അമ്മ
Labels: കഥ
അമ്മയെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്ത് തിരിച്ചു വീട്ടിലേക്ക് പോരുമ്പോള്‍ മനസ്സാകെ അസ്വസ്ഥമായിരുന്നു.
എന്റെ ഓര്‍മയില്‍ ആദ്യമായാണ് അമ്മയെ ഒരു ആശുപത്രിയില്‍ കിടത്തി ചികിത്സിപ്പിക്കേണ്ടി വരുന്നത്. അല്പം ഗുരുതരമായ അവസ്ഥയായിരുന്നതിനാല്‍, പരിശോധനാമുറിയില്‍ സ്കാനിങ്ങ് റിപ്പോര്‍ട്ടും ഫിലിമുകളും ഡോക്ടര്‍ തിരിച്ചും മറിച്ചും നോക്കുന്നതും, അദ്ദേഹത്തിന്റെ മുഖത്ത് വിവിധ ഭാവങ്ങള്‍ മാറിമാറി വരുന്നതും വല്ലാത്തൊരു ആകാംക്ഷ ഉണ്ടാക്കി. അവസാനം പിരിമുറുക്കത്തിനു അയവു വരുത്തി അദ്ദേഹം പറഞ്ഞു,
‘വിഷമിക്കാനൊന്നുമില്ല, എങ്കിലും കുറച്ചു ദിവസം ഇവിടെ കിടക്കട്ടെ’
വീല്‍ചെയറിലിരുത്തി അമ്മയെ മുറിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആ മുഖം വല്ലാതെ വാടിയിരുന്നു. പ്രായത്തിനു തളര്‍ത്താന്‍ കഴിയാത്ത സജീവതയുമായി ഓടിച്ചാടി നടന്നിരുന്ന അമ്മക്ക് പെട്ടെന്ന് പത്തു വയസ്സ് കൂടിയത് പോലെ! എന്റെ കയ്യില്‍ പിടിച്ചിരുന്ന അമ്മയുടെ വിരലുകളുടെ വിറയല്‍ ഒരു നോവായി എന്നിലും അരിച്ചു കയറാന്‍ തുടങ്ങി.
പെട്ടെന്ന് ബ്രേക്കിട്ടതിന്റെ കുലുക്കവും, റോഡില്‍ ഉച്ചത്തില്‍ ടയറുരഞ്ഞതിന്റെ ശബ്ദവും പിന്നെ ഡ്രൈവറുടെ ആരോടോ ഉള്ള ഉച്ചത്തിലുള്ള ശകാരവും കേട്ടാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്.
‘ചാവാനായി ഓരോന്നിറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താനായി!’
‘എന്തു പറ്റി?’
‘ഏതോ ഒരു തള്ള കാണുന്ന വണ്ടിക്കൊക്കെ കൈ കാണിക്കുന്നു. ഇപ്പോള്‍ നമ്മുടെ വണ്ടിയുടെ മുന്നില്‍ ചാടിയേനേ, എന്തായാലും രക്ഷപ്പെട്ടു’
അപ്പോഴാണ് ഞാന്‍ കാറിനടുത്ത് നില്‍ക്കുന്ന പ്രായമായ സ്ത്രീയെ ശ്രദ്ധിച്ചത്. ഒരല്പം മുഷിഞ്ഞ വസ്ത്രങ്ങള്‍, വെള്ളി കെട്ടിയ തലമുടി, കുഴിഞ്ഞു താണ ക്ഷീണിച്ച കണ്ണുകളില്‍ വല്ലാത്തൊരു ദയനീയത. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ പുറംകൈ കൊണ്ടു തുടച്ച്, ചുണ്ടുകടിച്ചുപിടിച്ച് വിതുമ്പലൊതുക്കാന്‍ പാടുപാടുന്ന ഒരു സ്ത്രീ. ആ ക്ഷീണിച്ച മുഖത്ത് അപ്പോഴും എന്തോ ഒരൈശ്വര്യം ബാക്കി നില്‍ക്കുന്നത് പോലെ.
കാറിന്റെ വിന്‍ഡോ ഗ്ലാസ് താഴ്ത്തി,
‘എന്തു പറ്റി, എവിടേക്കാണ് പോകേണ്ടത്?’
നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുയര്‍ത്തി അവര്‍ എന്നെ നോക്കി, പിന്നെ യാചനയുടെ സ്വരത്തില്‍ ചോദിച്ചു,
‘മോനേ, എന്നേയും കൂടി കൊണ്ടുപോകാമോ?’
‘അതിപ്പോള്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് പറയാതെ ...?’
അതിനിടയില്‍ അപ്പോഴും കലിയടങ്ങിയിട്ടില്ലാത്ത ഡ്രൈവര്‍ ഇടപെട്ടു,
‘സാര്‍, ഏതാ എന്താ എന്നൊന്നുമറിയാതെ ആവശ്യമില്ലാത്ത കുരിശൊന്നും എടുത്തു തലയില്‍ വെക്കണ്ട’.
ആ സ്ത്രീയുടെ ദൈന്യത നിഴലിക്കുന്ന മുഖത്തേക്ക് നോക്കിയപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. കാറിന്റെ വാതില്‍ തുറന്നു കൊടുത്തു. ഡ്രൈവറുടെ നീരസത്തോടെയുള്ള നോട്ടം കണ്ടില്ലെന്ന് വെച്ചു.
ഉടുത്തിരുന്ന സെറ്റ്മുണ്ടിന്റെ കോന്തല കടിച്ചു പിടിച്ച് കരച്ചിലടക്കാന്‍ പാടുപെട്ട് സീറ്റിന്റെ ഓരം ചേര്‍ന്ന് അവര്‍ ഇരുന്നു.
‘അമ്മക്ക് എവിടേക്കാണ് പോകേണ്ടത്?’
ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി! പിന്നെ മുറിഞ്ഞു വീണ വാക്കുകളിലൂടെ അവര്‍ പറഞ്ഞു,
‘എനിക്ക്... എനിക്ക് അറിയില്ല മോനേ’.
പകച്ചിരിക്കുന്നതിനിടയില്‍ ‘ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ’ എന്ന അര്‍ത്ഥത്തില്‍ ഡ്രൈവര്‍ എന്നെയൊന്നു നോക്കി!
‘അപ്പോള്‍ പിന്നെ ഇവിടെ എങ്ങനെയെത്തി, എവിടെയാണ് വീട്?'
‘ഉം..വീട്!'
അവര്‍ പുറത്തേക്ക് നോക്കി ഏറെനേരം നിശ്ശബ്ദയായി ഇരുന്നു.
പിന്നെ സെറ്റ്മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണുതുടച്ച് അവര്‍ പറഞ്ഞു തുടങ്ങി.
"എനിക്കുമുണ്ടായിരുന്നു മോനേ ഒരു വീടും, വീട്ടുകാരുമൊക്കെ..... ഭര്‍ത്താവു സ്നേഹമുള്ള ആളായിരുന്നു, ആകെയുള്ളൊരു മോന്‍ പഠിക്കാന്‍ നല്ല മിടുക്കനും. നാട്ടിന്‍പുറത്തെ ഒരു പെണ്ണിന് സന്തോഷിക്കാന്‍ ഇതൊക്കെ പോരെ? ഞാനും വളരെ സന്തോഷത്തിലാ കഴിഞ്ഞിരുന്നെ. പക്ഷെ, ആ സന്തോഷം അധികനാളുണ്ടായില്ല. ഭര്‍ത്താവിന്റെ പെട്ടന്നുള്ള മരണം... അതോടെ എന്റെ സന്തോഷമൊക്കെ തീര്‍ന്നു. എന്നാലും മകന് വേണ്ടി ജീവിച്ചു. ജീവിതത്തിന്റെ നല്ല പ്രായത്തില്‍ വിധവയാകേണ്ടി വന്നപ്പോള്‍ വീട്ടുകാരും, നാട്ടുകാരുമൊക്കെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതായിരുന്നു...... പക്ഷെ, എല്ലാ കഷ്ടപ്പാടുകളും സഹിച്ച് മകനെ ഒരു കരയെത്തിച്ചപ്പോള്‍, വിജയിച്ചു എന്ന തോന്നലായിരുന്നു. സ്നേഹവും ബഹുമാനവുമൊക്കെ ആവശ്യത്തിലേറെ അവനും തിരിച്ചു തന്നിരുന്നു."
നിറയാന്‍ തുടങ്ങിയ കണ്ണുകള്‍ വീണ്ടും തുടച്ച് അവര്‍ തുടര്‍ന്നു.
‘മകന്റെ കല്യാണം കഴിഞ്ഞതോടെയാണ് അവന്‍ എന്നില്‍ നിന്നും കുറേശ്ശേയായി അകലാന്‍ തുടങ്ങിയത്. ഓരോരോ കാരണങ്ങള്‍ പറഞ്ഞു സ്വത്തുക്കള്‍ ഓരോന്നായി അവന്‍ എഴുതി വാങ്ങിയപ്പോഴെല്ലാം അവയെല്ലാം അവനു തന്നെയുള്ളതാണല്ലോ എന്ന ആശ്വാസമായിരുന്നു. അവസാനം ഏതോ ലോണിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് വീട് കൂടി അവന്റെ പേരില്‍ എഴുതി വാങ്ങി. അതോടെ വീട്ടിലെ എന്റെ സ്ഥാനം ഒരു ജോലിക്കാരിയുടേത് മാത്രമായി. എന്നിട്ടും എല്ലാം സഹിച്ചത്,അവന്‍ എന്റെ മകനല്ലേ എന്നോര്‍ത്താണ്. പിന്നെ, മനസ്സിന്റെ വേവലാതിയും പ്രായവും കൊണ്ടാകാം ഓരോ രോഗങ്ങള്‍ എന്നെ പിടികൂടിയതോടെ ഞാന്‍ അവര്‍ക്ക് ഒരു ബാധ്യതയായി. കണ്ണിലെണ്ണയൊഴിച്ചു വളര്‍ത്തിയ എന്റെ മകന് എന്നേ കാണുന്നത് പോലും ചതുര്‍ത്ഥിയായി!'
ഏങ്ങലടികള്‍ ഒന്നൊതുങ്ങിയപ്പോള്‍ അവര്‍ തുടര്‍ന്നു.
‘ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഒന്നും എനിക്കില്ലാതെ പോയി!’
‘പിന്നെ ഇപ്പോള്‍, ഇവിടെ എങ്ങിനെയെത്തി?'
‘ഒരുപാടു നാളു കൂടിയാ, ഇന്നലെ മകന്‍ എന്നോട് സ്നേഹത്തോടെ സംസാരിച്ചത്, ‘നാളെ ഞാന്‍ ഗുരുവായൂരിനടുത്ത് ഒരാവശ്യത്തിന് പോകുന്നുണ്ട്, വേണമെങ്കില്‍ അമ്മയും പോന്നോളൂ, അവിടെ തൊഴാം’ എന്നു പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. മരുമോള് കൂടി നിര്‍ബന്ധിച്ചപ്പോള്‍, അവസാനം എന്റെ പ്രാര്‍ത്ഥനകളൊക്കെ ദൈവം കേട്ടല്ലോ എന്ന ആശ്വാസമായിരുന്നു. പിന്നെ, വെളുപ്പിനേ എപ്പോഴോ ആണ് ഇവിടെ എത്തിയത്.
തട്ടുകടയില്‍ നിന്നും കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ മകന്‍ പറഞ്ഞു, ‘അമ്മ ഇവിടിരിക്ക്, ഞാന്‍ മൊബൈല്‍ എടുക്കാന്‍ മറന്നു, കാപ്പി കുടിച്ചു കഴിയുമ്പോഴേക്കും അടുത്ത ബൂത്തില്‍ നിന്നും അത്യാവശ്യമായി ഒന്നു ഫോണ്‍ ചെയ്തിട്ട് വരാം’. എന്നും പറഞ്ഞു അവന്‍ അന്നേരം പോയതാണ്, പിന്നെ ഇപ്പോള്‍ ഈ സമയം വരെ ഞാന്‍ ഇവിടെ കാത്തിരുന്നു. ഇപ്പോഴാണ് മോനേ എനിക്ക് മനസ്സിലായത്, അവനെന്നെ ഇവിടെ ഉപേക്ഷിച്ചിട്ട് പോയതാണെന്ന്!’
ഇരു കൈകളിലും മുഖം പൊത്തി അവര്‍ പൊട്ടിപ്പൊട്ടി കരയാന്‍ തുടങ്ങി.
‘എങ്കില്‍ ഞാന്‍ അമ്മയെ വീട്ടില്‍ കൊണ്ട് വിടട്ടേ?’
‘ഇനി ആ വീട്ടിലേക്ക് ചെന്നാല്‍ എന്നെ അവര്‍ കൊന്നുകളയില്ല എന്നു ഞാന്‍ എങ്ങനെ വിശ്വസിക്കും മോനേ?'
അവരുടെ മെലിഞ്ഞ കൈവിരലുകള്‍ കയ്യിലെടുത്ത് ഞാന്‍ ചോദിച്ചു,
‘എങ്കില്‍ അമ്മയെ ഞാനെന്റെ വീട്ടിലേക്ക് കൊണ്ട്പോകട്ടേ, ജോലിക്കാരിയായല്ല, എന്റെ കുട്ടികളുടെ മുത്തശ്ശിയായി?’
അവരുടെ മുഖത്ത് ഒരു നിമിഷം കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി വിടര്‍ന്നു.
‘വേണ്ട മോനേ, നാളെ ഒരു പക്ഷേ നിങ്ങള്‍ക്കും ഞാനൊരു ബാധ്യതയാകും. ഇനി മറ്റൊന്ന് കൂടി സഹിക്കാനുള്ള ത്രാണി എനിക്കില്ല! കഴിയുമെങ്കില്‍, ബുദ്ധിമുട്ടാവില്ലെങ്കില്‍... ഏതെങ്കിലുമൊരു അനാഥാലയത്തില്‍ എന്നെ ഒന്നെത്തിച്ചു തരുമോ കുട്ടി?’
ഒരു നിമിഷം എന്തു പറയണം എന്നറിയാതെ അമ്പരന്നു; എവിടെയാണിപ്പോള്‍ അനാഥാലയം അന്വേഷിച്ചു പോവുക! പൊടുന്നനെയാണ് ഒരു സുഹൃത്ത്, തനിക്ക് ഓഹരിയായി കിട്ടിയ തറവാട് ‘സ്നേഹാശ്രമം’ എന്ന പേരില്‍ അനാഥരായ വൃദ്ധര്‍ക്ക് താമസിക്കാനുള്ള ഒരു ഷെല്‍റ്റര്‍ പോലെ നടത്തുന്ന കാര്യം ഓര്‍മ്മ വന്നത്. പലപ്പോഴും അതിന്റെ നടത്തിപ്പിനായി ഞാനും സംഭാവന നല്‍കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ തന്നെ അവനെ മൊബൈലില്‍ വിളിച്ചു, കാര്യങ്ങളൊക്കെ കേട്ടതോടെ ‘വന്നോളൂ, ഉള്ള സ്ഥലത്ത് ശരിയാക്കാം’ എന്നു പറഞ്ഞതോടെ ആശ്വാസമായി.
പിന്നെ ‘സ്നേഹാശ്രമത്തില്‍’ ആ അമ്മയെ ഏല്‍പ്പിച്ച് മടങ്ങാനൊരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു,
‘അമ്മ വിഷമിക്കരുത്, ഇടയ്ക്കു ഞാന്‍ വരാം‘
യാത്ര പറയാന്‍ തുടങ്ങുമ്പോള്‍ എന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ആ അമ്മ പറഞ്ഞു,
‘അടുത്ത ജന്മത്തിലെങ്കിലും ഇങ്ങനെയൊരു മകന്റെ അമ്മയാകാനുള്ള ഭാഗ്യം ഈശ്വരന്‍ എനിക്ക് തരട്ടെ’
കാറില്‍ കയറിയിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍ എന്നെത്തന്നെ നോക്കി നിറകണ്ണുകളോടെ ആ അമ്മ സ്നേഹാശ്രമത്തിന്റെ പൂമുഖത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
കാറില്‍ കയറിയിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍ എന്നെത്തന്നെ നോക്കി നിറകണ്ണുകളോടെ ആ അമ്മ സ്നേഹാശ്രമത്തിന്റെ പൂമുഖത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
പിന്നെ ഡ്രൈവറോട് പറഞ്ഞു,
'തിരിച്ച് ആശുപത്രിയിലേക്ക് തന്നെ വിട്ടോളൂ, എനിക്കെന്റെ അമ്മയെ ഒന്ന് കാണണം.'
ചിത്രത്തിന് കടപ്പാട്:വീണ വിജയ്
അമ്മയെ സ്നേഹിക്കുന്ന എല്ലാ മക്കള്‍ക്കുമായി....അമ്മയെ മറക്കുന്ന എല്ലാ മക്കള്‍ക്കുമായി... ഹൃദയസ്പര്‍ശിയായി പറഞ്ഞ കഥ!
മ്.....
പ്രായമായവര്‍ എന്നും ഭാരം തന്നെ.., തനിക്കും പ്രായമാവും എന്ന ചിന്ത ഇല്ലാത്തവര്‍ക്ക്.
നന്നായിരിക്കുന്നു
സമയം 11:00 pm ലോഗ് ഓഫ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ആണൂ അനിലിന്റെ മെയില്‍ കണ്ടത് അമ്മ എന്നാ തലകെട്ട് കണ്ടപ്പോള്‍ എന്നാല്‍ വായിക്കം എന്നിട്ട് ഉറങ്ങാം എന്നു കരുതി ..ഇനി ഉറങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല.വല്ലതെ മനസ്സില്‍ തട്ടി!ഒരമ്മയെ വഴിയില്‍ നിന്നു കണ്ട് അവരുടെ കഥ കേട്ടു അതീവിധം. ഒരു ആയുഷ്കാലത്തിന്റെ മൊത്തം അദ്ധ്വാനത്തിനു കിട്ടിയ കൂലി ..ഇനിയുള്ള കാലത്ത് അമ്മമാര്‍ ഓര്‍ക്കണം സ്വത്തും വീടും മരണശേഷം മാത്രമേ മക്കള്‍ക്ക് കൈ മാറു .പിന്നെ അസുഖവും വാര്‍ദ്ധക്യവും ബാധിച്ചാല്‍ മക്കളോ മരുമക്കളൊ ശുശ്രൂഷിക്കും എന്നു കരുതാതെ, ആരോഗ്യവും സുബോധവും ഉള്ളപ്പോള്‍ തന്നെ നല്ല ഒരു വാര്‍ദ്ധക്യ വിശ്രമ സ്ഥലം കണ്ടെത്തുക അവിടെയ്ക്ക് മാറുക, ഇനിയുള്ള കാലം അതേ പ്രായോഗീകമാവൂ.
ഏറ്റവും വിഷമം ഒറ്റയ്ക്ക് ആവുന്നതാണ് .. .. അതൊഴിവാക്കാം ...
ഇതൊരു ഒറ്റപെട്ട സംഭവം ആവില്ല ..
ഇന്നലെകള്‍ മറക്കുന്ന മക്കള്‍!
:)
വേദനിപ്പിക്കുന്ന ഒരു കഥ.
എനിക്ക് ടച്ച് ചെയ്തു ..കാരണം എന്റെ അമ്മ ഇപ്പോള്‍ ആശുപത്രിയില്‍ ആണ് ...
ഇങ്ങനെ ഒരമ്മയല്ല, കുറെ അമ്മമാർ.......കുറെ അച്ഛന്മാർ.........
അമ്മയെ സ്നേഹിക്കുന്ന എല്ലാ മക്കള്‍ക്കുമായി
നന്നായിരിക്കുന്നു
എങ്കില്‍ അമ്മയെ ഞാനെന്റെ വീട്ടിലേക്ക് കൊണ്ട്പോകട്ടേ, ജോലിക്കാരിയായല്ല, എന്റെ കുട്ടികളുടെ മുത്തശ്ശിയായി?’
അനിൽ കുമാറിന്റെ മനസ്സറിയാൻ ഇത് മതി
എന്റെ കണ്ണുകൾ നിറഞ്ഞു.
ആ മകന് ദൈവംതമ്പുരാൻ നല്ല ബുദ്ദി തോന്നിക്കട്ടെ……..
എൻ മകനാശു നടക്കുന്ന നേരവും
കന്മഷം തീർന്നിരുന്നീടുന്ന നേരവും
തൻ മതികെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാർന്ന് രക്ഷികക്കെ”ന്നു പ്രാർത്ഥിച്ചു
നി,ന്നഹോരാത്രമപ്രാർത്ഥനയിൽത്തന്നെ
ജന്മം ദഹിപ്പിക്കുമമ്മയും ജീവിതം.
(സഹശയനം-ചുള്ളിക്കാട്)
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.
(നെരൂദ-ചില കാര്യങ്ങളുടെ വിശദീകരണം.)
അതെ തെരുവുകളിലിപ്പോൾ അമ്മമാരുടെ നിലവിളികൾ ചതഞ്ഞരഞ്ഞും പൊട്ടിച്ചിതറിയും അനാഥമായും അലയുകയാണ്.
മക്കൾക്ക് വേണ്ടി കരയുകയും പ്രാർത്ഥിക്കുകയും ചെയ്ത അവർ ഇപ്പോൾ മക്കൾ നൽകിയ തീരാദുരിതം അനുഭവിച്ചു തീർക്കുകയാണ്.
നിനക്കറിയില്ലല്ലോ മക്കളായ് പിറക്കുന്നത്
മുജ്ജന്മശത്രുക്കളെന്നതേ ഞങ്ങൾക്ക് ജീവിതം
എന്ന് ചുള്ളിക്കാടിന്റെ വരികൾ അർത്ഥവത്താണ്.
ഈ മക്കളും പ്രായമാകും, തെരുവുകളിൽ അപ്പോൾ വലിയ തിരക്കായിരിക്കും.
ഇപ്പോൾ ഏറ്റവും എളുപ്പത്തിൽ ഉപേക്ഷിക്കാൻ പറ്റിയ വിലയില്ലാത്ത സാധനങ്ങൾ സ്വന്തം അച്ഛനമ്മമാരല്ലാതെ മറ്റെന്തുണ്ട്.
എല്ലാ ആരോഗ്യവും ഊറ്റിപ്പിഴിഞ്ഞെടുത്ത് കേരളത്തിലെഅറവുശാലകളിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടു വരുന്ന അറവു മാടുകളും തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അമ്മമാരും തമ്മിൽ എന്തു വ്യത്യാസം?
കഥ മനസ്സിൽ കേറി.
വിവ്ഷയത്തിലും അവതരണത്തിലും കുറച്ചുകൂടി കരുതൽ ആവശ്യമാണ്.
കഥ പറയുമ്പോൾ ഇവിടെ ‘ഞാൻ‘ ആവശ്യമില്ലായിരുന്നു.
എങ്കിലും കഥ മനുഷ്യത്വം കൊണ്ട് അതിന്റെ ബലഹീനതകളെ അതിജീവിച്ചിരിക്കൂന്നു.
അമ്മക്കായി ..! നന്നായി പറഞ്ഞിരിക്കുന്നു .
അനില്‍കുമാര്‍ എന്നെ കരയിപ്പിച്ചു കളഞ്ഞു. മറ്റെന്തു പറയാന്‍
കുഞ്ഞൂസ്സ്: നന്ദി.
ഹാഷിം: ആരും ഓര്‍ക്കുന്നില്ലല്ലൊ വാര്‍ദ്ധക്യം നമുക്കായും കാത്തു നില്‍ക്കുന്നു എന്ന്!
മാണിക്യം ചേച്ചി: അമ്മയും അച്ഛനും ഒക്കെ ഇപ്പോള്‍ സ്വത്തല്ല, ബാധ്യതയാണ് മക്കള്‍ക്ക്. പക്ഷെ അവരുടെ സ്വത്ത് വേണം താനും! ഇപ്പോള്‍ പലരും ചേച്ചി പറഞ്ഞ വഴി തിരഞ്ഞെടുക്കുന്നു എന്നു കേട്ടു!
സാബു, ജിഷാദ്: നന്ദി.
എറക്കാടന്‍: അമ്മക്ക് വേഗം സുഖമാകാന്‍ എന്റേയും പ്രാര്‍ത്ഥനകള്‍.
എച്മു, ഷൈജു: നന്ദി വായന്യ്ക്കും അഭിപ്രായത്തിനും.
സാദിക്: ഇഷ്ടമായെന്നറിയുന്നതില്‍ ഏറെ സന്തോഷം.
സുരേഷ്: ആഴത്തിലുള്ള വായനക്കും, വിശദമായ അഭിപ്രായത്തിനും ഒരുപാട് നന്ദി.
ഫൈസല്‍: നന്ദി.
ഭാനു: കരയിച്ചത് ഞാനല്ല; അമ്മയാണ്, അമ്മിഞ്ഞപ്പാലിന്റെ മധുരമാണ്.
ഇങ്ങനെ എത്രയെത്ര അമ്മമാർ? പണവും സമ്പത്തും ധാരാളം ഉണ്ടെങ്കിലും ജീവിതം യാതനകളാക്കി മാറ്റുന്ന ജന്മങ്ങൾ നമുക്കിടയിൽ ഉണ്ട്. അതുകൊണ്ട് നാളെയുടെ വേദന ഒഴിവാക്കാനായി ഇപ്പൊഴെ ശ്രദ്ധിക്കുക; മാണിക്യം പറഞ്ഞതുപോലെ. പണക്കാരിയായ ഒരു അമ്മയുടെ കഥ ഇവിടെ വായിക്കാം.
http://mini-kathakal.blogspot.com/2010/02/blog-post.html
(അനുഭവം പകർത്തി കഥയാക്കിയതാണ്)
ശരിക്കും മനസ്സില്‍ കൊള്ളുന്ന ഒരു കഥ
ആശംസകള്‍
തിരിച്ച് ആശുപത്രിയിലേക്ക് തന്നെ വിട്ടോളൂ, എനിക്കെന്റെ അമ്മയെ ഒന്ന് കാണണം.'
എന്താ പറയ്വാന്നറിയില്ല സങ്കടം തന്നെ ഈ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ കുറച്ച് മുന്‍പ് ആദിലയുടെ ബ്ലോഗില്‍ ഒരു വീഡിയോ കണ്ടു കണ്ണുകള്‍ നിറഞ്ഞു പോയി ആ അവസ്ഥ കണ്ടപ്പോള്‍ ഇവിടെ ക്ലിക്കിയാല്‍ അതു കാണാം
എങ്ങിനെ ഇത്ര ക്രൂരമായി മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുന്നു. :(
ഹൃദയ സ്പര്‍ശി യായ കഥ .
കുറച്ചു കൂടി ആകാമായിരുന്നു .
അനിയാ അനിലേ...ശരിക്കും അമ്മമണം നിറഞ്ഞൊഴുകുന്ന ഒരുകൊച്ചരുവിയൊഴുകി പോകുന്നത് പോലെയനുഭവപ്പെട്ടു ഈ കുറിപ്പുകൾ കേട്ടൊ
നന്നായിരിക്കുന്നു
എത്ര സ്നേഹധനനായ മോന്‍ ! ഞാന്‍ ഇവിടെ നിങ്ങളെ ഉപേക്ഷിച്ചു പോകയാണ്, എനിക്കു നിങ്ങളെ വേണ്ട എന്നു നേരിട്ട് പറഞ്ഞില്ലല്ലോ.
മാണിക്യം പറഞ്ഞതു തന്നെ ചെയ്യണം.
പ്രായമാകുക എന്നത് ആർക്കും വരാവുന്നതാണെന്ന് ആരും ഓർക്കുന്നില്ല നല്ല കഥ നന്നായി പറഞ്ഞിരിക്കുന്നു ആശംസകൾ..
മിനിടീച്ചര്‍: കഥ വായിച്ചു, നന്നായിരിക്കുന്നു.
അഭീ, നന്ദി.
ഹംസ: ആ വീഡിയൊ വല്ലാത്ത ഒരു വിങ്ങലായി മനസ്സില്‍!
കുസുമം,
ബിലാത്തിപ്പട്ടണം,
ലക്ഷ്മി,
ഗീത,
എന്റെയീ വികാരങ്ങള്‍ ഉള്‍ക്കൊണ്ടതിനു നന്ദി.
:-)
Touching story.
സി.പി...
കഥ വളരെയേറെ ഹൃദ്യമായി.
എന്താ പറയാ..
നനഞ്ഞു പോയ കണ്ണുകളിലൂടെ അമല കാന്‍സര്‍ ഹോസ്പിടലിന്റെ radiation റൂമിലേക്ക് കയറിപ്പോകുന്ന ഉമ്മാടെ ചിത്രം.
വേര്‍പാടിന്റെ നിമിഷങ്ങളില്‍ വാക്കുകള്‍ കിട്ടാതെ വിതുമ്പിയ ഒരിക്കലും മറക്കാത്ത ആ രംഗങ്ങള്‍...
നന്നായി മാഷെ..നന്നായി.
ഉമ്മു അമ്മാര്‍, ഉമേഷ്, മയൂര: നന്ദി.
റഷീദ്: ആ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.
തിരിച്ച് ആശുപത്രിയിലേക്ക് തന്നെ വിട്ടോളൂ, എനിക്കെന്റെ അമ്മയെ ഒന്ന് കാണണം.'
അനില്‍
എനിക്കും എന്റെ അമ്മയെ ഒന്ന് കാണാന്‍ തോന്നുന്നു ...
അമ്മയാണ് എല്ലാം ....
ലീല എം ചന്ദ്ര,
ഒഴാക്കന്‍,
ശരിയാണ്, അമ്മ... അമ്മയാണെല്ലാം.
നല്ല ഒരു കഥ ലളിതമായി പറഞ്ഞിരിക്കുന്നു. ആദ്യത്തെ ഭാഗം വായിച്ചപ്പോൾ, ഇതൊരു സ്ഥിരം പ്രമേയമല്ലേ, പുതുമയെന്താ എന്നു് തോന്നിയിരുന്നു. പക്ഷെ രണ്ടാംപകുതി വളരെ നന്നായി. അഭിനന്ദനങ്ങൾ.
നന്മ നശിക്കാത്ത നല്ല മനസ്സുകള്‍ ഇപ്പോഴും അവിടവിടെ കാണാം.
കഥ ഇഷ്ടപ്പെട്ടു.
ആശംസകള്‍.
ചിതല്‍, റാംജി:
നല്ല വാക്കുകള്‍ക്ക് നന്ദി.
ishtaayi
prassannamaaya kathandhyam
അമ്മയെ ഉപേക്ഷിക്കുന്ന മക്കൾ, മക്കളെ വിൽക്കുന്ന അമ്മ, മകളെ ഉപയോഗിക്കുന്ന അച്ഛൻ.. എവിടേക്കാണീീ പോക്ക്..മനുഷ്യൻ എന്ന പദത്തിനു തന്നെ അർഹരല്ലാത്ത കുറെ ജന്മങ്ങൾ..
ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞില്ലയെങ്കിൽ ഓർക്കുക നമ്മുടെ മനസിൽ നിന്നും കരുണയെന്ന വികാരം എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു.
എങ്ങിനെ കഴിയുന്നു മനുഷ്യനീവിധം ക്രൂരനാകാൻ..:(
ഒരു കാര്യം കൂടി : കുറ്റപ്പെടുത്തുകയല്ല. ഇവിടെയും ഈ ക്രൂരതയ്ക്ക് പിറകിൽ പ്രവർത്തിക്കാൻ അതിനു പ്രോത്സാഹനം നൽകാൻ ഒരു സ്ത്രീയുണ്ടെന്നത് മറക്കാതിരിക്കുക. ഒട്ടുമിക്ക അമ്മമാരും അവഗണിക്കപ്പെടുന്നത് നട്ടെല്ലില്ലാത്ത മക്കളുടെ പിറകിൽ വികൃതമനസുമായി നടക്കുന്ന ഇത്തരം സ്ത്രീകളാണെന്ന് മിക്ക സംഭവങ്ങളിലും തെളിയുന്നു. അപ്പോൾ അമ്മയ്ക്ക് ശത്രു മറ്റൊരു അമ്മ !! അവർക്ക് നാളെ ഈ ഗതി വരുമ്പോൾ ദു:ഖിച്ചിട്ട് കാര്യമില്ല.
ഇന്ന് നടക്കുന്ന ക്രൂരത അനില്‍ നന്നായി പറഞ്ഞു.
ഇതും ഇതിലപ്പുറവും ഇവിടെ സംഭവിക്കുന്നുണ്ട്.
സൌകര്യപ്പെടുമെങ്കില്‍ എന്‍റെ 'ഉമ്മമനസ്സ്' എന്ന പോസ്റ്റ് വായിക്കുക.
ആശംസകള്‍.
എങ്ങനെ തോന്നുന്നു ഇവന്മാര്‍ക്ക്...? നാറികള്‍. മുകളില്‍ ആരോ പറഞ്ഞ പോലെ, എന്തെങ്കിലും കൊടുക്കാന്‍ ഉണ്ടെങ്കില്‍ അത് മരണത്തിനു ശേഷം മക്കള്‍ക്ക് കിട്ടുന്ന രീതിയില്‍ മാത്രം കൊടുക്കാനുള്ള ഏര്‍പ്പാടുകള്‍ ആദ്യമേ ചെയ്തു വയ്ക്കുക. അപ്പൊ അവന്മാരും അവളുമാരും അതിന് വേണ്ടിയെങ്കിലും അച്ഛനമ്മമാരെ സ്നേഹിക്കും. അതുല്യ നടന്‍ മുരളി അവതരിപ്പിച്ച ഒരു അച്ഛന്‍ കഥാപാത്രം പെട്ടെന്ന് ഓര്‍ത്തുപോയി. ഒരുപാട് വായിച്ച ഒരു കാര്യം ആണെങ്കിലും ഇഷ്ട്ടായി. ചേട്ടന്‍ വായിച്ചു കാണുമോ എന്നറിയില്ല. എന്നെ സ്പര്‍ശിച്ച മറ്റൊരു അമ്മക്കഥ ദേ ഇവിടെ
@ഹംസ,
ആദിലയുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്ത ആ ക്ലിപ് കണ്ടു. കരഞ്ഞു കണ്ണും കരളും കലങ്ങി :( എന്റെ ഉമ്മയെ ഇപ്പോൾ തന്നെ കാണാനുള്ള ആഗ്രഹമെനിക്ക്..!
@ ആദില
അവിടെ കമന്റ് ഓപ്ഷൻ കാണാത്തിനാൽ ആദിലയ്ക്ക് ഇവിടെ നന്ദി അറിയിക്കട്ടെ
=======================
മാതാവിന്റെ സ്നേഹത്തിനും വാത്സല്യത്തിനും പകരം വെക്കാൻ ഈ ലോകത്ത് ഒന്നുമില്ല.
മാതപിതാക്കളെ സ്നേഹിക്കുന്നവർ, അല്ലാത്തവരും ..! , ഒരു ചിതലരിക്കാത്ത ഓർമ്മ വായിക്കുമല്ലോ.. കൂടെയുള്ള ക്ലിപ്പ് കാണാനും മറക്കരുത്. മുന്നെ കണ്ടവരാണെങ്കിലും കാണാം. എത്ര കാണുന്നുവോ അത്ര കണ്ട് നമ്മുടെ മനസ് ആർദ്രമാവട്ടെ
vallatha oru vingal....
നന്നായി പറഞ്ഞിരിക്കുന്നു
ദി മാന്‍: നന്ദി.
ബഷീര്‍: ശരിയാണ്, എങ്ങനെയാണ് മനുഷ്യന് ഇത്രയും ക്രൂരനാവാന്‍ കഴിയുന്നത്?
മെയ്ഫ്ലവര്‍: ഉമ്മമനസ്സ് വായിച്ചു, അമ്മ മനസ്സിന്റെ ഒരു നേര്‍ചിത്രം.
പിന്നെ ‘ഗുല്‍മോഹര്‍’ (മേയ്ഫ്ലവര്‍/വാക) എന്റേയും ഒരു ഒബ്‌സഷന്‍ തന്നെയാണ്. ഇതൊന്നു നോക്കൂ http://manimanthranam.blogspot.com/2010/04/blog-post_18.html
ആളവന്‍താന്‍: എന്തോ, മനുഷ്യന്‍ എന്ന വാക്കു പോലും അര്‍ത്ഥശുന്യമാകുന്നു അല്ലേ?
മഴമേഘങ്ങള്‍, നൌഷു: നന്ദി.
നന്നായിരിക്കുന്നു :)
വൃധസധനങ്ങളും ഉപേക്ഷിയ്ക്കപെടുന്ന മാതാ പിതാക്കളും കഴിഞ്ഞ ഒരാഴ്ച ഈ പ്രമേയത്തില്‍ മൂന്നുനാലെണ്ണം വായിച്ചു ,മനസ്സിലേയ്ക് നേരെ ഇറങ്ങി വന്നത് ഈ കഥയാണ് സുഹൃത്തേ...
നന്നായി പറഞ്ഞിരിക്കിന്നു ..അഭിനന്ദനങ്ങള്‍ ..
എല്ലാ മക്കളും ഇതു വായിക്കട്ടെ എന്നാശിക്കുന്നു..... ഭാവുകങ്ങള്‍ ചിത്രവും നന്നായി....
ബിഗു,
അക്ഷരം,
തലയംബലത്ത്:
വായനയ്ക്കും, അഭിപ്രായത്തിനും നന്ദി.
നമുക്ക് ജീവനും ജീവിതവും നല്‍കിയ അച്ഛനമമ്മമാരെ അവരുടെ വയസ്സുകാലത്ത് സ്നേഹവും സാന്ത്വനവും നല്‍കി സംരക്ഷിക്കേണ്ട ചുമതല നമ്മള്‍ മക്കള്‍ക്കില്ലേ? അതിനു പകരം അവരെ അനാഥാലയങ്ങളിലും, അമ്പലമുറ്റത്തും ഉപേക്ഷിച്ച് പോകുന്നത് എത്ര ക്രൂരമാണ്. ഇങ്ങിനെ ചെയ്യുന്നവരുടെയും ഗതി നാളെ ഇതുതന്നെയെന്നവര്‍ ഓര്‍ക്കുന്നില്ല.
ഹൃദയസ്പര്‍ശിയായ ഒരു കഥ. നല്ലയിഷ്ടമായി.
കഥ നന്നായിരിക്കുന്നു മാഷേ.ഈ കാലത്തിന്‍റെ കഥയാണ് ഇവിടെ വരച്ചു കാണിച്ചിരിക്കുന്നത്. മാതാപിതാകന്മാരെ വീട്ടില്‍ പൂടിയിടുകയും വഴിയില്‍ ഇറക്കിവിടുന്നതും നിത്യ സംഭവമാണ്. വളര ഹൃദയ സ്പര്‍ശിയായ കഥ.
കരയിച്ചല്ലോ.. അനിൽ
അമ്മ...നേവിക്കല്ലെ ..പാവത്തിനെ..
അത്രയെ എനിക്കു പറയാനുള്ളു..എല്ലാവരോടും
മനസ്സിൽ തൊട്ടു അവസാന ഭാഗങ്ങൾ
വായാടി,
മന്‍സൂര്‍,
ജയരാജ്:
‘അമ്മ’ ആ സ്നേഹമന്ത്രം എപ്പോഴും നാവിലുണ്ടാവട്ടെ, അല്ലേ?
നന്ദി.
വളരെ നല്ല കഥ. ആ അമ്മയുടെ സംഭാഷണങ്ങള്‍ തീര്‍ത്തും അച്ചടിഭാഷയിലേത് പോലെയായില്ലേ?
ശ്രീ. കുമാരന്‍, ഈ സന്ദര്‍ശനത്തിനു ഏറെ നന്ദി.
പിന്നെ, ബ്ലോഗുകള്‍ ഒക്കെ നേരേ പിസി യിലെക്കാണ് ചെയ്യുക. എഡിറ്റ് ചെയ്യാനൊന്നും മിനക്കെടാറില്ല. അതുകൊണ്ട് തന്നെ പല പോരായ്മ്കളും പോസ്റ്റ് ചെയ്ത് കഴിഞ്ഞാണ് ശ്രദ്ധിക്കുക. ഏതായാലും അഭിപ്രായത്തിനു നന്ദി, നി ശ്രദ്ധിക്കാം.
നമുക്കും അമ്മയെ മറക്കാത്ത മക്കളാവാം. എഴുത്ത് ഹൃദയസ്പർശിയായി.
ഭാവുകങ്ങൾ!
അലി:
സന്ദര്‍ശനത്തിനും കമന്റിനും നന്ദി.
നല്ല കഥ. നന്നായി പറഞ്ഞിരിയ്ക്കുന്നു. ആശംസകള്‍
നന്നായിരിക്കുന്നു ......
ഇതുവായിച്ചപ്പോള്‍ വാക്കുകള്‍ കൈവിട്ടുപോകുന്നു ...ഒന്നും പറയാന്‍ കഴിയുന്നില്ല ..അമ്മ ആയാലും അമ്മായിഅമ്മ ആയാലും രണ്ടു പേരും എന്‍റെ ജീവശ്വാസം ആണ് ...അവര്‍ക്കായി ഇവിടെ സമര്‍പ്പിക്കാന്‍ എന്‍റെ ഈ വരികള്‍ മാത്രം ...അമ്മയെന്നെതോട്ടുനര്‍ത്തിയ കവിത , Because you are my Mother, അമ്മ...ഹംസ ജി ആ വീഡിയോ ഇവിടെ സമര്‍പ്പിച്ചത് ഉചിതം ആയി ..നന്ദി സുഹൃത്തേ ...ബഷീര്‍ ജി ...അത് കണ്ടുയേന്നരിഞ്ഞതിലും സന്തോഷം ..ആ നന്ദികള്‍ ഒക്കെ നമ്മള്‍ക്ക് നമ്മുടെ ഉമ്മാര്‍ക്ക് കൊടുക്കാം ...ഹാഷിം പറഞ്ഞതാണ് സത്യം ...നാളെ നമ്മളും അവരുടെ സ്ഥാനത്ത് ഉണ്ടാകും എന്ന തിരിച്ചറിവ് വെക്കാതവര്‍ക്ക് മാത്രമേ ഇങ്ങിനെയൊക്കെ കഴിയൂ
..
നന്നായി പറഞ്ഞല്ലോ..
'തിരിച്ച് ആശുപത്രിയിലേക്ക് തന്നെ വിട്ടോളൂ, എനിക്കെന്റെ അമ്മയെ ഒന്ന് കാണണം.'
അവസാനഭാഗം മനസ്സില്‍ തട്ടി :)
..
touching..... keep writng.....
രവി,
ശ്യാമ,
- ഇവിടെയും എത്തിയതില്‍ ഏറെ സന്തോഷം. ഒപ്പം അഭിപ്രായം അറിയിച്ചതിനു നന്ദിയും.
സ്ഥലത്തില്ലാതിരുന്നത് കൊണ്ട് വരാന്‍ വൈകി.
മക്കളെ പോറ്റിവളര്‍ത്താന്‍ എന്തുമാത്രം ത്യാഗം ചെയ്യുന്നവരാണ് മാതാപിതാക്കള്‍, ആ ത്യാഗം മനസ്സിലാക്കാന്‍ കഴിവില്ലാത്ത നീചരാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത്. ഇക്കാലത്ത് ഈ പ്രവണത കൂടുതലാണ് എന്നത് വേദനാജനകമായ ഒരു വാസ്തവവും.
കഥ ഉള്ളില്‍ തട്ടി.
KADHA ENNAL INGANE ULLATHAAAANU....
ABHINNDANANGAL
നന്നായിരിക്കുന്നു,