കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (അഞ്ചാം ഭാഗം)




കോളേജിന്റെ പടികടക്കുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധമായിരുന്നു; ഒരു വട്ടം കൂടി തറവാട്ടില്‍ നിന്ന്, പ്രിയപ്പെട്ടവരില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുന്ന പ്രതീതി!

കോളേജ് ഗേറ്റ് കടന്ന് ജംഗ്‌ഷനിലെത്തിയതോടെ പഴയ സ്വമീസ് ലോഡ്ജിലെ മസാല ദോശയുടെ രുചി വീണ്ടും നാവിലെത്തി. വെളിച്ചം കടക്കാത്ത ഹാളില്‍ വൃത്തിഹീനമായ ചുറ്റുപാടുകളായിരുന്നെങ്കിലും അവിടുത്തെ മസാലദോശയും, നെയ്‌റോസ്റ്റും, ഉഴുന്നുവടയും ഒക്കെ വീണ്ടും വീണ്ടും അവിടം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. പഴയ ലോഡ്ജ് നിന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു മൂന്നു നില കെട്ടിടം!

ജംഗ്ഷന്‍ കടന്ന് അല്പം മുന്നോട്ട് ചെന്നതോടെ ഒരു പുതിയ വെജിറ്റേറിയന്‍ ഫാമിലി റെസ്റ്റോറന്റ്. കാര്‍ പാര്‍ക്ക് ചെയ്ത് അകത്തേക്ക് കടന്ന് ചെന്നപ്പോള്‍ നല്ല രീതിയില്‍ അലങ്കരിച്ച തീന്മേശകള്‍, വൃത്തിയായി യൂണിഫോം ധരിച്ച ജോലിക്കാര്‍. ഫാമിലിക്കായി വേര്‍തിരിച്ചിട്ടുള്ള ഭാഗത്ത് ഇരുന്ന് ഓരോരുത്തരും ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. റെസ്റ്റോറന്റ് മിക്കവാറും കുടുംബങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. നാട്ടുമ്പുറങ്ങളില്‍ പോലും ഇപ്പോള്‍ ഇടക്ക് കുടുംബമായി പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് ഒരു ഫാഷന്‍ പോലെ ആയിത്തീര്‍ന്നിട്ടുണ്ടത്രെ. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് തൊട്ടടുത്തുള്ള മേശക്കടുത്ത് ഇരിക്കുന്നവരുടെ ഇടയില്‍ നിന്നും ഒരു കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങിയത്. കരച്ചില്‍ തുടര്‍ന്നപ്പോഴാണ് അങ്ങോട്ട് ശ്രദ്ധിച്ചത്; ഭാര്യയും, ഭര്‍ത്താവും, കുഞ്ഞും പിന്നെ മധ്യവയസ്കയായ ഒരു സ്ത്രീയും. ഇടയ്ക്ക് കുഞ്ഞുമായി എന്റെ നേര്‍ക്ക് തിരിഞ്ഞപ്പോഴാണ് ആ സ്ത്രീയുടെ മുഖം ശ്രദ്ധിച്ചത്. എവിടെയോ കണ്ട് മറന്ന, നല്ല പരിചയമുള്ള മുഖം. ചെറിയ പൂക്കളുള്ള കോട്ടണ്‍ സാരി, ചെറിയ ഫ്രെയിമുള്ള കണ്ണട, ഒന്നോ രണ്ടോ നരകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ ചുരുണ്ട മുടി കെട്ടി വെച്ചിരിക്കുന്നു.

എവിടെ, എവിടെയാണ് ഈ മുഖം...?

പെട്ടെന്നാണ് മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നിയത്.

ഇത് , ഇത് ... ശ്രീക്കുട്ടിയല്ലേ?

പൊടുന്നനെ അവരുടെ കണ്ണുകള്‍ എന്റെ നേരേ നീണ്ടു. അതേ, ആ തിളങ്ങുന്ന വലിയ കണ്ണുകള്‍ ... അവള്‍ തന്നെ. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞു ... ആ‍ മുഖത്തും അവിശ്വസനീയതയോ, അമ്പരപ്പോ ഒക്കെ മാറി മാറി വന്നു. ഞാന്‍ അവരുടെ നേര്‍ക്ക് നടന്നു.

‘ശ്രീക്കുട്ടി?’

‘അതെ, കുട്ടേട്ടന്‍... കുട്ടേട്ടന്‍ ഇവിടെ?’

ഒരു നിമിഷത്തേ അമ്പരപ്പ് കഴിഞ്ഞതോടെ കൂടെയിരുന്നവരെ ചൂണ്ടി അവള്‍ പറഞ്ഞു,

‘ഇത് മോളും മരുമോനും അവരുടെ കുഞ്ഞും, മോളേ ഇവിടെ അടുത്താണ് കല്യാണം കഴിച്ചയച്ചത്’

അവരേ നോക്കി പുഞ്ചിരിച്ചിട്ട് ഞാന്‍ എന്റെ മേശയിലേക്ക് കൈ ചൂണ്ടി,

‘അത് എന്റെ കുടുംബവും സുഹൃത്തിന്റ കുടുംബവും’

അവരേ നോക്കി ശ്രീക്കുട്ടി കൈവീശി.

‘കുട്ടേട്ടാ കുഞ്ഞിന്റെ കരച്ചില്‍ ഒന്ന് നിര്‍ത്തിയിട്ട് ഞാന്‍ അങ്ങോട്ട് വരാം’

തിരിച്ച് സീറ്റിലെത്തിയപ്പോള്‍ പ്രിയതമ മെല്ലെ തോണ്ടി, ‘ഏതാ കക്ഷി?’

‘അതൊരു ബാല്യകാലസഖി’ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

കാപ്പി കുടിക്കുന്നതിനിടയില്‍ മനസ്സ് ഒരുപാട് കൊല്ലങ്ങള്‍ക്കപ്പുറത്തേക്ക് പാഞ്ഞു.

ഏഴാം ക്ലാസ്സ് കഴിഞ്ഞതോടെയാണ് അഛനും അമ്മയും തീരുമാനിച്ചത് എന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം കുറെ ദൂരെയുള്ള ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന സ്‌കൂളില്‍ മതിയെന്ന്. അവിടെ അടുത്തുള്ള ബന്ധുവീട്ടില്‍ താമസിച്ച് പഠിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു. സ്‌കൂളില്‍ ചേരാന്‍ ആദ്യദിവസം പോയത് അഛനോടൊപ്പമായിരുന്നു. സ്കൂളിന്റെ ഓഫീസില്‍ വച്ച് അഛന്‍ പഴയൊരു സുഹൃത്തിനെ കണ്ട് മുട്ടി. അദ്ദേഹത്തിന്റെ കൂടെ വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടിയും. ഇടയ്ക്ക് അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു,

‘അല്ലാ നീ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ നില്‍ക്കുന്നേ? ദാ, ഇത് എന്റെ മോള്‍ ശ്രീലേഖ, ഞങ്ങള്‍ ശ്രീക്കുട്ടി എന്ന് വിളിക്കും. അവളും ഇവിടെ എട്ടാം ക്ലാസ്സില്‍ ചേരാന്‍ വന്നതാണ്’

ഞാനും ശ്രീക്കുട്ടിയും മുഖമുയര്‍ത്തി നോക്കി, ഒരു പുഞ്ചിരി പങ്കുവെച്ചു. അവളുടെ തിളങ്ങുന്ന വലിയ കണ്ണുകള്‍ എന്നെ വല്ലാതെയാകര്‍ഷിച്ചു. നീണ്ട് ചുരുണ്ട മുടി രണ്ടായി പിന്നിയിട്ടിരുന്നു.

സ്‌കൂള്‍ തുറന്നതോടെ, രണ്ട് ക്ലാസ്സിലായിരുന്നെകിലും ഞങ്ങള്‍ എന്നും കാണുമായിരുന്നു. ഞാന്‍ താമസിച്ചിരുന്ന വീടിനടുത്ത് തന്നെയായിരുന്നു ശ്രീക്കുട്ടിയുടേയും വീട്. രാവിലെ എന്നും ആദ്യം വരുന്ന ആള്‍ മറ്റേയാളിനു വേണ്ടി കാത്തു നില്‍ക്കാന്‍ തുടങ്ങി. പിന്നെ കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും ഇണങ്ങിയും, പിണങ്ങിയും, ബഹളം കൂട്ടിയും ഒക്കെ സ്‌കൂളിലേക്കുള്ള യാത്ര. അധിക നാള്‍ കഴിയും മുമ്പ് ഞങ്ങളുടെ ലോകം ഞങ്ങളിലേക്ക് മാത്രം ഒതുങ്ങാന്‍ തുടങ്ങി. കോരിച്ചൊരിയുന്ന മഴയില്‍ ഒരു കുടക്കൂഴില്‍ ചേര്‍ന്ന് നടക്കുമ്പോള്‍, ക്ലാസ്സ് വിട്ട് ശ്രീക്കുട്ടി വരാനായി ഗേറ്റില്‍ കാത്തുനില്‍ക്കുമ്പോള്‍, വീട്ടിലെ റോസാച്ചെടിയിലെ ആദ്യം വിരിഞ്ഞ പൂവ് അവള്‍ക്കായി കാത്ത് വെക്കുമ്പോള്‍, അച്ഛന്‍ വാങ്ങിത്തരുമായിരുന്ന കഥാപുസ്തകങ്ങള്‍ പങ്ക് വെക്കുമ്പോള്‍ ഒക്കെ സൌഹൃദത്തിന്റെ വര്‍ണക്കൂട്ടുകളില്‍ സ്‌നേഹത്തിന്റെ പുതിയ നിറങ്ങള്‍ ചേര്‍ക്കുകയായിരുന്നു രണ്ടാളും.

പത്താം ക്ലാസ്സിലെത്തിയതോടെ രണ്ടാള്‍ക്കും കാലം ഏറെ മാറ്റങ്ങള്‍ വരുത്തി. വാചാലമായ മൌനം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാതെ പറഞ്ഞു. മനസ്സിലെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളുണ്ടായിത്തുടങ്ങി. അവധി ദിവസങ്ങളിലെ സന്ധ്യകളില്‍ കല്‍‌വിളക്കുകളില്‍ തിരി തെളിയുമ്പോള്‍, ദേവീക്ഷേത്രത്തിന്റെ വശത്തുള്ള കളിത്തട്ടിലില്‍ കാത്തിരിക്കാന്‍ തുടങ്ങി, ദേവിയെ തൊഴുവാന്‍ ചേച്ചിമാരോടൊപ്പം എത്താറുള്ള ശ്രീക്കുട്ടിയെ കാണാന്‍ വേണ്ടി മാത്രം. തൊഴുതു വലം വച്ചു വരുന്ന ശ്രീക്കുട്ടിയെ കണ്ണിമക്കാതെ നോക്കിയിരിക്കും. നീളന്‍ പട്ടുപാവാടായും, പട്ടുബ്ലൌസും ധരിച്ച്, ചുരുണ്ട മുടി കെട്ടിയിട്ട്, നെറ്റിയിലൊരു ചന്ദനക്കുറിയുമായി വരുന്ന അവളുടെ കയ്യില്‍ ഇലച്ചീന്തില്‍ പ്രസാദവും ഉണ്ടാവും. അടുത്ത് കൂടി കടന്ന് പോകുമ്പോള്‍ എനിക്കായി കരുതി വെച്ചിരിക്കുന്ന ഒരു മന്ദഹാസം ആരും കാണാതെ എനിക്ക് നല്‍കും. അപ്പോള്‍ ആ വിടര്‍ന്ന കണ്ണുകളില്‍ കാര്‍ത്തികവിളക്കുകള്‍ മുനിഞ്ഞ് കത്തുന്നുണ്ടാവും!

ദിവസങ്ങള്‍ കൊഴിഞ്ഞ് പോയത് വളരെ വേഗത്തിലായിരുന്നു. അവസാനം പത്താം ക്ലാസ്സ് പരീക്ഷയുടെ സമയം എത്തി. അവസാനത്തെ പരീക്ഷയുടെ തലേ ദിവസം അവള്‍ ജോലിക്കാരിയോടൊപ്പമാണ് അമ്പലത്തില്‍ വന്നത്. അമ്പലത്തില്‍ നിന്ന് ശ്രീക്കുട്ടി നേരേ എന്റടുത്ത് വന്നു,

‘പരീക്ഷ കഴിഞ്ഞാല്‍ പോകും അല്ലേ?’

‘ഉം...’

‘പിന്നെ...?’

‘അറിയില്ല...!’

‘ഞാന്‍.. ഞാന്‍ പ്രാര്‍ത്ഥിക്കും എന്നും’

ഇലച്ചീന്തിലെ പ്രസാദം അവള്‍ എന്റെ നേര്‍ക്ക് നീട്ടി. ഒരു നുള്ള് ചന്ദനം എടുത്ത് ഞാന്‍ നെറ്റിയില്‍ പുരട്ടി. തലയാട്ടി യാത്ര ചോദിക്കുമ്പോള്‍ ആ വലിയ കണ്ണുകളില്‍ രണ്ട് നീര്‍മണികള്‍ വീണുടയാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. ദൂരെ കല്‍‌വിളക്കുകള്‍ കരിന്തിരിയെരിയാന്‍ തുടങ്ങിയ ആല്‍ത്തറക്കപ്പുറം ശ്രീക്കുട്ടി നടന്നപ്രത്യക്ഷയാകുന്നത് ഈറനായ മിഴികളോടെ ഞാനും നോക്കി നിന്നു.

‘എന്താ ഇത്ര ആലോചന, ദാ അവര്‍ യാത്ര പറയാന്‍ വിളിക്കുന്നു’ പ്രിയതമ.

ഇതിനിടയില്‍ ശ്രീക്കുട്ടി വന്ന് എല്ലാവരേയും പരിചയപ്പെട്ടു. പിന്നെ എല്ലാവരും പുറത്തേക്ക് നടന്നപ്പോള്‍ ഏറ്റവും പിന്നിലായിരുന്ന എന്റെ അടുത്തേക്ക് ശ്രീക്കുട്ടി വന്നു.

‘കുട്ടേട്ടാ...’

‘ഉം?’

‘കുട്ടേട്ടന്‍ എന്നെങ്കിലും എന്നേ ഓര്‍ത്തിട്ടുണ്ടോ?’

‘അതിന് നിന്നെ ഞാന്‍ മറന്നിട്ടില്ലല്ലൊ ശ്രീക്കുട്ടീ’

ആ കണ്ണുകളില്‍ ഒരു വട്ടം കൂടി ആതിര നിലാവ് പരന്നു!

‘കുട്ടേട്ടാ, ഇനി...?’

‘കാണാം, എന്നെങ്കിലും, എവിടെയെങ്കിലും... ഇതുപോലൊക്കെ’.

(തുടരും) 

49 Response to "കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (അഞ്ചാം ഭാഗം)"

  1. ഹൃദ്യം!!!

    Nileenam says:

    നന്നായി എഴുതിയിരിക്കുന്നു....

    ഹംസ says:

    കാര്‍ത്തികവിളക്കുകള്‍ കൂടുതല്‍ കൂടുതല്‍ രസകരമായി വരുന്നു. നല്ല സുഖമുള്ള വായന. വിവരണങ്ങള്‍ കണ്ണില്‍ കാണുന്നപോലെ തന്നെ. ബാക്കി ഭാഗങ്ങള്‍ക്കായ് കാത്തിരിക്കുന്നു.

    തുടരുക നല്ല സുഖമുള്ള കഥയാണ്‌ .....കുറെ കൂടി മിനുക്കാന്‍ ശ്രമിക്കണം

    കൃഷ്ണകുമാര്‍,
    നിലീനം,
    ഹംസ,
    പാവപ്പെട്ടവന്‍,

    ഇവിടെയും എത്തിയതിനും അഭിപ്രായം അറിയിച്ചതിനും ഏറെ നന്ദി.

    കാര്‍ത്തിക വിളക്കുകള്‍ കൂടുതല്‍ മിഴിവാര്‍ന്നു തെളിയുന്നു! ലളിതമായ അവതരണ രീതിയിലൂടെ മനം കവരുന്ന രചന....തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    അവതരണം നന്നായിട്ടുണ്ട്.
    ആശംസകള്‍..

    ക്ഷണപ്രകാരം വന്നു ഹാജര്‍ വെക്കുന്നു..
    പോസ്റ്റുകള്‍ വായിച്ചിട്ട് വിശദമായി അഭിപ്രായം എഴുതാം..
    ആശംസകള്‍ അറിയിക്കട്ടെ!

    അനിലേട്ടാ....
    ആശംസകൾ!

    ‘അതിന് നിന്നെ ഞാന്‍ മറന്നിട്ടില്ലല്ലൊ ശ്രീക്കുട്ടീ’

    ishtaayi

    ആശംസകള്‍...........

    കുഞ്ഞൂസ്സ്, ജയന്‍, മേയ്‌ഫ്ലവര്‍, ദി മാന്‍, ഉമേഷ്: സന്തോഷം, ഒപ്പം നന്ദിയും. തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കില്ലേ?

    നൌഷാദ്: സന്തോഷം, വന്നുവല്ലോ. വീണ്ടും വരിക, അഭിപ്രായങ്ങള്‍ അറിയിക്കുക.

    pazhya kalaththilekkoru thirich pokk alle

    ‘ഞങ്ങളുടെ പരിഭ്രമം കണ്ടതോടെ മറ്റുള്ളവരും അടുത്തെത്തി. വായിലെ മുറുക്കാന്‍ചണ്ടി സ്റ്റേജിന് പുറത്തേക്ക് നീട്ടിത്തുപ്പി നടിയുടെ അമ്മയും ഞങ്ങളുടെ നേര്‍ക്ക് എത്തി. ഇനി താമസിച്ചാല്‍ കുത്തിന് പിടി കിട്ടും എന്ന കാര്യം ഉറപ്പ്. ഒപ്പം നടിയുടെ അമ്മയുടെ വായില്‍ നിന്നു വീഴാനിടയുള്ള തെറിയുടെ കാഠിന്യത്തെക്കുറിച്ചുള്ള ഓര്‍മ്മ നട്ടെല്ലില്‍ ഒരു തണുപ്പായി പടരാനും തുടങ്ങി. പിന്നെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല, നായകനായ പ്രസിഡന്റിന്റെ കയ്യിലെ മോതിരവും, സെക്രട്ടറിയായ എന്റെ കയ്യിലെ വാച്ചും പണയമായി അടുത്ത വീട്ടിലെ ജോസച്ചായന്റെ വീട്ടിലെത്തി! കിട്ടിയ പൈസ എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കി കഴിഞ്ഞപ്പോള്‍ നാടകത്തിലില്ലാത്ത ഒരു വിഷാദരംഗം അഭിനയിച്ചു തീര്‍ത്ത ആശ്വാസത്തില്‍ ആയിരുന്നു ഞങ്ങൾ’
    നല്ലമലയാളത്തിൽ നല്ലൊരു എഴുത്ത്....
    വൈഖരിയിലെ കാർത്തികവിലക്കുകളിലൂടെ കണ്ണോടിച്ചപ്പോൾ കാണാൻ കഴിഞ്ഞതിതാണ് ...കേട്ടൊ അനിൽ കുമാർ

    ‘ബിലാത്തിപ്പട്ടണം’,ജമാല്‍:
    ഈ സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി.

    dreams says:

    ഒരു പാടുകാലം കഴിഞ്ഞ്‌ എവിടെയെങ്കിലും വെച്ച് കൂടെ പഠിച്ചിരുന്ന കൂട്ടുക്കാരിയെ കണ്ടാല്‍ അതും നമ്മോളോട് നല്ല സുഹൃത്ത് ബന്ധം പുലര്‍ത്തിയിരുന്ന വെക്തിയാണെങ്കില്‍ തീര്‍ച്ചയായും പഴയ ഓര്‍മകളുടെ വാതില്‍ തുറക്കപ്പെടും. അങനെ ഒരു ഓര്‍മകളിലേക്ക് എത്തിച്ചതിനു ഒരുപാടു നന്ദി......
    ബാക്കി ഭാഗങ്ങള്ക്കായ് കാത്തിരിക്കുന്നു എന്‍റെ എല്ലാ ആശംസകളും

    കുടുതല്‍ പ്രകാശം പരത്തിത്തുടങ്ങി....
    അടുത്ത ഭാഗത്തിനായി...
    ആശംസകള്‍.

    Manoraj says:

    കാർത്തികവിളക്കുകൾ കൊള്ളാം. ഇതിന് മുൻപും ഇവിടേ വന്നിട്ടുണ്ടെന്ന് തന്നെ വിശ്വാസം. ഇനി കാണാം.. കാർത്തികവിളക്കുകൾ കാണാൻ വരാം

    ഗീത says:

    ഈ ഭാഗമേ വായിച്ചുള്ളൂ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കികൂടി വായിക്കാം.

    Unknown says:

    ഈ ഭാഗമേ വായിച്ചുള്ളു നന്നായി അവതരിപ്പിച്ചു.
    പോയകാലത്തിന്റെ മധുര സ്മരണ യിൽ ഇത് എഴുതിയപ്പോൾ എന്നെപ്പോലേ പലരുടെയും മനസ്സിനേ അതു തൊട്ടിട്ടുണ്ടാവാം .... ആശംസകൾ

    അവതരണം നന്നായിട്ടുണ്ട്.
    ആശംസകള്‍..

    ഫാസില്‍: ഇത്തരം കുറേ നല്ല ഓര്‍മ്മകള്‍ കാത്തുവെക്കുന്നതും ഒരു സുഖമല്ലേ? നന്ദി.

    റാംജി: നല്ല വാക്കുകള്‍ സന്തോഷം തരുന്നു.

    മനോരാജ്: വന്നിരുന്നു, ഇനിയും വരിക.

    ഗീത: ഈ വരവില്‍ ഏറെ സന്തോഷം. വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കുക.

    പാലക്കുഴി: വായിക്കാനും അഭിപ്രായം അറിയിക്കാനും സമയം കണ്ടെത്തിയതിനു നന്ദി.

    ലക്ഷ്മി: ഏറെ നന്ദി. ഇനിയും ഇതുവഴി വരുമല്ലോ?

    ഇത് , ഇത് ... ശ്രീക്കുട്ടിയല്ലേ?

    എട്ടാം ക്ലാസ്സിൽ വെച്ചെ കണ്ണുകളിലെ തിളക്കം തിരിച്ചറിയാൻ കഴിയുമോ…?
    തിരിച്ചറിഞ്ഞാലും അറിഞ്ഞില്ലേലും സഭവം കലക്കി ട്ടോ.

    പ്രിയ സാദിക്, എട്ടാം ക്ലാസ്സില്‍ വെച്ചേ മനസ്സില്‍ തടഞ്ഞ ആ കണ്ണുകളുടെ തിളക്കം ഇപ്പോഴും മനസ്സിലെവിടെയോ ഉണ്ട് കേട്ടൊ :).

    അനില്‍ മനോഹരമാണ് വൈഖരിയിലെ ’പോസ്റ്റുകള്‍
    കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (അഞ്ചാം ഭാഗം)
    വരെ വായിച്ചു ശ്രീകുട്ടിയെ വീണ്ടും കണ്ടു അല്ലേ? :)

    കുട്ടേട്ടന്‍ എന്നെങ്കിലും എന്നേ ഓര്‍ത്തിട്ടുണ്ടോ?’
    ‘അതിന് നിന്നെ ഞാന്‍ മറന്നിട്ടില്ലല്ലൊ ശ്രീക്കുട്ടീ’
    ആ കണ്ണുകളില്‍ ഒരു വട്ടം കൂടി ആതിര നിലാവ് പരന്നു!

    ആ ആതിര നിലാവ് വായനക്കാരുടെ മനസ്സില്‍ വരെ പരന്നു എന്നതാണീ പോസ്റ്റിന്റെ വിജയം
    ഭാവുകങ്ങള്‍

    :)

    മാണിക്യം: ചേച്ചീ, ഈ നല്ല വാക്കുകള്‍ക്ക് എന്താണ് ഞാന്‍ മറുപടി പറയുക... ഇല്ല, ഒന്നുമില്ല, ഏറെ സന്തോഷം എന്ന് മാത്രം പറയട്ടെ.

    ആഞ്ജല: ഈ നല്ല പുഞ്ചിരിക്ക് നന്ദി പറയാതെ വയ്യല്ലൊ:).

    nannayittundu masheeeee
    all the best

    അതീവ ഹൃദ്യം....ലളിതം മനോഹരം.......സസ്നേഹം

    മുഴുവൻ ഞാൻ വായിച്ചില്ല...
    ഈ ഭാഗം വളരെ നന്നായി എഴുതിയിട്ടുണ്ട്....
    ബാക്കിയുള്ളത് വായിച്ചിട്ട് വീണ്ടും വരാം....

    ആശംസകൾ....

    നിഷാം, യാത്രികന്‍, വി. കെ. : ഇവിടെ എത്തിയതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി.

    നല്ല എഴുത്ത്..
    തുടരുക..


    ഭാവുകങ്ങള്‍..

    മുഖ്താര്‍: നല്ല വാക്കുകള്‍ക്ക് നന്ദി.

    ആദ്യമായിട്ടാണ് കേട്ടോ

    ആയിരത്തൊന്നാം രാവ്: സന്തോഷം, വന്നല്ലൊ... വരണം ഇതുവഴി വീണ്ടും.

    Vayady says:

    "കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
    വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി...
    നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍
    നിറയുന്ന കണ്ണൂനീര്‍‌ത്തുള്ളിപോലെ...."
    (കടപ്പാട്: മുരുകന്‍ കാട്ടാക്കട)

    നന്നായി എഴുതിയിരിക്കുന്നു
    എല്ലാ ആശംസകളും

    വായാടീ: “ഓര്‍മ്മിക്കുവാന്‍ നിനക്കെന്തു ഞാന്‍ നല്‍കണം, ഓര്‍മ്മിക്കണം എന്ന വാക്ക് മാത്രം”, അല്ലേ? :)

    മന്‍സൂര്‍ ആലുവീള: ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. ഇനിയും വരിക.

    കാര്‍ത്തിക വിളക്കിലെ കഥാനായകനെ
    തപ്പി ഞാന്‍ കുറച്ചു ദിവസമായി
    നടക്കുകയായിരുന്നു ; എന്‍റെ ബു ലോകത്തില്‍
    വന്നു എന്ന് മനസ്സിലായി .എന്നാല്‍ ഒന്നിനും
    അഭിപ്രായും എഴുതി കണ്ടില്ല ; ഞാനും കുറച്ചു
    കഥകള്‍ എഴുതിയിട്ടുണ്ട്.അപ് ലോഡ് ചെയ്യാന്‍
    കുറെ സമയം വേണ്ടതുകൊണ്ട് തല്‍ക്കാലും വേണ്ട
    എന്ന് കരുതി
    കാര്‍ ത്തിക വിളക്ക് നന്നായിരിക്കുന്നു .
    വീണ്ടും വരാം ;

    കുസുമം: ഇങ്ങോട്ടുള്ള ഈ വരവ് ഏറെ സന്തോഷം തരുന്നു. താമസിയാതെ തന്നെ ഞാന്‍ വായിക്കുന്നുണ്ട്, തീര്‍ച്ചയായും എന്റെ അഭിപ്രായങ്ങളും അറിയിക്കാം.

    വീണ്ടും വരില്ലേ?

    i came to read
    the next
    episode

    കാര്‍ത്തിക വിളക്കുകള്‍ ഇനിയും ഒരായിരം കണ്ണുകള്‍ തുറക്കട്ടെ...ആശംസകള്‍

    സിദ്ധിക്‌ജീ: ആശംസകള്‍ക്ക് നന്ദി. ഇനിയും വരിക.

    Unknown says:

    അനില്‍ കുമാര്‍ ... എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം

    അവസനഭാഗം മാത്രമേ വായിച്ചിട്ടുള്ളു. അതുകൊണ്ട് കഥയെ കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലല്ലോ. നല്ല അവതരണ ശൈലിയും ലളീതമായ ഭാഷയും.. ആശംസകള്‍...

    വിവരണങ്ങള്‍ ഹൃദ്യം!

    കാര്‍ത്തിക വിളക്കുകള്‍ തുറക്കട്ടെ!!!!

    പാലക്കുഴി: വന്നല്ലൊ, സന്തൊഷം. സമയം പോലെ വായിച്ച് അഭിപ്രായം അറിയിക്കില്ലേ?

    രവികുമാര്‍: നന്ദി.

    Vayady says:

    ആദ്യം ശോഭേച്ചി, പിന്നെ ജാസ്മിന്‍, ഇപ്പോള്‍ ദേ ശ്രീക്കുട്ടിയും. ഈ കാര്‍ത്തികവിളക്കു തീരുമ്പോഴേയ്ക്കും ഞാന്‍ എന്തൊക്കെ കാണണമെന്റീശ്വരാ.....:)

    എന്ത് ചെയ്യാനാ വായാടീ, ദാ എന്റെ ശ്രീമതി പഞ്ഞിരിക്കുന്നു ‘മതി മതി ഓര്‍മകള്‍ അയവിറക്കിയത്’ എന്ന്. അപ്പോള്‍ ഇനി അധികം ഇല്ല ട്ടോ :).

    പിന്നെ ഈ നല്ല വാക്കുകളൊക്കെ ഏറെ സന്തോഷം തരുന്നുണ്ട് കേട്ടോ.

    അനിതാ, ഹൃദയം കൊണ്ടാണ് ഞാന്‍ എഴുതാറുള്ളത്; ബുദ്ധി കൊണ്ടല്ല. ചിലര്‍ക്കെങ്കിലും അവ ഇഷ്ടമാകുന്നു എന്നറിയുന്നത് ഏറെ സന്തോഷകരം.

    ഇവിടെ സന്ദര്‍ശിച്ചതിനും, അഭിപ്രായം അറിയിച്ചതിനും ഏറെ നന്ദി.

Post a Comment

Related Posts Plugin for WordPress, Blogger...