സ്വര്‍ഗ്ഗം തീര്‍ക്കുന്നവര്‍ ...


ചില്ലുകൂട്ടിലെ
തിരയില്ലാ ജലം
കാട്ടിയവര്‍ ചൊല്ലി,
ഇതാണ് കടല്‍!


ചില്ലുജാലകക്കോട്ടയില്‍
ഒറ്റക്കടച്ചവര്‍ ചൊല്ലീ,
സുനാമിത്തിരകളില്‍
പിടഞ്ഞൊടുങ്ങാതിരിക്കുവാന്‍,
കൂട്ടുചേരലില്‍
കൂട്ടം തെറ്റാതിരിക്കുവാന്‍,
ഒറ്റയായ് തന്നെ കഴിയുക.


വിശപ്പറിയാതിരിക്കുവാന്‍
ഭക്ഷണത്തിന്‍ നിറയുമായ്
കാത്തിരുന്നവരെപ്പോഴും,
വിശപ്പറിഞ്ഞാലിനി മറുവാക്ക്
ചൊല്ലുമോയെന്ന് ഭയന്നവര്‍.
ബുദ്ധിയിലേക്കൊരുതരി-
വെട്ടത്തിന്‍ കണികയെത്താതെ,
ചില്ലുഭിത്തിയില്‍ അലങ്കാര-
പ്പൂക്കൊളൊട്ടിച്ച് വെച്ചവര്‍!


ചിന്തിച്ച് ചിന്തിച്ച്
സ്വയമറിയാതിരിക്കുവാന്‍
തിരയില്ലാക്കടല്‍ കുമ്പിളാല്‍
ഇലയനങ്ങാത്തൊരു
ബോധിവൃക്ഷം തീര്‍ത്തവര്‍.
അലസമായതിന്‍ ചോട്ടില്‍
അന്ധകാരം മനസ്സിന്‍
വാല്‍മീകമാകുന്നത് കണ്ട്
ആര്‍ത്താര്‍ത്ത് ചിരിച്ചവര്‍!


തിരയില്ലാക്കടലിലെ
പാരതന്ത്ര്യത്തെയറിയാതെ
നീന്തിത്തുടിക്കുമ്പോള്‍
പിന്നവര്‍ ചൊല്ലി,
ഇതു തന്നെയാണു നിന്‍ സ്വര്‍ഗ്ഗം!!

38 Response to "സ്വര്‍ഗ്ഗം തീര്‍ക്കുന്നവര്‍ ..."

  1. കൊള്ളാം

    ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം, ബന്ധനം തന്നെ പാരില്‍..!
    മണിമേടകളില്‍, സുഖലോലുപതയില്‍ ബന്ധനസ്ഥരായ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി...

    ബന്ധനം ഒരു ബന്ധനമായി അറിയാത്തവർക്ക് ബന്ധനം തന്നെ സ്വർഗ്ഗം.

    ഇലയനങ്ങാത്തൊരു
    ബോധിവൃക്ഷം തീര്‍ത്തവര്‍.
    അലസമായതിന്‍ ചോട്ടില്‍
    അന്ധകാരം മനസ്സിന്‍
    വാല്‍മീകമാകുന്നത് കണ്ട്
    ആര്‍ത്താര്‍ത്ത് ചിരിച്ചവര്‍!
    Ee varikal bhaavanasambannam

    sPidEy™ says:

    കൊള്ളാം

    തിര അടങ്ങാത്ത കടലിലേക്കാണ് കവിത ഓഴുകുന്നത്, നന്നായി.

    ബന്ധനം തീര്‍ത്ത ബന്ധം

    തിരയില്ലാകടലിൽ വാത്മീകം തീർക്കാൻ വെറുതെ ശ്രമിക്കുന്നവർ മറ്റുൾലവർക്ക് സ്വർഗ്ഗം തീർത്തുകൊണ്ടിരിക്കുകയാണെന്ന് അറിയില്ലല്ലോ അല്ലേ ഭായ്

    തിരയില്ലാക്കടലിലെ
    പാരതന്ത്ര്യത്തെയറിയാതെ
    നീന്തിത്തുടിക്കുമ്പോള്‍
    പിന്നവര്‍ ചൊല്ലി,
    ഇതു തന്നെയാണു നിന്‍ സ്വര്‍ഗ്ഗം.

    കൊള്ളാം.വരികൾ നന്നായി.

    തിരയില്ലാക്കടലിലെ
    പാരതന്ത്ര്യത്തെയറിയാതെ
    നീന്തിത്തുടിക്കുമ്പോള്‍
    പിന്നവര്‍ ചൊല്ലി,
    ഇതു തന്നെയാണു നിന്‍ സ്വര്‍ഗ്ഗം!!
    അറിവാണല്ലോ ദുഃഖം.സ്വാതന്ത്ര്യവും പരതന്ത്ര്യവും തിരിച്ചറിയാതെ കഴിയുമ്പോള്‍ ഒക്കെ സന്തോഷം അല്ലെ.

    തിരയില്ലാക്കടലിലെ
    പാരതന്ത്ര്യത്തെയറിയാതെ
    നീന്തിത്തുടിക്കുമ്പോള്‍
    പിന്നവര്‍ ചൊല്ലി,
    ഇതു തന്നെയാണു നിന്‍ സ്വര്‍ഗ്ഗം!!
    അറിവാണല്ലോ ദുഃഖം.സ്വാതന്ത്ര്യവും പരതന്ത്ര്യവും തിരിച്ചറിയാതെ കഴിയുമ്പോള്‍ ഒക്കെ സന്തോഷം അല്ലെ.

    ചിന്തിച്ച് ചിന്തിച്ച്
    സ്വയമറിയാതിരിക്കുവാന്‍
    തിരയില്ലാക്കടല്‍ കുമ്പിളാല്‍
    ഇലയനങ്ങാത്തൊരു
    ബോധിവൃക്ഷം തീര്‍ത്തവര്‍.


    ചിന്തിച്ചിട്ടും ചിന്തിച്ചിട്ടും ഈ വരികള്‍ പിടിതരുന്നില്ല!!!

    രാഷ്ട്രീയവും സാമൂഹ്യവുമായ അർത്ഥത്തിന്റെ കടലിലേയ്ക്ക് ഒഴുകുന്ന ഈ കവിതയ്ക്ക് ഒരു കയ്യടി

    ചിന്താശേഷി നഷ്ടപ്പെട്ട ഒരു സമുഹത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ക്കുന്ന സ്വര്‍ഗ്ഗങ്ങളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ നമ്മുക്ക് കഴിയട്ടെ ....

    ആശംസകള്‍..

    Unknown says:

    കൂടുതല്‍ അറിവാണ് മാറ്റത്തിനു ദാഹിക്കുന്നത്. അറിയുക അറിയേണ്ടത് മാത്രം. നിരക്ഷരരേ, അറിവില്ലാത്തവരേ നിങ്ങളെത്ര ഭാഗ്യവാന്മാര്‍!

    ചതിക്കുഴികള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു നാളെക്കായി കാത്തിരിക്കാം.

    അനിലേട്ടാ കവിത നന്നായിരിക്കുന്നു.

    കൂട്ടുചേരലില്‍
    കൂട്ടം തെറ്റാതിരിക്കുവാന്‍,
    ഒറ്റയായ് തന്നെ കഴിയുക.

    കൊള്ളാം അനിൽ.

    സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും എല്ലാ പ്രിയപ്പെട്ടവരോടും നന്ദി.

    Junaiths says:

    വിശ്വസിപ്പിക്കുക എന്നുള്ളതാണ്
    ഇന്നിന്റെ സത്യം
    നല്ല കവിത

    തിരയില്ലാക്കടലിലെ
    പാരതന്ത്ര്യത്തെയറിയാതെ
    നീന്തിത്തുടിക്കുമ്പോള്‍
    പിന്നവര്‍ ചൊല്ലി,
    ഇതു തന്നെയാണു നിന്‍ സ്വര്‍ഗ്ഗം!!

    ഈ വരികൾ ഇഷ്ടപ്പെട്ടു.
    ഇതിലെല്ലാമുണ്ട്.

    നല്ല വരികള്‍!.ആശംസകള്‍ നേരുന്നു.ഒപ്പം വലിയ പെരുന്നാള്‍ ആശംസകളും!.

    malayaalam lipi illa.

    bhoomiyil pala karanagalaal bandhanastharakkappettavarkku vendi...

    nannaittund.

    abhinandanagal.

    jayaraj says:

    നന്നായിരിക്കുന്നു ചേട്ടാ

    K G Suraj says:

    nannaayi...

    Manoraj says:

    വരികള്‍ മനോഹരമായിരിക്കുന്നു അനില്‍.

    ഇതു തന്നെയാണു നിന്‍ സ്വര്‍ഗ്ഗം..

    Best wishes

    തിരയില്ലാക്കടലിലെ
    പാരതന്ത്ര്യത്തെയറിയാതെ
    നീന്തിത്തുടിക്കുമ്പോള്‍
    പിന്നവര്‍ ചൊല്ലി,
    ഇതു തന്നെയാണു നിന്‍ സ്വര്‍ഗ്ഗം!!

    Nice Lines. Keep it up.

    ആദ്യ നാല്‍ വരിയുടെ തീവ്രത
    പിന്നെ കണ്ടില്ല.
    എങ്കിലും നന്നയിട്ടുണ്ട്

    കവിത കൊള്ളാം



    കൂട്ടുചേരലിലെ
    കൂട്ടുസുഖമറിയാത്തവര്‍
    നോട്ടവും വാക്കും നോക്കിക്കാണാത്തവര്‍
    കാട്ടുതീചുറ്റും പടര്ത്തി
    കാക്കുന്നവര്‍
    വെന്തുമരിയ്ക്കുന്ന ഹൃത്തിന്റ വേദന
    വെഞ്ചാമരം പോലാക്കിയെടുക്കുന്നവര്‍
    പ്രക്ഷുബ്ധമായ ഹൃത്തിന്റ്
    താടനം ഏറ്റനുദിനം
    കൊണ്ടൊരുദിനം
    ചില്ലു ജാലകം തകര്ന്നി ടും
    സുനാമിതിരപോലെയന്ന് വിഴുങ്ങിടും
    ചില്ലുകൂട്ടിലെ തിരയില്ലാ ജലം.

    അറിവാണല്ലോ സ്വര്‍ഗ്ഗ നരകങ്ങളുടെ വാതില്‍. നിത്യം പരിചയിക്കുമ്പോള്‍ ലോക്കപ്പും ലോകമായി മാറും. കവിത നന്നായി :)

    കഥ എഴുത്ത് കളഞ്ഞു കവിതയിലേക്ക് വന്നോ

    നല്ല കവിത അനിലേട്ടാ.
    ആശംസകൾ!

    വരികള്‍ മനോഹരമായിരിക്കുന്നു...

    അഭിനന്ദനങ്ങള്‍

    Unknown says:

    കൊള്ളാം

    :)
    ആശംസകൾ

    സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും എല്ലാ കൂട്ടുകാരോടും നന്ദി.

Post a Comment

Related Posts Plugin for WordPress, Blogger...