പക്ഷെ, ഇടക്കെപ്പോഴോ അകത്തെ മുറിയുടെ ഇരുട്ടില്‍, ജനലഴികള്‍ക്കിടയിലൂടെ കണ്ട രണ്ട് തിളങ്ങുന്ന കണ്ണുകള്‍ തുളഞ്ഞ് കയറിയത് ഹൃദയത്തിനുള്ളിലേക്കായിരുന്നു. ഒപ്പം ആളിനേ കാണുന്നതിനു മുമ്പ് തന്നെ മനസ്സ് തീരുമാനമെടുത്തിരുന്നു, ‘ഈ കണ്ണുകള്‍ എനിക്ക് വേണം’!
ആദ്യമായി അവള്‍ക്ക് നല്‍കിയ സ്നേഹമുദ്രകളും പാതികൂമ്പിയ ആ മിഴികളിലായിരുന്നല്ലോ.
പിന്നെ എത്രയെത്ര വര്‍ഷങ്ങള്‍... ചിരിച്ചും, കളി പറഞ്ഞും, കരഞ്ഞും, പിണങ്ങിയും കുസൃതി കാട്ടിയും ഒക്കെ ആ കണ്ണുകള്‍ എന്നോടൊപ്പം. നീണ്ട പീലികളുള്ള ആ തിളങ്ങുന്ന കണ്ണുകളില്‍ നോക്കി ഒന്നും പറയാതെ, ഒരുപാട് പറഞ്ഞ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍!
പിന്നെ ഒരിക്കല്‍ എന്തോ ഔദ്യോഗിക ആവശ്യത്തിന് ഒരു അന്ധവിദ്യാലയത്തില്‍ പോകേണ്ടി വന്നപ്പോഴാണ് അവളും കൂടെ വന്നത്. പല തരത്തിലുള്ള അന്ധരായ കുഞ്ഞുങ്ങളേയും, അവരുടെ കഷ്ട്പ്പാടുകളും ഒക്കെ കണ്ടതോടെ അവളുടെ മുഖം മ്ലാനമായി. കയ്യില്‍ കരുതിയിരുന്ന സമ്മാനങ്ങളൊക്കെ ആ കുട്ടികള്‍ക്ക് കൊടുത്ത് മടങ്ങിപ്പോരുമ്പോഴും, കാറില്‍ വെച്ചും അവള്‍ ഒന്നും സംസാരിച്ചില്ല.
രാത്രി ഒരു പുസ്തകവും വായിച്ചു കിടക്കുമ്പോഴാണ് അവള്‍ അടുത്തു വന്ന് കിടന്നത്.
‘രാജേട്ടാ, ഞാനൊരു കാര്യം പറയട്ടേ?’
‘ഉം’
മെല്ലെ നെഞ്ചില്‍ തലചേര്‍ത്ത്, രോമങ്ങളില്‍ വിരലോടിച്ച് അവള്‍ തുടര്‍ന്നു,
‘ഇന്ന് ആ കണ്ണ് കാണാന്‍ വയ്യാത്ത കുട്ടികളെ കണ്ടില്ലേ, എന്തൊരു കഷ്ടമാ അല്ലേ?’
‘ഉം’
‘രാജേട്ടാ, ഞാന്‍ എന്റെ കണ്ണ് മരണശേഷം ദാനം ചെയ്യാന്‍ വേണ്ടി നേത്രബാങ്കില്‍ പേര് കൊടുത്തോട്ടേ?’
‘ങേ .. കണ്ണ് ദാനം ചെയ്യാനോ?’ ഒരു ഞെട്ടലാണുണ്ടായത്.
‘വേണ്ട... മരണശേഷമുള്ള കാര്യമൊന്നും ഇപ്പോഴാലോചിക്കണ്ട’
പൊടുന്നനെ അവള്‍ തിരിഞ്ഞു കിടന്നു.
‘ദാ ഇപ്പറയുന്നത്... അവനോന്റെ കാര്യം വരുമ്പോ എല്ലാരും ഇങ്ങനാ... മറ്റുള്ളവരോട് കണ്ണ് ദാനം ചെയ്യണം, പുണ്യപ്രവര്‍ത്തിയാ എന്നൊക്കെ ഉപദേശിക്കാന്‍ എല്ലാര്‍ക്കും ആവും.’
‘ഉം... മറ്റുള്ളോര് കൊടുത്തോട്ടെ, ഇവിടെ ആരും കൊടുക്കുന്നില്ല.’
കുറച്ച് നേരത്തേക്ക് അവളുടെ ശബ്ദം കേട്ടില്ല. പിന്നെ മെല്ലെ ഏങ്ങലടികള്‍ ഉയരാന്‍ തുടങ്ങിയപ്പോള്‍ അവളെ ചേര്‍ത്തു പിടിച്ചു,
‘അമ്മൂ നിനക്കറിയില്ലേ, നിന്റെയീ കണ്ണുകള്‍ ഏട്ടന് ...’
‘ഉം എനിക്കറിയാം. ഒന്ന് ഓര്‍ത്ത് നോക്കിയേ , രാജേട്ടന് ഒരുപാടിഷ്ടമുള്ള എന്റെയീ കണ്ണുകള്‍ നമ്മുടെ കാലശേഷവും ഒരുപാട് കാലം ജീവിച്ചിരിക്കുന്നത്. മാത്രമല്ല രണ്ട് പാവം മനുഷ്യര്‍ക്ക് കാഴ്ച കൊടുക്കുക എന്ന പുണ്യവും.’
‘പിന്നെ രാജേട്ടനറിയാമല്ലോ, കണ്ണ് ദാനം ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ കണ്ണിലെ ‘കോര്‍ണിയ’ എന്ന ചെറിയ ഒരു പടലം എടുക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ, പത്തു മിനിറ്റ് മതീന്നും അത് എടുക്കുന്നത് തിരിച്ചറിയാന്‍ പോലും പറ്റില്ല എന്നൊക്കെയാ കേട്ടത്.’
‘ഉം ശരി, നിന്റെ ഇഷ്ടം പോലെ നടക്കട്ടെ’
ആ കണ്ണുകള്‍ നക്ഷത്രങ്ങള്‍ പോലെ തിളങ്ങി.
‘കള്ളന്‍’... തന്റെ കണ്ണടയൂരി ഇരു കണ്ണുകളിലും അവള്‍ മാറി മാറി ചുംബിച്ചു.
‘രാജാ... അവര്‍ കാത്തിരിക്കുന്നു...’ ദാസേട്ടനാണ്.
ഒപ്പിട്ട സമ്മതപത്രവുമായി പുറത്തേക്ക് ചെന്നു.
വെള്ളത്തുണിയില്‍ പൊതിഞ്ഞ് ശാന്തമായി കിടക്കുന്ന അമ്മുവിന്റെ ശരീരം. നിലവിളക്കിന്റെ തിരിനാളങ്ങള്‍ ഇനിയും നിറം മങ്ങിയിട്ടില്ലാത്ത അവളുടെ കണ്‍പീലികളില്‍ തിളങ്ങി. മെല്ലെ കുനിഞ്ഞ് അവളുടെ മിഴികളില്‍ ചുംബിക്കുമ്പോള്‍ ഒഴുകിയിറങ്ങിയ രണ്ട് കണ്ണുനീര്‍ത്തുള്ളികള്‍ ആ അടഞ്ഞ കണ്‍പോളകളില്‍ വീണ് ചിതറി.
‘അമ്മൂ, തൃപ്തിയായില്ലേ... നീ ആഗ്രഹിച്ചത് പോലെ, നിന്റെയീ കണ്ണുകള്‍ ഏതോ രണ്ട് പാവം മനുഷ്യരിലൂടെ ഇനിയും ഒരുപാട് കാലം ഈ ലോകത്തിന്റെ തിളക്കം കണ്ടുകൊണ്ടേയിരിക്കും.’
വളരെ ഇഷ്ടപ്പെട്ടു.
വെറുതെ പറയലുകള്‍ ഒഴിവാക്കി അതിന്റെ കാര്യങ്ങളിലേക്ക് നീങ്ങാന്‍ നല്‍കുന്ന നിര്‍ദേശം ഒരു കൊച്ചു കഥയിലൂടെ വളരെ ഭംഗിയായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍.
നന്നായി പറഞ്ഞു അനില്‍ ജി. ഞാനിതുവരെ ഒരു പെണ്ണ് കാണാന്‍ പോയിട്ടില്ല. ഈ കഥ വായിച്ചപ്പോള്‍ ഒരു പെണ്ണ് കാണാന്‍ പൂതി. :)
അനില്‍,
പ്രമേയത്തിലെ നന്മ വല്ലാതെ ഉള്‍ക്കൊള്ളുന്നു. നേത്രദാനം മഹാദാനം എന്ന മഹത്തായ സന്ദേശം ഉണ്ട് ഈ കഥയില്‍. പക്ഷെ കഥ പകുതിയാകുമ്പോള്‍ തന്നെ മനസ്സിലാവുന്നുണ്ട് ഇതാണല്ലോ ഉദ്ദേശിക്കുന്നതെന്ന്. അത് ഒരു ചെറിയ പോരായ്മയായി തോന്നി. ഒപ്പം ഒരു സംശയം കൂടെ ചോദിക്കട്ടെ.. എനിക്ക് അറിയാത്തത് കൊണ്ടാണ്. ഒരാളുടെ കണ്ണുകൊടുക്കുമ്പോള്‍ അത് രണ്ടും മറ്റൊരാള്‍ക്കല്ലേ കൊടുക്കുക. രണ്ട് പേര്‍ക്കായി വീതിക്കുമോ? ഇത് എന്റെ അറിവില്ലായ്മയില്‍ നിന്നുള്ള ചോദ്യമാണ് കേട്ടോ..
നന്നായി പറഞ്ഞിരിക്കുന്നു.
ചുരുക്കി, സത്ത ഉള്ളില്‍ വെച്ച് നന്നായി പറഞ്ഞു...ആശംസകള്‍.
ചെറുകഥകളുടെ ഒരു പുസ്തകം ഇറക്കാന്‍ ചിന്ത ഉണ്ടെങ്കില്‍ മടിക്കണ്ട, അത് വിജയിക്കും :-)
(Suggestion : ശോകം മാത്രം പോരാ..മറ്റു ഭാവങ്ങളും കൂടി എഴുതി പരീക്ഷിക്കൂ..)
നല്ല കഥ. നല്ല അവതരണം. എന്റെ ആശംസകള്‍ :)
അതെ, കൊച്ചുകഥയിലൂടെ വലിയൊരു സന്ദേശം.
നന്നായി ഇഷ്ടപ്പെട്ടു.
മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യുക എന്നതു എല്ലാവരും തന്നെ ചെയ്യാന്‍ ശ്രമിക്കണം .. കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചലഭിക്കട്ടെ.
അനില്‍ നല്ല ഒരു ആശയം ഈ കഥയില്‍ കൂടി പറഞ്ഞു ..
Manoraj ....
Agency JWT published this ad for the Eyebank Coordination & Research Centre in a national weekly in India. In its folded form, the reader saw one part of the message wich was, “When one person donates his eyes…” and a visual of a normal man. But as the reader pulled the fold away, the visual showed images of two blind men with eyesight restored in one eye each. And the full message, “When one person donates his eyes, two blind people can see.” This was a relatively unknown fact which was brought to light with this simple innovation. And as a result eyebanks across the country showed a sudden spurge in the number of willing donors.
http://osocio.org/message/when_one_person_donates_his_eyes_two_blind_people_can_see/
നന്ദി മാണിക്യാമ്മേ.. പുതിയ അറിവ് പറഞ്ഞ് തന്നതിന്..
കഥ ഇഷ്ടപ്പെട്ടു . നല്ല ഒരു ആശയം ഉള്‍കൊണ്ട് മനസ്സില്‍ തട്ടുന്ന വിധത്തില്‍ നന്നായി എഴുതിയിരിക്കുന്നു.
നല്ല സന്ദേശമുള്ള കഥ. ഇഷ്ടമായി. എന്നാലും പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചതു പോലെ തോന്നി.
ഇവിടെ അമേരിക്കയില്‍ ഡ്രൈവിംങ്ങ് ലൈസന്‍സ് എടുക്കുമ്പോള്‍ ഒരു ചോദ്യമുണ്ട്. Are you an organ donor? എന്ന്. ഞാന്‍ ആ ചോദ്യത്തിനു നേരെ Yes എന്ന് എഴുതിയിട്ടുണ്ട്. ഇപ്പോള്‍ എന്റെ ലൈസന്‍സില്‍ അത് അടയാളപ്പെടുത്തിയിട്ടുണ്ട്. മരണ ശേഷം നമുക്ക് യാതൊരു പ്രയോജനവുമില്ലാത്ത ഈ അയവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു അനുഗ്രഹമായി മാറുമല്ലോ..ഇപ്പോള്‍ ആറടി മണ്ണുപോലും നമുക്ക് വേണ്ടാതായിരിക്കുന്നു.
കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു പേപ്പറില്‍ ഒരു പരസ്യം കണ്ടു. ഭാരതപ്പുഴയുടെ തീരത്ത് അയ്‌വര്‍ മഠം എന്നു പേരുള്ള, മരിച്ചാല്‍ ആളുകളെ ദഹിപ്പിക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ അയ്യായിരം രൂപ കൊടുത്ത് ഇപ്പോഴെ കര്‍മ്മങ്ങളും സ്ഥലവും അഡ്വാന്‍സ് ആയി ബുക്ക് ചെയ്യാമെന്ന്. ഇപ്പോള്‍ നാട്ടില്‍ ഇതും ഒരു ബിസിനസ്സ് ആയി മാറി കഴിഞ്ഞിരിക്കുന്നു. മക്കള്‍ക്ക് അത്രയും സൗകര്യമായല്ലോ. എന്തോ കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.
റാംജി: ഇഷ്ടമായെന്നറിയുന്നതില്‍ ഏറെ സന്തോഷം.
ഭാനു: അത് കഷ്ടമായിപ്പൊയല്ലോ (നഷ്ടവും!)
മനു: മാണിക്യം ചേച്ചി ഉത്തരം തന്നല്ലോ..
നിശാസുരഭി: നന്ദി.
സാബു: നല്ല വാക്കുകള്‍ക്ക് നന്ദി. മറ്റ് ഭാവങ്ങള്‍ക്കും ശ്രമിക്കാം കേട്ടോ.
ബിഗു,
ചെറുവാടി,
- നന്ദി.
മാണിക്യം ചേച്ചി: മറ്റുള്ളവര്‍ക്കായി വിശദമായ അറിവ് പകര്‍ന്നതിനു നന്ദി.
ഹംസ: വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി.
വായാടി: ഇനീ വായാടിത്തമുള്ള കഥകള്‍ക്ക് ശ്രമിക്കാം കേട്ടോ.
നല്ല കഥ, വാചാലമാകാതെ, ഒതുക്കി അന്തസായി പറഞ്ഞു. കണ്ണുകളോടുള്ള കാൽപ്പനിക ആവേശത്തിനുമുകളിൽ കണ്ണിന്റെ ദാനത്തിന്റെ പുണ്യം . അഭിനന്ദനം!
നല്ലൊരു സന്ദേശം കഥയിലൂടെ അവതരിപ്പിച്ചു.കഥ പെട്ടെന്നു തീര്‍ത്ത പോലെ തോന്നി .നായികയുടെ അകാല മരണത്തിനൊരു സൂചനയും കഥയില്‍ നല്‍കാമായിരുന്നു(?).ഈയിടെ വായിച്ച ഒരു പത്ര വാര്‍ത്തയനുസരിച്ച് ഇനി നേത്ര ദാനവും ആവശ്യമില്ലാതെ വരുമത്രെ! കോര്‍ണിയ കൃതൃമമായി നിര്‍മ്മിക്കാനും കണ്ടുപിടിച്ചു തുടങ്ങിയത്രെ!. ആശംസകള്‍ നേര്‍ന്നു കൊണ്ട്.
ഇവിടെ നേത്രദാന സമ്മതപത്രത്തിൽ ഒപ്പിട്ടുകൊടുത്ത പലരുടെയും കണ്ണുകൾ പാഴായിപോകാറുണ്ടെന്ന് അറിയുന്നു. കാരണം അത് അറിയുന്നത് ബന്ധുക്കൾ മാത്രമാണെങ്കിൽ ദുഖങ്ങൾക്കിടയിൽ, അവർ ആ മഹത്തായ ദാനത്തിന്റെ കാര്യം ഒളിച്ചുവെക്കുന്നു. കഥ നന്നായി.
മഹത്തായൊരു സന്ദേശമാണ് കഥയിലൂടെ നല്‍കിയത്.
അഭിനന്ദനങ്ങള്‍..
കഥ ഇഷ്ടപ്പെട്ടു ...
കഥ വായിച്ചല്ലോ നേരത്തെ തന്നേ.കൂട്ടത്തില്‍ ചെയ്തതു പോലെ ഒരു നേത്ര ദാന പരിപാടി കൂടെ ഇതിന്‍െറയൊപ്പം അനില്‍കുമാറിന് ആകാമായിരുന്നില്ലേ?
കഥ ഒതുക്കിപ്പറഞ്ഞത് നന്നായി, അനിൽ.
ജീവിതത്തില്‍ നമുക്ക് ചെയ്യുവാന്‍ പറ്റുന്ന ഈറ്റവും വലിയ കാര്യമാണ് അത്. നമ്മുടെ കാല ശേഷവും നമ്മുടെ കണ്ണുകള്‍ കൊണ്ട് കണ്ണില്ലത്തവര്‍ ഈ ലോകത്തിന്‍റെ വര്‍ണങ്ങള്‍ കണ്ടു ആസ്വദിക്കുക. കഥ മനോഹരമായിരിക്കുന്നു.
നല്ലൊരു സന്ദേശം ഒരു “ചെറു”കഥയിൽ നന്നായവതരിപ്പിച്ചു.
Nannayi katha
ഭാനുവിന്റെ കാര്യം കഷ്ടത്തിലാക്കി, അനിലിന്റെ കഥ.
ഇതു വായിച്ചിരുന്നു. കമന്റിടാൻ മറന്നതാണോ എന്നു സംശയം.
കഥ നല്ല ഒഴുക്കോടെ, നന്നായി അവതരിപ്പിച്ചിരിക്കുന്നു.
കൊച്ചു കഥ നന്നായി
മനോഹരമായ കണ്ണുകള്‍ ...അത് പോലെ തന്നെ കഥയും ...വലിയ പാഠം നല്‍കുന്ന കൊച്ചു കഥ ...കണ്ണുകള്‍ ആണല്ലോ പലപ്പോഴും ലോകം ...കണ്ണുകള്‍ ഇല്ലാതെ ആവുമ്പോള്‍ ലോകവും ചിലപ്പോള്‍ അതിന്റെ അര്‍ത്ഥത്തില്‍ ഒരുപക്ഷെ പലര്‍ക്കും നഷ്ട്ടപെടും ...കുറച്ചു നേരം ഇരുട്ടില്‍ പെടുമ്പോള്‍ അത് നമ്മള്‍ അറിയുന്നു ...
അനിലേട്ടാ, അസ്സലായി. വളരെ വളരെ ഹൃദ്യമായി. ഈ കഥ വായിച്ചപ്പോൾ മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഐശ്വരാ റായിയുടെ ഒരു പരസ്യം സ്ഥിരം ടിവിയിൽ കണ്ടിരുന്നത് ഓർമ്മ വന്നു. നല്ല കഥ.( ഈ വിഷയത്തിൽ ഒരു കഥ രൂപപ്പെടുത്തി വരികയായിരുന്നു.)
നല്ല ഒഴുക്കോടെ പറഞ്ഞു. പക്ഷെ കഥയുടെ ക്ലൈമാക്സ് നേരത്തെ പിടികിട്ടിപ്പോയി. നല്ലൊരു സന്ദേശവും.
നല്ല കഥ. നല്ല സന്ദേശം. അഭിനന്ദനങ്ങള്‍. ചെറിയൊരു ഡോക്യുമെന്ററിയുടെ തിരകഥ പോലെ ഉണ്ടായിരുന്നു.
ദാഹവുമായെത്തുന്നവര്‍ക്ക് കുടിക്കാന്‍ പച്ചവെള്ളം കൊടുക്കുന്നതിനു പകരം നാരങ്ങാ ജൂസ് കൊടുക്കുമ്പോഴുള്ള ആത്മ സംതൃപ്തിപോലെ , വെള്ളം മാത്രം പ്രതീക്ഷിച്ചു വന്നവന് മധുരിക്കുന്ന ജൂസ് കിട്ടിയ സന്തോഷം പോലെ കഥാകൃത്തും അനുവാചകരും ഈ കൃതിയില്‍ സന്തുഷ്ടരാകുന്നു . മഹത്തായ സന്ദേശം . നല്ല ശൈലി .അഭിനന്ദനങ്ങള്‍
മനോഹരം,കാര്യമാത്ര പ്രസക്തം,നല്ലൊരു സന്ദേശം പങ്കു വെക്കുന്നു..
പിന്നെ ആ കണ്ണുകള്‍ എന്റെയും ഹൃദയത്തിലേക്ക് കയറി,കുത്തിക്കയറി..
നന്നായി.
നല്ലൊരു സന്ദേശം കഥയായി പറഞ്ഞു.
Good.
നന്മയുടെ പ്രമേയം വളരെ ഒതുക്കിപറയുകമാത്രമല്ല ഈ കണ്ണൂകൾ എന്ന കഥയിലൂടെ പറഞ്ഞിരിക്കുന്നത് ....
കണ്ണൂതുറന്ന് വായിക്കുന്നവരിലെല്ലാം നേത്രദാനത്തിന്റെ സന്ദേശം ഉൾക്കൊള്ളിക്കാനും കഴിഞ്ഞതിൽ ....കഥാകാരൻ വിജയിച്ചിരിക്കുന്നു കേട്ടോ അനിൽകുമാർ
നല്ല കഥ,വളരെ ഇഷ്ടപ്പെട്ടു....
മഹദ് സന്ദേശവുമായൊരു മനോഹര കഥ.
ശ്രീനാഥന്‍: നന്ദി.
ഇക്ക: കൂടുതല്‍ ആളുകള്‍ക്ക് ചിലവു കുറഞ്ഞ രിതിയില്‍ കാഴ്ച കിട്ടാന്‍ ഇട വരട്ടെ അല്ലേ?
മിനിടീച്ചര്‍: അത്തരക്കാരാണ് മരിച്ച ആളിന്റെ അഭിലാഷം എന്ന നിലയിലെങ്കിലും അത് സാധിക്കേണ്ടത്.
മേയ്ഫ്ലവേര്‍സ്,
ഷിഷാദ്,
കുസുമംജി,
എച്മു,
ജയരാജ്,
കലാവല്ലഭന്‍,
ദി മാന്‍,
മുകില്‍,
ഡ്രീംസ്,
- വായനക്കും അഭിപ്രായത്തിനും എല്ലാവര്‍ക്കും
നന്ദി.
ആദില: ശരിയാണ്, ഇരുട്ടില്‍ ആകുമ്പോഴല്ലെ നമ്മള്‍ വീളിച്ചത്തിന്റെ വിലയറിയുക.. ആരുടെയെങ്കിലും ഒക്കെ കണ്ണ് തുറപ്പിക്കാന്‍ എന്റെയീ കഥക്ക് കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.
ബാചിലേര്‍സ്: എഴുതണം. വിഷയം ഒന്നാണെങ്കിലും എഴുതുന്ന രിതി കൊണ്ടും, ഭാഷ കൊണ്ടും ഒക്കെ അത് വ്യത്യസ്ഥമാക്കാമല്ലോ. ആശംസകള്‍.
ആളവന്‍താന്‍: ഇനി എഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ താങ്കളുടെ അഭിപ്രായം സഹായിക്കും.
വേണു: ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.
അബ്ദുള്‍ഖാദര്‍ജി: ഇത്തരം പ്രോത്സാഹനങ്ങളാണ് പിന്നെയും എഴുതാന്‍ കരുത്ത് തരുന്നത്.
ജുനൈദ്,
സാബു,
മേഘമല്‍ഹാര്‍,
കൃഷണകുമാര്‍,
- നല്ല വാക്കുകള്‍ക്ക് നന്ദി.
മുരളി: ഏറെ സന്തോഷം കേട്ടോ. നേത്രദാനത്തിനു എന്റെ കഥ ആരേയെങ്കിലും ഒക്കെ പ്രേരിപ്പിച്ചാല്‍ ഞാന്‍ ഏറെ കൃതാര്‍ത്ഥനാകും.
കുമാരന്‍ജീ: മനൊഹരമായ കമന്റും, നന്ദി.
കഥ ഇഷ്ടമായി.... അഭിനന്ദനങ്ങള്‍
കാഴ്ച .......how can we explain in a word ....ആഹ്....
മനോഹരമായ കഥ ഇവിടെ കണ്ടപ്പോള്‍ കൂടുതല്‍ സന്തോഷമായി..
സന്ദേശത്തിന്റെ മഹത്വം കഥക്ക് മാധുര്യമെറ്റുന്നു..
ആശംസകള്‍ അനിലേട്ടാ..
നല്ല ഒരു ആശയം കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നു ....
അഭിനന്ദനങ്ങള്‍...
അനില്‍ ,
ആദ്യമായാണ് ഇവിടെ വരുന്നത് ..
വന്നതിനു ഫലമുണ്ടായി ..ഹൃദ്യമായ ഒരു കുഞ്ഞു കഥ വായിച്ചു ..മനോഹരമായ ഭാഷയില്‍ എഴുതപ്പെട്ടത് ..സന്തോഷമായി ..കഥയുടെ പൊരുള്‍ ഓര്‍ത്ത് സങ്കടവും ..
വളരെ നന്നായി പറഞ്ഞു.
ആശംസകൾ!
മനോഹരമായ കഥയിലൂടെ മഹത്തായ ഒരു സന്ദേശവും!
നല്ല കഥ. കൊള്ളാം
എല്ലാവരും കണ്ണ് തുറക്കട്ടെ..