ചുവരുകളുടെ ചുംബനങ്ങള്‍




എനിക്കിനിയും നിന്നെ മനസ്സിലാകുന്നില്ലല്ലോ.. ഞാന്‍ അറിഞ്ഞ ആളല്ല നീ...'


മാളവികയുടെ  വയറിലെ കൊച്ചു സിന്ദൂരപ്പൊട്ടുപോലെ പടര്‍ന്ന ചുവന്ന മറുകിനു ചുറ്റും വൃത്തം വരച്ചു കൊണ്ടിരുന്ന അനിരുദ്ധന്‍റെ വിരല്‍ ഒരു നിമിഷം നിഛലമായി. അവന്‍ മുഖമുയര്‍ത്തി ചോദ്യ ഭാവത്തിൽ അവളെ നോക്കി... നിര്‍വ്വികാരത നിഴൽ വിരിക്കാൻ തുടങ്ങുന്ന മുഖത്തോടെ അവൾ പറഞ്ഞു..


ഞാന്‍ അറിഞ്ഞെന്നു കരുതിയ ആളേ അല്ല നീ... നിന്‍റെ ജീവിതത്തിൽ ഒരുപാടു സ്ത്രീകള്‍ഒരുപാടു ബന്ധങ്ങള്‍...
 
ഏതോ ആലയില്‍ ചുട്ടുപഴുത്ത ഇരുമ്പ് കഷണത്തിൽ നിന്നും ചിതറി തെറിച്ച തീപ്പൊരികള്‍ പോലെ അവളുടെ വാക്കുകള്‍ ഹൃദയത്തിൽ വന്നു വീണു. അയാള്‍ പെട്ടെന്ന് കൈ പിന്‍വലിച്ചു. പിന്നെ നിവര്‍ന്നു കിടന്നു കണ്ണുകൾ അടച്ചു. ഏതോ വ്യഥയില്‍ അടഞ്ഞ പോളകള്‍ക്കുള്ളിൽ കണ്ണുകൾ പിടഞ്ഞു. കണ്‍കോണിൽ ഉരുണ്ടുകൂടുന്നൊരു നീര്‍ത്തുള്ളിയുടെ നനവ്‌ പടര്‍ന്നു.


ഞാന്‍ നിന്നെ നോവിച്ചോ?‘


കഷണ്ടി കയറി തുടങ്ങിയ നെറ്റിയില്‍ മാളവികയുടെ വിരലുകൾ അലസമായി അലഞ്ഞു.

മാളൂനീ എന്നെ പൂര്‍ണ്ണമായും അറിയണം എന്നെനിക്ക് തോന്നി. അതുകൊണ്ടല്ലേ ഞാന്‍ എല്ലാം നിന്നോടു പറഞ്ഞത്... ഈ കാലത്തിനിടയില്‍ എന്റെ ജീവിതത്തില്‍ വന്നുപോയവരെ കുറിച്ചു എല്ലാം.. എല്ലാത്തരം ബന്ധങ്ങളും. അതെല്ലാം രസമുള്ള കഥകൾ പോലെ നീ കേട്ടിരുന്നതല്ലേ?’
 

'ശാന്തമായി കുഞ്ഞലകളുമായി ഒഴുകുന്ന അരുവിയെ പോലെ ആയിരുന്നു നീ എനിക്ക്. വെറുതെ അതിന്‍റെ ഓരത്തങ്ങനെ നോക്കിയിരിക്കാനെ ആദ്യം തോന്നിയുള്ളൂ... പിന്നെ പിന്നെ  അതില്‍ നിറയെ കണ്ണീരെന്നറിഞ്ഞപ്പോൾ, ആരൊക്കെയോ തീര്‍ത്ത മുറിപാടുകളുടെ അഗാധമായ തടങ്ങൾ കണ്ടപ്പോൾ, അതിനൊപ്പം ഒഴുകി ഒരു തെളിനീരുറവയാക്കാനാണ് ഞാൻ ശ്രമിച്ചത്..

'പക്ഷെ, ലോകത്തെ എല്ലാ പങ്കുവെയ്ക്കലിലും ഒരു ഭയം ഒളിഞ്ഞിരുപ്പുണ്ട്. എന്തിന്, സുഹൃത്തിനായി മദ്യം ഒഴിക്കുമ്പോഴും നമ്മള്‍ ഒത്തു നോക്കും ഒന്നിൽ കുറഞ്ഞുപോയോ എന്ന്. പ്രണയത്തിനും ആ ഭയം ഉണ്ട് ... എനിക്കത് താങ്ങാൻ വയ്യ.

'മാളൂ, എന്നില്‍ വന്നുപോയവര്‍ക്കൊക്കെ വേണ്ടിയിരുന്നത് പലതായിരുന്നു.. അവരിലൊക്കെ ഞാനും കണ്ടെത്തിയത് ഞാന്‍ ആഗ്രഹിച്ചവയിൽ ചിലതൊക്കെ മാത്രം. പക്ഷെ എന്‍റെ ഈ കുട്ടിമാളു, ഞാന്‍ ആഗ്രഹിച്ച എന്‍റെ പെണ്ണാണ് നീ... മൈ കമ്പ്ലീറ്റ്‌ വുമൺ. ബാല്യത്തിൽ പോലും അറിയാതെപോയ സ്നേഹവും വാത്സല്യവും ആയിരിക്കാം എല്ലാവരിലും ഞാൻ തിരഞ്ഞത്‌. അത് മാത്രം എനിക്ക് കിട്ടിയതുമില്ല. അതുകൊണ്ടാവാം അവരൊക്കെ നിന്നെപോലെ എന്നെ അറിയാതെ പോയത്... നിന്നില്‍ നിന്ന് എനിക്കത് അനുഭവിക്കാന്‍ കഴിയുന്നു ... എനിക്കെന്നെത്തന്നെ മനസ്സിലാക്കാൻ കഴിയുന്നു. ഞാന്‍ ഇപ്പോഴാണ്‌ പ്രണയം എന്തെന്നറിയുന്നത്.. എന്നോടൊത്തു നീയില്ലെങ്കില്‍ ഞാൻ ഒന്നുമല്ലാതായിപ്പോകും.'


മാളവികയുടെ ചുണ്ടുകള്‍ അവന്‍റെ കണ്ണുകളിൽ അമര്‍ന്നു.

അനീഎന്നേക്കാള്‍ നന്നായി നിന്നെ ആരാണ് അറിയുകമാതൃഭാവം കൂടി താൻ സ്നേഹിക്കുന്ന പെണ്ണിൽ നിന്ന് അറിയാനും അനുഭവിക്കാനും കഴിഞ്ഞാൽ മാത്രമേ പുരുഷന് അവള്‍ എല്ലമാവുകയുള്ളു. തിരിച്ചും അങ്ങനെയാണ്. അപ്പോള്‍ അവര്‍ക്കിടയിൽ പ്രണയത്തിന്‍റെ കടൽ ഉണ്ടാവും.'

'ഉം.... നീ കേട്ടിട്ടില്ലേ ലവ് തിയറി? ലസ്റ്റും, അട്രാക്ഷനും കടന്ന് ഇന്റിമേറ്റായ അറ്റാച്ച്മെന്‍റിൽ എത്തുന്നതാണ് യാഥാര്‍ത്ഥ പ്രണയം. ശാസ്ത്രം പറയുന്നത് പ്രണയിക്കുന്നവരില്‍ ഓക്സിടോസിൻ എന്ന ഹോർമോൺ ധാരാളം ഉണ്ടാകും എന്നാണു. ഇത് നല്ല വേദനസംഹാരി കൂടിയാണ്. അതുകൊണ്ടാണത്രെ പ്രായമായാലും തീവ്രമായി പ്രണയിക്കുന്ന സ്ത്രീകളെ ശാരീരിക വേദനകൾ അലട്ടാത്തത്.

'എനിയ്ക്ക് വയസ്സാകട്ടെ, അപ്പോള്‍ പറയാം തിയറി ശെരിയാണോ എന്ന്.'

'വേണ്ട ഇപ്പോള്‍ ഒന്ന് നോക്കട്ടെ' അയാള്‍ ചിരിച്ചുകൊണ്ട് അവളെ വലിച്ചടുപ്പിച്ചു.  

അവളുടെ മാറിലെ ചൂടില്‍ അവനൊരു കുഞ്ഞായി.

'നമ്മളിങ്ങോട്ട് വന്നത് എന്തിനാണെന്ന് നീ മറന്നോ?'


അവന്റെ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി വിരിഞ്ഞു.

'എപ്പോഴും പെയ്യുന്ന ‘അകുംബയിലെ‘ മഴയിൽ കെട്ടിപ്പിടിച്ചു നടക്കാൻ അല്ലേ?'
 
'പോടാ ...ഇന്നലകളില്‍ മാത്രം ജീവിച്ച് നീ നിന്‍റെ കഴിവുകൾ എല്ലാം നശിപ്പിക്കും...'


എന്തോ പറയാന്‍ തുടങ്ങിയ അനിരുദ്ധന്‍റെ ചുണ്ടുകളിൽ അവൾ വിരൽ ചേര്‍ത്തു,

'വേണ്ടമനസ്സ് ശൂന്യമാണ്, ഒന്നും എഴുതാന്‍ കഴിയില്ലെന്ന പതിവ് പല്ലവിയല്ലേ?'
 
എത്രയോ നാളായി ഒന്നും എഴുതാതെ വിണ്ടുണങ്ങിയ മനസ്സുമായി തിരക്കുകളില്‍ അലയുകയായിരുന്നു. അപ്പോഴാണ് മാളവിക പറഞ്ഞത്,

നീ വരൂ... ഈ മഴക്കാടുകളിലേക്ക് ... എന്‍റെ സാമീപ്യം മഴപോലെ നിനക്ക് ഹൃദ്യമല്ലേ? തീര്‍ച്ചയായും ഈ യാത്രയിൽ നിന്‍റെ ഏറ്റവും പ്രിയപ്പെട്ട കഥ എഴുതാൻ കഴിയും. വരണം .... ഞാന്‍ കാത്തിരിക്കും...


വര്‍ഷം മുഴുവൻ മഴ പെയ്യുന്നഎപ്പോഴും ഇരുള്‍ പരത്തുന്ന വന്മരങ്ങള്‍ക്ക് താഴെ ഇണചേരുന്ന രാജവെമ്പാലകളുള്ള കാടുകളാല്‍ നിറഞ്ഞ കർണാടകയിലെ ഈ ഒറ്റപ്പെട്ട സ്ഥലം തിരഞ്ഞെടുത്തതു മാളവിക ആയിരുന്നു. ഹോംസ്റ്റേ ശരിയാക്കിയിട്ട് അവൾ പറഞ്ഞു,

'അവിടെ ചെന്ന് മഴയും കണ്ട് മടി പിടിച്ചു കിടക്കാം എന്ന് കരുതേണ്ട കേട്ടോ.'

ഹോംസ്റ്റേക്കായി കിട്ടിയ പഴയ വീടിന്‍റെ നിറം മങ്ങിയ ജനൽ ചില്ലുകളിൽ മഴത്തുള്ളികൾ വീണു ചിതറാൻ തുടങ്ങി.
 
'അനീ ...ഞാനൊരു കഥ പറയട്ടേ ... വീടന്‍റെ ഏകാന്തതയിൽ ഭിത്തികളോടു മാത്രം കാര്യം പറഞ്ഞുംസ്വപ്നങ്ങള്‍ പങ്കുവെച്ചും വീടിന്‍റെ ഒരു ഭാഗം മാത്രമായിപ്പോയചുവരുകള്‍ മാത്രം കൂട്ടുകാരായ ഒരു പെണ്ണിന്റെ കഥ?'


തല ചരിച്ച് അനിരുദ്ധൻ മാളവികയുടെ കണ്ണുകളിലേ വരണ്ട ശൂന്യതയിലേക്ക് നോക്കി, പിന്നെ അവളേ ചേര്‍ത്തു പിടിച്ചു. അവന്‍റെ നെഞ്ചിൽ ചാരിയിരുന്നു അവൾ പറഞ്ഞു തുടങ്ങി ...

ബാല്യം തൊട്ടേ അവളുടെ ജീവിതം പങ്കു വെച്ചെടുത്തത് ഒരുപാടു വീടുകള്‍ ആയിരുന്നു. എപ്പോഴും പുകയുന്ന അടുക്കളയുള്ള പുഴവക്കത്തെ വലിയ വീട്ടിലേക്കു വലതുകാല്‍ വെച്ച്  കയറി ചെന്നപ്പോള്‍ അതൊരാളിന്‍റെ ഹൃദയത്തിലെയ്ക്കും കൂടിയാണെന്ന് അവൾ വിചാരിച്ചു. സ്നേഹവാത്സല്യങ്ങളുടെ തണലില്‍ നിന്നും വന്നവളെ  കാത്തിരുന്നത് ഒറ്റപ്പെടലിന്‍റെ ഇരുട്ടുമുറികൾ ആയിരുന്നു.

പല നഗരങ്ങളില്‍ പഠിച്ചു വളര്‍ന്നവൾ ഏറെയിഷ്ടത്തോടെ തനി ഗ്രാമജീവിതത്തിന്‍റെ ഭാഗമായി.  തന്നെ കൂടുതല്‍ അറിയുമെന്നവൾ ഓരോ രാത്രി അവസാനിക്കുമ്പോഴും ആശ്വസിച്ചു. പക്ഷെ എന്തുകൊണ്ടോ ഓരോ ദിവസവും നാളത്തെക്കുള്ള ജീവിതത്തിന്‍റെ തയ്യാറെടുപ്പുകൾ മാത്രമായി. വല്ലപ്പോഴും ഉതിര്‍ന്നു വീഴുന്ന വാക്കുകളിലേയ്ക്ക് പിന്നെ ജീവിതവും ചുരുങ്ങി പോയത് അവൾ പോലും അറിഞ്ഞില്ല. നിര്‍വ്വികാരതയിൽ തളർന്നുറങ്ങിയ ഏതോ ദിവസത്തിലാണവൾ അറിഞ്ഞത് അവർക്കു സ്വന്തമായി ഒരു വീടുണ്ടാകാൻ പോകുന്നു!

പകല്‍സ്വപ്നങ്ങളിൽ അവൾ സ്വപ്നവീടിന്‍റെ ഓരോ മുറിയിലും കയറി ഇറങ്ങി... മുകളിലെ മുറിയിലെ ആട്ടുകട്ടിലിൽ പുസ്തകം വായിച്ചു കിടന്നു.. മുല്ലമൊട്ടുകൾ വിരിയുന്ന ജനാലയ്ക്കരികിലെ കട്ടിലിൽ ചിത്രതുന്നലുള്ള തലയിണകൾ അടുക്കി വെച്ചു... കുളികഴിഞ്ഞ് താൻ മാത്രമുള്ള അടുക്കളയിൽ ജോലിചെയ്യുമ്പോൾ പുറകിലൂടെ വന്നു ചേര്‍ത്ത് പിടിച്ചു കഴുത്തിൽ ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളിൽ അദ്ദേഹം മുഖം അമര്‍ത്തി ചുംബിക്കുന്നതോര്‍ത്തു ലജ്ജിച്ചു..  

പക്ഷെ പുതിയ വീട്ടില്‍ ജീവിതം പഴയതിന്‍റെ തുടര്‍ച്ച മാത്രമായി കടന്നുപോയി. അവള്‍ സ്വയം സംസാരിച്ചു ജീവനുണ്ടെന്നു ബോധ്യപ്പെട്ടു.
 
മഞ്ഞവെളിച്ചം നിറഞ്ഞ ഏതോ തുരങ്കത്തിലൂടെ ഒരുപാടു ദൂരം സഞ്ചരിച്ച ഉറക്കത്തിനും ഉണർവ്വിനും ഇടയിലെ ഒരു പകലിൽ ആണ് ആദ്യം ഉറക്കുമുറിയിലെ ചുവര്‍ അവളോടു സംസാരിച്ചത്..


എന്നെ വിട്ടു പോകാന്‍ തോന്നിയോ നിനക്ക്...?‘

ങേ.. ഞാനോ.. എവിടെപോയി..?‘


ഞാന്‍ അതിനെങ്ങും പോയില്ലല്ലോ.. നീയെന്തിനാ വെറുതെ മുഖം വീര്‍പ്പിക്കുന്നത്?‘ അവള്‍ പിറുപിറുത്തു.


ജനാലക്കപ്പുറത്ത് എങ്ങു നിന്നോ പറന്നു വന്ന രണ്ടു വണ്ണാത്തിക്കിളികള്‍ കൊത്തിപ്പെറുക്കി നടന്നു.


നോക്ക് നീ കണ്ടില്ലല്ലോ..അവരുടെ കൂട്..അതാ സിറ്റ്ഔട്ടില്‍ തൂങ്ങി കിടക്കുന്നു.

അയ്യോടാ..ഞാന്‍ കണ്ടില്ല കേട്ടോ..

അവള്‍ വേഗം എണീറ്റ്‌ പുറത്തേയ്ക്ക് നടന്നു. മുറ്റത്തെ മാവിന്‍ ചോട്ടിൽ നിന്ന് വീടിനെ നോക്കി. നല്ല പ്രകാശമുള്ള മുറ്റം ആയിരുന്നു... ഇന്ന് ആകെ മങ്ങിയിരിക്കുന്നു.. വീട് മൌനമായി കരയുന്നപോലെ.

സിറ്റൌട്ടിന്റെ കോണിൽ കാറ്റത്താടുന്ന കിളിക്കൂട്.

ഇതെന്താ.. മാളുചെച്ചി ഒറ്റയ്ക്ക് സംസാരിക്കുന്നത്? അടുത്ത വീട്ടിലെ സുമ വിളിച്ചു ചോദിച്ചത് അവൾ കേട്ടില്ല.


ഇരുള്‍ വീണു തുടങ്ങിയപ്പോൾ അവൾ യാന്ത്രികമായി അകത്തേക്ക് നടന്നു. 

'നിനക്ക് തണുക്കും എന്റടുത്തു വന്നിരിക്കു... എന്നോടു ചേര്‍ന്ന്.'
ചുവർ അവളോട് പറഞ്ഞു.
 
അവള്‍ ഉറക്കുമുറിയിലെ ചുവരിനോടു ചേര്‍ന്നിരുന്നു. നനുത്ത ചൂടു അവളുടെ ദേഹത്ത് പടര്‍ന്നു.. മണ്ണിന്റെ മണമുള്ള ശ്വാസം അവളെ തഴുകി..


പരുപരുത്ത കൈകള്‍ കൊണ്ട് ചുവർ അവളെ ചേര്‍ത്തുപിടിച്ച് ചോദിച്ചു,

'നിനക്ക് മരിക്കാന്‍ ഇപ്പോഴും തോന്നുന്നുണ്ടോ..?'

ഇല്ലെന്നവള്‍ മെല്ലെ തലയാട്ടി..
 
അവള്‍ വസ്ത്രങ്ങൾ ഓരോന്നായി ഊരി എറിഞ്ഞു. പിന്നെ തണുത്ത തറയില്‍ കമഴ്ന്നു കിടന്നു. അവളുടെ മേല്‍ കല്ച്ചുമരുകൾ ഒന്നൊന്നായി അമര്‍ന്നു...'

'എത്ര വര്‍ഷങ്ങൾ അങ്ങനെ പോയി എന്നെനിക്കറിയില്ല അനീ... ഇപ്പോള്‍ നിന്റടുത്തിങ്ങനെ കിടക്കുമ്പോൾ ഞാൻ ആ ദിവസങ്ങൾ ഓര്‍ത്തുപോകുന്നു.‘


നിരന്തരമായി നമ്മുടെ ശ്വാസനിശ്വാസങ്ങള്‍ ഏല്‍ക്കുന്ന എതൊന്നിനും നമ്മോടു അദമ്യമായ ഒരിഷ്ടം ഉണ്ടാകും അല്ലെവീടിനും ചുവരുകള്‍ക്കും എല്ലാം... ഒറ്റപ്പെടലില്‍ ചുരുണ്ട് കൂടുമ്പോൾ അവയും നമ്മോടൊപ്പം ദുഖിക്കുന്നുണ്ടാകും... പറയുവനാകാത്ത ആയിരം വാക്കുകള്‍ കൊണ്ട് നമ്മളെ തഴുകുന്നുണ്ടാകും.'
 
നേര്‍ത്ത് പെയ്തിരുന്ന മഴക്ക് താളം തെറ്റി. മുറ്റത്തെ മരങ്ങളിൾ മഴ നൃത്തം വെച്ചു. അകലെ ഇരുള്‍ നിറഞ്ഞ മാളങ്ങളിൽ നിന്നും രാജവെമ്പാലകൾ ഇണകളെതേടുന്ന സീല്‍ക്കാരങ്ങൾ കാറ്റിൽ  നിറഞ്ഞു. അനിരുദ്ധന്റെ കയ്ക്കുള്ളിലെ മാളവികയുടെ ശരീരം തണുത്തു വിറച്ചു. അവളെ ഒന്നുകൂടി തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു അയാൾ പറഞ്ഞു,


'ഇനിയെന്നും ഞാനുണ്ടാകും... കാറ്റായ്കനവായ്നിന്നെ തഴുകിനിനക്ക് ചുറ്റും പ്രണയത്തിന്റെ കടലായ്‌, ഈ ശ്വാസം നില്യ്ക്കുവോളം നിന്നെയും നിന്‍റെ ഭ്രാന്തുകളെയും എനിക്കു വേണം...‘
അവള്‍ ഇരുകൈകൊണ്ടും അനിരുദ്ധന്റെ മുഖം മാറിൽ ചേര്‍ത്ത് പിടിച്ചു. പാല്‍നുരയില്ലാത്ത ചുണ്ടുകൾ അവളുടെ മാറിൽ അരിപ്പൂക്കൾ ഉതിര്‍ത്തു...  വിരല്‍ത്തുമ്പുകൾ ചുവന്ന മറുകിനെ തലോടി താഴ്വാരങ്ങളിലലഞ്ഞു... ദര്‍ഭപ്പുല്ലുകളിൽ അവ മോതിരവളയങ്ങൾ തീര്‍ത്തു ... ചെറു നനവുകള്‍ നീരുറവകളായി ... പ്രണയത്തിന്‍റെ ഉടലുകൾ തീര്‍ത്ത രണ്ടു മഴനൂലുകൾ പോലെ അവർ ഒന്നായി ഒഴുകി... നനഞ്ഞൊട്ടിയ ശരീരങ്ങളില്‍ നിന്നും വിയര്‍പ്പുമണികൾ ഉരുണ്ടു വീണു..


'മാളു എനിക്കിപ്പോള്‍ ഒരു കഥ എഴുതാൻ തോന്നുന്നു...'

മാളവിക അയാളുടെ ചുണ്ടില്‍ അമര്‍ത്തി ഉമ്മ വെച്ചു. റൈറ്റിങ് പാടുംപേനയും അനിരുദ്ധന്റെ മുന്നിലേക്ക്‌ നീക്കിവെച്ചു.

കമഴ്ന്നു കിടന്ന അനിരുദ്ധന്റെ കഴുത്തില്‍ മുഖം ചേര്‍ത്ത്‌നഗ്നമായ പുറത്ത്‌ മാറമര്‍ത്തി അവൾ കിടന്നു.
 
ചുവരുകളുടെ ചുംബനങ്ങള്‍‘. എന്നെഴുതിയ തലക്കെട്ടിനു താഴെ അയാളുടെ വിരലുകൾ മെല്ലെ ചലിച്ചു തുടങ്ങി. ഒഴുക്ക് നിലച്ച പുഴയ്ക്ക് പുതുമഴയിൽ ജീവൻ വെച്ചതു പോലെ അനിരുദ്ധന്റെ മനസ്സ് ഒഴുകി ... ഇനിയൊരിക്കലും നിലയ്ക്കാത്ത ആ ഊര്‍ജ്ജ പ്രവാഹത്തിൽ കാലദേശങ്ങള്‍ പിന്നിട്ടു കഥകൾ തളിര്‍ത്തു... 

(Pic courtesy: Google)

43 Response to "ചുവരുകളുടെ ചുംബനങ്ങള്‍"

  1. അനിലേട്ടാ,
    കഥയുടെ ഒതുക്കം സൂക്ഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം. 'മ'വാരികകളിലെ കഥകളോട് സാമ്യത തോന്നിയെങ്കില്‍ അതെന്റെ തെറ്റാണ്. എന്തായാലും തേങ്ങ കണ്ണൂരാന്റെ വക തന്നെ!

    അനിലേട്ടന്റെ കഥകളില്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്നതാണ് നിങ്ങളുടെ കഥകളില്‍ നിഴലിക്കുന്ന നഷ്ടപ്രണയത്തിന്റെയും കൊടും വിരഹത്തിന്റെയും ഒരു നിഴല്‍ സാന്നിധ്യം....അത് വായനക്കാരിലേക്ക് സന്നിവേശിപ്പിക്കാന്‍ നിങ്ങള്‍ക്കുള്ള കഴിവ് അന്ഗീകരിക്കപെടണ്ടാതാണ് ...പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇതു ഒരു നല്ല കഥാനുഭവം ആകും തീര്‍ച്ച ........

    പ്രണയം, ഏകാന്തത, വിരഹം, കൂടിച്ചേരൽ - എല്ലാം നന്നായി ഇഴചേരുന്നുണ്ട് ഈ കഥയിൽ.

    പ്രണയവും വിരഹവും എഴുതുന്നതില്‍ ഒരുപോലെ തിളങ്ങി. കഥയ്ക്ക് ഒതുക്കമുണ്ട്.

    പ്രണയം നിറഞ്ഞ വരികൾ, നന്നായിരിക്കുന്നു.

    minhas says:

    ഹൃദയത്തില്‍ തൊടുന്നത്......

    ഇനിയെന്നും ഞാനുണ്ടാകും... കാറ്റായ്, കനവായ്, നിന്നെ തഴുകി, നിനക്ക് ചുറ്റും പ്രണയത്തിന്റെ കടലായ്‌, ഈ ശ്വാസം നില്യ്ക്കുവോളം നിന്നെയും നിന്‍റെ ഭ്രാന്തുകളെയും എനിക്കു വേണം...

    നല്ല കഥ അനിയേട്ടാ.....

    കഥ ഒതുക്കത്തോടെ പറഞ്ഞു. ആശംസകള്‍.
    മുന്‍ കഥകളെ അപേക്ഷിച്ച് നിലവാരം ഇതിനു അല്പം കുറഞ്ഞോ എന്നൊരു സംശയം. അത് എന്‍റെ പിഴവായി ഞാന്‍ പരിഗണിചോളം.

    കഥ വായിച്ചൂ, ആശംസകൾ കേട്ടോ.

    Unknown says:

    അനിലേട്ടാ...
    ങേ ഇതില്‍ അനുഭവ സ്പര്‍ശമുണ്ടോ?
    :)

    പ്രണയവും വിരഹവും ഇടതൂർന്ന ഒഴുക്ക് .കൊള്ളാം നന്നായിരിക്കുന്നു.ആത്മാർത്ഥമായ് .ആശംസകൾ...

    വായിച്ചു തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന കണ്‍ഫ്യൂഷന്‍ കഥ പുരോഗമിച്ചപ്പോള്‍ ഇല്ലാതായി.. നന്നായിരിക്കുന്നു..ആശംസകള്‍..

    നല്ല വരികള്‍.
    ഇഷ്ടപ്പെട്ടു.

    അനിലേട്ടാ.. വാകുകളുടെ ഒഴുക്ക് എത്ര മനോഹരം.. കൈവിട്ടു പോയ വസന്തത്തിന്റെ മാപ്പ് സാക്ഷിയായ മാളു. അവളുടെ തീവ്രമായ പ്രണയ ഭാവം.
    അഭിനന്ദനങ്ങള്‍..

    കഥ ഗംഭീരമായിരിക്കുന്നു ആശംസകള്‍

    'ഉം.... നീ കേട്ടിട്ടില്ലേ ലവ് തിയറി? ലസ്റ്റും, അട്രാക്ഷനും കടന്ന് ഇന്റിമേറ്റായ അറ്റാച്ച്മെന്‍റിൽ എത്തുന്നതാണ് യാഥാര്‍ത്ഥ പ്രണയം. ശാസ്ത്രം പറയുന്നത് പ്രണയിക്കുന്നവരില്‍ ഓക്സിടോസിൻ എന്ന ഹോർമോൺ ധാരാളം ഉണ്ടാകും എന്നാണു. ഇത് നല്ല വേദനസംഹാരി കൂടിയാണ്. അതുകൊണ്ടാണത്രെ പ്രായമായാലും തീവ്രമായി പ്രണയിക്കുന്ന സ്ത്രീകളെ ശാരീരിക വേദനകൾ അലട്ടാത്തത്.’
    അനിലിന്‍റ കഥയില്‍ കൂടിയൊരു പുതിയ അറിവും. കൊള്ളാം

    മനോഹരമായി വരഞ്ഞുവച്ച ഒരു പ്രണയ ചിത്രം... അഭിനന്ദനങ്ങള്‍ അനിലേട്ടാ...

    അനുഭവം ചാലിച്ചെഴുതിയാല്‍ പലതും മറയ്ക്കേണ്ടിവരും..ഒരു തുറന്നെഴുത്ത് അനുഭവം ഉണ്ടായില്ല... കഥയ്ക്ക് ഒരു പക്ഷേ അതാവും അനുയോജ്യവും.

    ആശംസകള്‍..

    ഇവിടെ ആദ്യായിട്ടാണ്‌..നല്ല കഥ...ഇനി എന്നും വരാം..

    കുറെ നാളുകള്‍ക്ക് ശേഷമാണ് ബ്ലോഗ് വായനയിലേക്ക് വരുന്നത്.അനിലേട്ടാ....അനുഭവ ചാരുതയുള്ള ഒരു കഥ.നന്നായിരിക്കുന്നു.

    Yasmin NK says:

    നന്നായി പറഞ്ഞിരിക്കുന്നു താങ്കള്‍. അഭിനന്ദനങ്ങള്‍...

    പ്രണയം....
    ഒരുപാട് നിഗൂഢതകള് സൂക്ഷിയ്ക്കുന്ന ഒന്നാണത്...
    ഏഴഴകുള്ള കറുപ്പ് നിറമാണതിന്....!

    കണ്ണൂരാനേ തെങ്ങ ഉടച്ചു അല്ലെ? കൈപ്പുണ്യം ഉള്ള കൈ അല്ലേ? പിന്നെ 'മ' ... :)

    പ്രദീപ്: പ്രണയം മനസ്സില്‍ നഷ്ടമായാല്‍ പിന്നെ എന്ത് ജീവിതം!

    ശ്രീ,
    കേരളദാസനുണ്ണി,
    മിനിടീച്ചര്‍ ,
    മിന്ഹാസ്‌,
    ആളവന്‍ ,
    എച്മു,

    - നന്ദി

    അഷ്‌റഫ്‌: കൂടുതല്‍ നന്നാക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും. നന്ദി കേട്ടോ.

    ആലിഫ്: അനുഭങ്ങള്‍ ... അവ സ്വന്തവും, കണ്ടും, കേട്ടും, നിരീക്ഷിച്ചും ഒക്കെ അറിയുന്നതും തീര്‍ച്ചയായും നമ്മുടെ എഴുത്തുകളില്‍ പ്രതിഫലിക്കുമല്ലോ.

    സങ്കല്പങ്ങള്‍ ,
    ശ്രീജിത്ത്,
    റോസിലി,
    ജെഫു,
    ഇടശ്ശേരിക്കാരന്‍ ,
    ഷബീര്‍ ,
    മാണിക്കത്താര്‍ ,
    അതിരുകള്‍ ,
    മുല്ല,
    - നന്ദി.

    കുസുമംജി: അയ്യേ ഇതൊന്നും അറിയില്ലായിരുന്നോ? പിന്നെ ഇത് ഞാന്‍ പറഞ്ഞതല്ല, ഡോ. ഹെലന്‍ ഫിഷറുടെതാണ്.

    ലക്: അത്‌ കുറേക്കാലം കഴിയുമ്പോള്‍ ഒരു ആത്മകഥ എഴുതാന്‍ ബാക്കി വെച്ചിരിക്കുകയാ കേട്ടോ.

    ദുബായിക്കാരന്‍ : സന്തോഷം, ഇനിയും വരണം.

    വര്‍ഷിണി: പ്രണയം ഒരു മഴപോലെ അല്ലേ ... ?

    ഒരു കഥ എങ്ങനെ നല്ല ഒഴുക്കോടെ പറയാം എന്നാണു ഈ കഥ കാണിച്ചു തരുന്നതെന്ന് തോന്നുന്നു.

    ആശംസകള്‍ അനില്‍ ഭായ്.

    എനിക്കും ഒരു മ മണത്തു... കൂടുതല്‍ വ്യത്യസ്തമായ കഥകള്‍ പ്രതീക്ഷിക്കുന്നു ..:)

    മാളുവും അനിരുദ്ധനും...നടക്കട്ടെ നടക്കട്ടെ....നല്ല സുന്ദരമായ കഥ..മനോഹരമായ എഴുത്തിനും കഥയ്ക്കും അഭിനന്ദനങ്ങള്‍

    അനില്‍ജീ,
    ഞാന്‍ സാവധാനമേ താങ്കളെ വായിക്കാറുള്ളൂ. കൂടുതല്‍ ഉള്‍കൊണ്ട് പതുക്കെ.
    കാരണം ഭാഷയുടെ ലാളിത്യം നല്‍കുന്നൊരു സുഖം അനുഭവിച്ചറിയാന്‍ .
    ഇഷ്ടാമായി ഒരുപാട് ഈ കഥയും.
    അഭിനന്ദനങ്ങള്‍

    പ്രണയം നിറയും മൊഴികൾ. ഇഷ്ടപ്പെട്ടു.

    കഥയുടെ ഭംഗി പറയേണ്ടതില്ല. കഥാ പാത്രങ്ങളും പരിസരവും മനസ്സില്‍ പതിഞ്ഞു കഥയില്‍ ജീവിച്ച നിമിഷങ്ങള്‍ സന്തോഷമേകി. സര്‍ഗാത്മകതയെ ഒരു നിമിഷം അനുഭവിച്ചപോലെ ..
    വണ്ണാത്തി കിളികളും കഥയില്‍ നിറഞ്ഞു നിന്നു

    ചേരേണ്ടവർ ചേരുമ്പൊഴേ അവിടെ പ്രണയമുണ്ടാകൂ... ആ പ്രണയത്തിനു മുൻപിൽ, കുലം,പണം,ജാതി,മതം,ഭാഷ പോലുള്ള ഒന്നും തടസ്സമാവില്ല.

    പലതും പ്രണയമായി തെറ്റിദ്ധരിക്കപ്പെടുകയാണ്.
    കാരണം പ്രണയത്തോടൊപ്പം മറ്റു പലതും കടന്നുവരും. അതൊക്കെ താമസിയാതെ തന്നെ അടിച്ചു പിരിയും..!

    നന്നായിരിക്കുന്നു...
    ആശംസകൾ...

    നല്ല ഒഴുക്കൊടെ പറഞ്ഞൊരു കഥ...പ്രണയത്തിന്റെ മറ്റൊരു മുഖം വരച്ചിട്ടു...ആശംസകൾ

    anupama says:

    പ്രിയപ്പെട്ട അനില്‍കുമാര്‍,
    പ്രണയതീവ്രത നിഴലിക്കുന്ന കഥ നന്നായി! പൂര്‍ണ സ്ത്രീ പോലെ,പൂര്‍ണ പുരുഷന്‍ ഇല്ലേ?:)
    സസ്നേഹം,
    അനു

    ഇനിയൊരിക്കലും നിലയ്ക്കാത്ത ആ ഊര്‍ജ്ജ പ്രവാഹത്തിൽ കാലദേശങ്ങള്‍ പിന്നിട്ടു കഥകൾ തളിര്‍ത്തു...
    അതിനി ഒരിക്കലും വാടാതിരിക്കട്ടെ .
    ആശംസകളോടെ,

    anamika says:

    ലോകത്തെ എല്ലാ പങ്കുവെയ്ക്കലിലും ഒരു ഭയം ഒളിഞ്ഞിരുപ്പുണ്ട്. എന്തിന്, സുഹൃത്തിനായി മദ്യം ഒഴിക്കുമ്പോഴും നമ്മള്‍ ഒത്തു നോക്കും ഒന്നിൽ കുറഞ്ഞുപോയോ എന്ന്. പ്രണയത്തിനും ആ ഭയം ഉണ്ട് ... എനിക്കത് താങ്ങാൻ വയ്യ.'

    ഇഷ്ടമായി !!

    ബൂലോകത്തും സന്തോഷ്‌ പണ്ഡിറ്റ് മാര്‍ ഇത് കൂടി വായിക്കണേ

    അനില്‍ കഥ അന്ന് തന്നെ വായിച്ചിരുന്നു...
    ഒന്ന് കൂടി വന്നു വായിച്ചു കമന്റ്‌ ഇടാം എന്ന് കരുതി..പിന്നെ മറന്നു പോയി..

    ഈ കഥ ഇഷ്ടപ്പെട്ടു..വിരഹവും നഷ്ടവും
    ഇണ ചേരുന്ന പ്രണയം....അഭിനന്ദനങ്ങള്‍...

    പ്രണയത്തിന്റെ പുതിയ നാള്‍വഴികള്‍

    G.MANU says:

    പ്രണയശില്പം!... നനുത്ത അനുഭവം മാഷെ

    വായിച്ച, പ്രതികരിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.

    അനിലേട്ടാ സമയം അനുവദിക്കുമ്പോള്‍ ഇതൊന്നു ശ്രദ്ദിക്കുമല്ലേ...http://pradeep-ak.blogspot.com/2011/11/blog-post.html

    മനോഹരം!! ദേവൂട്ടിക്ക് വളരെ ഇഷ്ടായീ...

    Latha says:

    Entha parayya....Pranayam athintae ella charuthayodu koodae ezhuthi pidippichittundu..ezhuthu valarae nannayi Anil..

    പ്രണയത്തിന്റെ വന്യമായ വഴികളെ കാല്പനികമായും യഥാ തഥമായും വിഭ്രമാത്മകമായും പകര്‍ത്തി വെച്ച കഥാകാരനെ അഭിനന്ദി ക്കാതെ തരമില്ല! കഥാ കൃത്തിനെ ഒരു ഒബ്സഷന്‍ ആയി പിന്തുടരുന്നുവല്ലോ മാളവിക എന്നാ പേര്!

Post a Comment

Related Posts Plugin for WordPress, Blogger...